ബൂലോകം ഓണ്‍ ലൈനില്‍ ഉണ്ടല്ലേ ഒരു ആന്റി ഇസ്ലാം ചിന്ത. ഏതായാലും വെളിവാക്കിയത് നന്നായി....ലോകത്തുണ്ടാക്കുന്ന പര്ദ്യും മഫ്തയുമൊക്കെ മുസ്ലിംകള്‍ തന്നെയാണ് ഉണ്ടാക്കല്‍ എന്ന് ഞാനിപ്പോഴാ അറിഞ്ഞത്,പര്ദയും മുസ്ലിംസ് ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ്. ശരീരം മറക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു വസ്ത്രവും ആണിത്. ഇസ്ലാമില്‍ പര്ദ്ദു തന്നെ യിടണമെന്ന വാദം എവിടുന്നുകിട്ടിയാതാണാവോ ...ഖുര്‍-ആനില്‍ മുസ്ലിം പെണ്ണുങ്ങളെ നിങ്ങള്‍ പര്ദ്ദ് എന്ന വസ്ത്രം തന്നെ ധരിച്ചോളീ എന്നൊന്നും ഇല്ല മാഷെ.... അതെവിടന്നു കിട്ടിയതാ......ഇസ്ലാം കല്പ്പി്ക്കുന്നത് സ്ത്രീകളോട് അവരുടെ ശരീരം പൂര്ണുമായും “ഹിജാബില്‍ “ആയിരിക്കണമെന്നാണ് ,അതായതു അന്യ പുരുഷന്മാരുടെ മുന്നില്‍ തങ്ങളുടെ ശരീരം പൂര്ണഹമായും മറച്ചിരിക്കണം എന്നതാണ്. അതിനു പര്ദ്ദ ഉപയോഗിക്കെപ്പടുന്നു എന്ന് മാത്രം .സാരിയും ചുരിദാറും പോലെ ഒരു വസ്ത്രം മാത്രമാണ് പര്ദ്ന് . ഇന്നത് ഫാഷന്‍ ആയി എന്ന് മാത്രം .പര്ദ്ദര വാങ്ങാന്‍ കഴിയാത്ത ഒരു പെണ്ണിനു അവളുടെ ശരീരം പൂര്ണ.മായും മറച്ചു ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ നടക്കാന്‍ മറ്റേതെങ്കിലും വസ്ത്രം കൊണ്ട് സാധിക്കുമെന്കില്‍ അത് ചെയ്യാം...പര്ദ്ദം ക്കൊരു ബദല്‍ ബൂലോകത്തിനു കണ്ടെത്താം .....തീര്ച്ചചയായും ഈയുള്ളവനും പിന്തുണക്കും ഞമ്മളെ ബീവിമാരെ കൊണ്ട് ഉടുപ്പിക്കുകയും ചെയ്യാം.......പിന്നെ ആധുനിക യുഗമല്ലേ ...? അല്പം ഫാഷനോക്കെ ഉണ്ടായിക്കോട്ടെ .പണ്ടത്തെ ചില ഉമ്മമാരുണ്ടായിരുന്നു മഴയോന്നുമില്ലാത്ത സമയതും പുറത്തേക്കു പോകമ്പോള്‍ ഒരു കുട തുറന്നു പിടിക്കുമായിരുന്നു....വെയില് കൊള്ളാതിരിക്കാന്‍ മാത്രമായിരുന്നില്ല അതും ഒരു ഹിജാബു ആയിരുന്നു..
പിന്നെ മുസ്ലിം പെണ്ണുങ്ങളെന്തിനാ ഇത്ര കഷ്ടപ്പെട്ടു ഇങ്ങിനെ ശരീരം മറക്കുന്നത്. അതോര്ത്ത് ആരും ബേജാറാകേണ്ട ..ഇസ്ലാം ആ മതത്തില്‍ വിശ്വസിക്കുന്നവരോട് പല കാര്യങ്ങളും ഇസ്ലാം നിര്ദേീശിച്ചിട്ടുണ്ട് .അത് പാലിക്കുന്നവന്‍ അതെന്തിനാ അങ്ങിനെ ചെയ്യുന്നത് എന്ന് ചോദിക്കാറില്ല .കാരണം ഇസ്ലാം കല്പ്പി ക്കുന്ന ഓരോ കാര്യങ്ങളുടെയും പ്രതിഫലം മരണാനന്തര ജീവത്തിനുള്ള മുതല്‍ കൂട്ടായാണ് അവന്‍ കാണുന്നത്.എന്നാലോ ചെയ്യുന്ന കാര്യങ്ങള്‍ അവനു ജീവിതത്തില്‍ ഉപകരിക്കുകയും ചെയ്യും...ഉദാഹരണം കടന്നു വരുന്ന റമദാന്‍ മാസം...വ്രതം കൊണ്ടുള്ള ഗുണം ശാസ്ത്രം പോലും അംഗീകരിച്ച തല്ലേ .എന്നാലോ വ്രതം എടുക്കുന്ന വിശ്വാസിക്ക് അള്ളാഹു നല്കി്യ വാഗ്ദാനങ്ങള്‍ അതിലേറയാണ്.മുസ്ലിംകള്‍ യഥാര്ത്ഥ ത്തില്‍ ആഗ്രഹിക്കുന്നതും അതാണ്.ഞാനീ പറഞ്ഞതിന്റെ പരിധിയില്‍ വരുന്നതാണ്,സ്ത്രീ സുരക്ഷിതത്വവും മറ്റും അതായത് അതിനു രണ്ടാംസ്ഥാനം.അല്ലാതെ ലോകത്തുള്ള എല്ലാ ആണുങ്ങളും ഞരമ്പ് രോഗികളായിട്ടല്ല. മറിചു അങ്ങിനെയുള്ളവരും ഉണ്ടാകാം. ഉണ്ടോ എന്ന് നമുക്കൊന്നിച്ചിരുന്നു ചിന്തിക്കാം .
ബൂലോക ത്തിന്റെ വര്ത്താഅനം കേട്ടാല്‍ തോന്നും എല്ലാ പര്ദ്ദക കമ്പനിക്കാരും അതില്‍ ജോലി ചെയ്യുന്നവരും മുസ്ലിം വ്യവസായികളും പര്ദ്ദ് ഇടാന്‍ നിര്ദേംശിക്കുന്ന അല്ലങ്കില്‍ അതിനു പ്രോത്സാഹിപ്പിക്കുന്ന പണ്ഡിതന്മാരെല്ലാം അവരുടെ കമ്മീഷന്‍ പറ്റുന്നവരുമാണെന്നു.അതോ ബൂലോകം ഏതെന്കിലും വസ്ത്ര നിര്മാതണ കമ്പനിയില്‍ നിന്ന് കമ്മീഷന്‍ വാങ്ങിയോ......ഈ മുസ്ലിം പെണ്ണുങ്ങളൊക്കെ പര്ദ്ദി ഇടാന്‍ തുടങ്ങിയാല് പിന്നെ വി സ്റ്റാറും ,കാന്ചീപുരവും ,ബനാരസും മൊക്കെ വാങ്ങാന്‍ ആളില്ലാതവില്ലേ....അല്ലെ.......
അല്ലേലും ഇപ്പൊ കാര്യങ്ങളി ലൊക്കെ ഒരു രസവും ഉണ്ട്......തലയില്‍ “ശിരോവസ്ത്രം.” ധരിച്ചു ക്ളാസ്സെടുക്കുന്ന ടീച്ചര്ക്ക്ക മുന്നിലിരിക്കുന്ന പെണ്കു.ട്ടിയുടെ തലയില്‍ ഒരു മഫ്ത കണ്ടാല്‍ ഹാലിളകും .പര്ദടയും മഫ്തയും ഇടുന്നതാണിപ്പോള്‍ ലോക ത്ത് മനുഷ്യനെ ബാധിക്കുന്ന ഒരേയൊരു പ്രശ്നം എന്ന് തോന്നുന്നതിനിടയില്‍ ബൂലോകത്തിന്റെ ഒരു കണക്കെടുപ്പും...പര്ദ്ദന ക്ക് ചെലവാകുന്ന കോടിക്കണക്കിനു രൂപ സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്ക്ക് വേണ്ടി ചിലവഴിച്ചൂടെന്നു.അപ്പൊ പിന്നെ ഈ പെണ്ണുങ്ങള്‍ വെറും അടിവസ്ത്ര ങ്ങളില്‍ ഒതുങ്ങണോ.....ഇങ്ങിനെ പറയാന്‍ കാരണം പര്ദ്ദ വാങ്ങാന്‍ ബൂലോകത്തിന്റെ കണക്ക് പ്രകാരം ഇരുന്നൂറു രൂപ ചിലവഴിക്കുമ്പൊഴാണ് അവശതയനുഭവിക്കുന്നവര്ക്കു ള്ള കോടിക്കണക്കിനു രൂപ “മുസ്ലിം വസ്ത്ര വ്യവസായികളുടെ .”കൈകളില്‍ ചെന്ന് പെടുന്നതു .പര്ദ്ദ അല്ലെങ്കില്‍ പിന്നെ മറ്റൊരു വസ്ത്രം സ്ത്രീയാകുമ്പോള്‍ സാരിയോ ചുരിദാറോ....അതിനും കാശു ചിലവാക്കണ്ടേ..അങ്ങിനെ ചിലവഴിക്കുംപോഴും ഈ പറഞ്ഞത് സംഭവിക്കില്ലെ .അതോ അതും ചിലവക്കാതെ വെറും അടി വസ്തത്ത്തില്‍ മുസ്ലിം പെണ്ണുങ്ങളെ കാണാനോ അതോ ഞാന്‍ നേരത്തെ പറഞ്ഞ മാതിരി ബൂലോകത്തിനു മറ്റാരന്കിലും കമ്മീഷന്‍ ഓഫര്‍ ചെയ്തോ......
ഇത് ബൂലോകം ഓണ്‍ ലൈനില്‍ വന്ന പര്‍ദ്ദയുടെയും മഫ്തയുടെയും സാമ്പത്തിക ശാസ്ത്രം എന്നലേഖനത്തിന് ഞാന്‍ നല്കിതയ കമ്മെന്റ് മാത്രം.വിഷയം ഇതിലൊതുങ്ങുന്നില്ല.ഇവിടെ പ്രസിദ്ധീകരിക്കാന്‍ കാരണം ചിലര്ക്ക്ി യോജിക്കാന്‍ പറ്റാത്തത്(കമന്റ്) അവര്‍ ഡിലീറ്റ് ചെയ്യും(അനുഭവം) .അവര്‍ പറയുന്നതവിടെ കിടക്കും .അതിനാല്‍ ഇവിടെ പബ്ലിഷ് ചെയ്യുന്നു എന്ന് മാത്രം.വായനക്കാരുടെ അഭിപ്രായം പങ്കുവെക്കാം..................ബാവാസ്
2010 ജൂലൈ 30, വെള്ളിയാഴ്‌ച
2010 ജൂലൈ 28, ബുധനാഴ്‌ച
ആര്‍ത്തവകാല ദാമ്പത്യം

ആര്‍ത്തവ കാലത്ത് ലൈംഗിക ബന്ധം പാടില്ല .ഇസ്ലാം പാടെ വിലക്കിയ കാര്യമാണിത്. വിശുദ്ധ ഖുര്‍-ആന്‍ പറയുന്നു: “ആര്‍ത്തവത്തെ കുറിച്ച് അവര്‍ തങ്ങളോടന്വേഷിക്കുന്നു.താങ്കള്‍ പറയുക .അത് മലിനമാണ്. അത് കൊണ്ട് ആര്ത്തവത്ത്തില്‍
ഭാര്യമാരെ നിങ്ങള്‍ വെടിയുക . ശുദ്ധി പ്രാപിക്കും വരെ അവരെ സമീപിക്കരുത്. ശുദ്ധി കൈവരിച്ചാല്‍ അല്ലാഹു വിധിച്ച വിധത്തില്‍ നിങ്ങള്‍ ക്കവരെ പ്രാപിക്കാം. തീര്‍ച്ച അല്ലാഹു പശ്ചാത്തപികളെയും പരിശുദ്ധരെയും പ്രിയം വെക്കുന്നവനാകുന്നു.”(അല്‍ ബഖറ :222)
ഈ വാക്യത്തെ വ്യാഖ്യാനിച്ചു ഇമാം റാസി പറയുന്നു :ജൂതന്മാരും അഗ്നി ആരാധകരും ആര്‍ത്തവ വേളയില്‍ സ്ത്രീ സമ്പര്‍ക്കം പാടെ വെടിയുന്നവരായിരുന്നു. ക്രിസ്ത്യാനികളാകട്ടെ ആര്ത്തവത്തെ അവഗണിച്ചു സംഭോഗിക്കുന്നവരായിരുന്നു. അന്ധകാര അറബികള്‍ സ്ത്രീ ആര്‍ത്തവവതിയയാല്‍ ഒരുമിച്ചു ഭക്ഷിക്കാനോ ഒരു വിരിപ്പില്‍ ഒന്നിച്ചിരിക്കുവാനോ ഒരേ വീട്ടില്‍ തമ്സിക്കണോ പോലും സന്നദ്ധമായിരുന്നില്ല.
ജൂത-മജൂസി വിശ്വാസത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത് .ഈ കാലത്താണ് മേല്‍ വാക്യം അവതരിക്കുന്നത്. ആര്ത്തവകാരികളോടുള്ള സമീപനത്തിന് മാന്യവും സുരക്ഷിതവുമായ ഒരു വിധിയായിരുന്നു ഈ ഖുര്‍-ആന്‍ വാക്യത്തിലൂടെ അല്ലാഹു വെളിപ്പെടുത്തിയത്. പക്ഷെ
ഖുര്‍-ആന്‍ വാക്യത്തിന്റെ ബാഹ്യ തലം മാത്രം പരിഗണിച്ചു മുസ്ലിംകളില്‍ത്തന്നെ ചിലര്‍ പത്നിമാരെ
ആര്ത്തവാവസരത്ത്തില്‍ വീടിനു പുറത്താക്കി. ഈ സന്ദര്‍ഭത്തില്‍ ചില ഗ്രാമീണര്‍ തിരുനബി(സ) യെ സമീപിച്ചു പരാതിപ്പെട്ടു .”തിരുദൂതരെ വല്ലാത്ത തണുപ്പാണിപ്പോള്‍ ,വസ്ത്രങ്ങള്‍ ഞങളുടെ വശം വിരളം.ആര്‍ത്തവ കാരികള്‍ക്ക് പുതപ്പ് നല്‍കിയാല്‍ വീട്ടിലെ മറ്റുളളവരുടെ കാര്യം കഷ്ടമാകും.തിരിച്ചായാല്‍ ആര്ത്തവകാരികള്‍ക്കും വിഷമമാകും.”
ഇത് കേട്ടപ്പോള്‍ നബി(സ) പറഞ്ഞു.”നിങ്ങളോടു ഞാന്‍ വിരോധിച്ചത് ആര്‍ത്തവ കാലത്ത് അവരുമായുള്ള സംയോഗം മാത്രമാണ് .അനറബികളെ പ്പോലെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഞാന്‍ കല്പ്പിച്ചിട്ടില്ലല്ലോ.”
ഈ വിധി അറിഞ്ഞു ജൂതന്മാര്‍ പറഞ്ഞുവത്രേ: “ ഈ മനുഷ്യന്‍ എല്ലാ അര്‍ത്ഥത്തിലും നമ്മുടെ മതത്തി നെതിരാണെന്നു തോന്നുന്നു.”(തഫ് സീരുല്‍ കബീര്‍ 6/67)
മേല്‍ വാക്യത്തില്‍ ആര്ത്തവത്തെ പരാമര്‍ശിച്ചു പറഞ്ഞ പദം “ മഹീള്” എന്നാണ് .ഇതിന്റെ പ്രസിദ്ധവും പ്രചാരത്തിലുള്ളതുമായ അര്‍ത്ഥം “മെന്‍സസ് സ്ഥാനം”എന്നാകുന്നു അപ്പോളെ വാക്യത്തിന്റെ വിവക്ഷ ആര്ത്തവാവസരത്തില്‍ സ്ത്രീ ബന്ധം വര്ജ്യമാണെന്നാകും.”(റാസി 6/68)
ഫതഹുല്‍ മുഈന്‍ പറയുന്നു, ആര്ത്തവമുളളപ്പോള്‍ മുട്ട് പൊക്കിളിനിടയിലെ സാമീപ്യം നിഷിദ്ധ മാകുന്നു.സംയോഗം മാത്രമേ ഹറാമുള്ളൂ എന്നും അഭിപ്രായമുണ്ട്. നവവി ഇമാം തെരഞ്ഞെടുത്ത വീക്ഷണം രണ്ടാമത്തേതാണ് .”സംയോഗമല്ലാത്ത എന്തുമാകാം”എന്ന മുസ്ലിമിന്റെ ഹദീസാണ് ഇമാമിന്റെ രേഖ. (ഫത് :28)
അബൂദാവൂദ് (റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം.ഒരാള്‍ നബി(സ) യുടെ അരികില്‍ വന്നു ആരാഞ്ഞു .
ഭാര്യക്ക് ആര്ത്തവമുള്ളപ്പോള്‍ അവളില്‍ അനുവദിക്കപെട്ടതെന്താകുന്നു ..?നബി (സ) പറഞ്ഞു. “ അരയുടുപ്പിനു അപ്പുറത്തുള്ളവ. മുട്ട് പൊക്കിളിന്നിടയിലെ ഇടപെടല്‍ ഹറാമാകാന്‍ കാരണം തര്‍ക്കമില്ലാതെ നിഷിദ്ധമായി വിധിക്കപെട്ടിട്ടുള്ള സംയോഗത്തിലേക്ക് അത് വഴി വെക്കുമെന്നതാണ്. ഹദീസില്‍ ഇങ്ങനെ ഉണ്ട്. “വേലിക്കു ചുറ്റും മേയാന്‍ നിന്നാല്‍ വേലി ഭേദിക്കാന് കളമൊരുങ്ങും . ഇമാം ശാഫി (റ) ഇങ്ങനെ കൃത്യമായി പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. “ആര്‍ത്തവ കാലത്തെ സംഭോഗം ഹറാമകന്‍ കാരണം യോനിയിലെ മാലിന്യമാണ് .മുട്ട് പൊക്കിളിനിടെ ഹറാമാണെന്നു വിധിക്കാന്‍ കാരണം സംയോഗത്തില്‍ ചെന്ന് ചാടാനുള്ള സാധ്യതയുമാണ് .”(ഫതാവല്‍ കുബ്റ:1/120)
ഇമാം റാസി (റ) പറയുന്നു. ആര്‍ത്തവ കാലത്തെ സംയോഗം ഹറാമാണെന്ന കാര്യത്തില്‍ മുസ്ലിംകള്‍ ഏകോപിതരാകുന്നു.അത് പോലെ മുട്ട് പോക്കിളിനിടയിലെ ഭാഗമൊഴിച്ചു ബാക്കി യുള്ളവ കൊണ്ട് ആസ്വാദനം ഹലാലാണെന്നു കാര്യത്തിലും ഏകോപിതരാണ്.മുട്ട് പൊക്കിളിനിടയിലെ ഭാഗം അനുവദിനീയമാണോ എന്നതിലാണ് അഭിപ്രായന്തരമിരിക്കുന്നത്.
‘മഹീള്’എന്നത് കൊണ്ട് ആര്‍ത്തവ മേഖല എന്നര്‍ത്ഥം വെക്കുമ്പോള്‍ സംഭോഗം മാത്രമേ ഹറാമാകുന്നുള്ളൂ. ആര്‍ത്തവം എന്നര്‍ത്ഥം വെക്കുമ്പോള്‍ ആര്‍ത്തവ വകാലത്ത് സ്ത്രീ സഹവാസം ഒഴിവാക്കുക എന്നാകും ആയതിന്റെ വിവക്ഷ,അത് പൊക്കിളിനു താഴെയും മുട്ടിനു മേലെയുമുള്ള ഭാഗങ്ങളില്‍ ബന്ധമൊഴിവക്കാനുള്ള മറ്റു പ്രമാണങ്ങള്‍ക്ക് പിന്‍ബലമേകുന്നു.അപ്പോളെ ബാക്കി ഭാഗങ്ങള്‍ പരിശുദ്ധങ്ങളാണെന്നു വരും.”(റാസി :6/72)
ആര്‍ത്തവ വുമായി ബന്ധപ്പെട്ട മറ്റൊരു മസ്അല ആര്‍ത്തവ വിരാമശേഷം കുളിച്ചു വൃത്തി യായാലേ ബന്ധം അനുവദിക്കപ്പെടു എന്നതാണ്.എല്ലാ നാടുകളിലെയും ഭൂരിപക്ഷം കര്‍മ ശാസ്ത്രഞരും പറയുന്നത് ആര്‍ത്തവകുളി കൂടി കഴിഞ്ഞാലെ സ്ത്രീ ബന്ധം അനുവദനീയമാകൂ എന്നാണ് . (തഫ്‌സീര്‍ റാസി :6/76,77)(ഫത് ഹുല്‍ മുഈന്‍ പേജ് 28)
ആര്‍ത്തവകാലത്തെ ബന്ധം ആരോഗ്യപരമായി ആപല്‍ക്കരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആര്‍ത്തവ കാലത്തെ ലൈംഗിക ബന്ധം ഗര്ഭാശയാര്‍ബുദത്തിനു കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.ഉസ്മാന്ബ്നു ദദ്ഹബി ഉദ്ധരിക്കുന്നു. “ആര്‍ത്തവരക്തം പുരുഷ ലിംഗത്തിനു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട്.”(ത്വിബ്ബ്ന്നബവി :22) ഇബ്നു ഹജറുല്‍ ഹൈതമി (റ) പറയുന്നു: “ആര്‍ത്തവകാരിയുംയുള്ള ബന്ധം വേദനാജനകമായ രോഗങ്ങള്‍ക്കും കുഷ്ടബാധക്കും കാരണമാകുമെന്ന് .” ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്. (ഫതാവല്‍ കുബ്റ 1/122 ) നബി (സ) പറഞ്ഞു : “ആര്‍ത്തവകാരിയെ പ്രാപിച്ചവന്‍ മുഹമമദ് നബിക്കിറക്കപെട്ടതിനെ കളവാക്കിയവനാകുന്നു .”(തിര്‍മുദി ,അഹ്മദ് )
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)