2015 ജൂലൈ 28, ചൊവ്വാഴ്ച

സുന്നി പ്രസ്ഥാനം പ്രമാണിമാരെ ഇരുത്തിയതെങ്ങനെ?

 പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍

1954 ഫെബ്രുവരിയില്‍ എസ് വൈ എസ് സ്ഥാപിതമായ അതേവര്‍ഷത്തില്‍ തന്നെയാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട് തന്നെ സംഘടനയുടെ തുടക്കകാല സാഹസങ്ങളെ കുറിച്ച് വായിച്ചും പറഞ്ഞും കേട്ട അനുഭവങ്ങളാണ് എനിക്കുള്ളത്. എല്ലാവരും സംഘടനകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന പ്രായമായപ്പോഴും ഞാന്‍ എവിടെയും ഉണ്ടായിരുന്നില്ല. 1973ല്‍ എസ് എസ് എഫ് രൂപം കൊണ്ടിരുന്നെങ്കിലും ഞാന്‍ അതുമായി ബന്ധപ്പെട്ടും എവിടെയും പ്രവര്‍ത്തിച്ചിരുന്നില്ല. വിയോജിപ്പുണ്ടായത് കൊണ്ടല്ല ഇത്. കോട്ടൂര്‍ ഉസ്താദിന്റെ അടുത്ത് മുഴുവന്‍ ശ്രദ്ധയും പഠനത്തില്‍ കൊടുക്കുകയും ശേഷം അധ്യാപനത്തിലേക്ക് പ്രവേശിക്കുകയും ചെയ്തതോടെ പരിപൂര്‍ണമായും ഞാനതിലായിപ്പോയി.

അല്‍പ്പം വൈകി എന്നര്‍ത്ഥം. എം എം ബശീര്‍ മുസ്‌ലിയാരാണ് എനിക്ക് സംഘടനയിലേക്കുള്ള ഒരു നിമിത്തമുണ്ടാക്കുന്നത്. 1981ല്‍ ഞാന്‍ തലക്കടത്തൂരില്‍ ദര്‍സു നടത്തുന്ന കാലത്ത്. തിരൂര്‍ താഴെപാലത്ത് സുന്നീ മഹല്ല് ഫെഡറേഷന്റെ ഒരു കണ്‍വെന്‍ഷന്‍ നടക്കുന്നു. തലക്കടുത്തൂരിലെ കുഞ്ഞുട്ടി ഹാജി അങ്ങോട്ട് പോകാനിറങ്ങിയപ്പോള്‍ എന്നെയും കൂട്ടി. കണ്‍വെന്‍ഷന്റെ ലക്ഷ്യമോ പ്രാധാന്യമോ ഒന്നുമറിയാതെ ഞാന്‍ വെറുതെ കൂടെ കൂടിയതാണ്. ചെന്നുനോക്കുമ്പോള്‍ നിര്‍ജ്ജീവമായി കിടക്കുന്ന മഹല്ല് ഫെഡറേഷന്റെ ചെറിയമുണ്ടം പഞ്ചായത്ത് കമ്മിറ്റി പുനരുജ്ജീവിപ്പിക്കാനും പുനഃസംഘടിപ്പിക്കാനും വേണ്ടി വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷനാണ്. മീറ്റിംഗില്‍ പുതിയ കമ്മിറ്റിയുടെ പാനല്‍ വായിച്ചപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ ഞാന്‍ പ്രസിഡന്റായി. അതായിരുന്നു സംഘടനാ രംഗത്തെ തുടക്കം. ബശീര്‍ മുസ്‌ലിയാരെ അന്നാണ് പരിചയപ്പെടുന്നത്. അദ്ദേഹമാണ് ഈ ഭാരവാഹിത്വം എല്‍പ്പിക്കുന്നതിനു പിന്നിലെ നീക്കങ്ങളെല്ലാം നടത്തിയത്.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വൈലത്തൂരില്‍ മഹല്ല് ഫെഡറേഷന്റെ ഒരു യോഗത്തിനു ഞാന്‍ പോയി. അവിടെ വെച്ചു ബശീര്‍ മുസ്‌ലിയാരെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഖാദര്‍ മുസ്‌ലിയാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, നിങ്ങളെ സമസ്തയുടെ ജില്ലാ ജംഇയ്യത്തുല്‍ഉലമയില്‍ എടുത്തിട്ടുണ്ട്’. എന്നിട്ടദ്ദേഹം എന്നെ പട്ടിക്കാട്ട് നടക്കുന്ന ജില്ലാ മുശാവറയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തു. കോട്ടുമല ഉസ്താദാണ് അന്ന് സമസ്തയുടെ ജില്ലാ പ്രസിഡന്റ്. അങ്ങനെ എസ് വൈ എസില്‍ യൂനിറ്റ് തലത്തില്‍ പോലും പ്രവര്‍ത്തിക്കുന്നതിന് മുമ്പ് ഞാന്‍ സമസ്തയിലെത്തി.
1984-85 കാലത്ത് എസ് വൈ എസ് ജില്ലാ കമ്മിറ്റിയില്‍ അംഗമായി. അതിനു പിന്നിലും ബശീര്‍ മുസ്‌ലിയാര്‍ തന്നെയാണ് ഉണ്ടായിരുന്നത്. അധികം വൈകാതെ എസ് വൈ എസിന്റെ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഉമറലി ശിഹാബ് തങ്ങളാണ് അന്ന് ജില്ലാ പ്രസിഡന്റ്. മുസ്ത്വഫല്‍ ഫൈസി ജനറല്‍ സെക്രട്ടറിയും. അങ്ങനെയാണ് ദര്‍സുമായി ഒതുങ്ങിക്കൂടിയിരുന്ന ഞാന്‍ സംഘടനയില്‍ സജീവമായിത്തുടങ്ങിയത്.
എന്നാല്‍, പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോള്‍ തന്നെ വാക്കിലും പ്രവര്‍ത്തിയിലും ആലോചനയിലുമൊക്കെ ഒട്ടും സുഖകരമല്ലാത്ത ചില പ്രവണതകള്‍ പലരില്‍ നിന്നും പ്രകടമായി തുടങ്ങി. കോഴിക്കോട്ടുകാരോട് ഒരു അസഹിഷ്ണുതയും അകല്‍ച്ചയും എല്ലായ്‌പ്പോഴും ദൃശ്യമായിരുന്നു. പ്രത്യേകിച്ച് ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ കെ ഹസന്‍ മുസ്‌ലിയാര്‍, എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരോടായിരുന്നു ഈ അസൂയ കാര്യമായുണ്ടായിരുന്നത്. ലീഗിന്റെ അപ്രമാദിത്വം വകവെച്ചുകൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല എന്നത് തന്നെയാണ് ഇതിന് കാരണം.
ഒരിക്കല്‍ മലപ്പുറം ജില്ലയിലെ സുന്നി സംഘടനകളുടെ ഒരു സംയുക്ത മീറ്റിംഗ് വിളിച്ചു ചേര്‍ത്തു ചെമ്മാട്ട്. പണ്ഡിതന്‍മാരും ഉമറാക്കളും അടക്കം നിരവധി ആളുകള്‍ വന്നുചേര്‍ന്നിട്ടുണ്ട്. ഒരു പണ്ഡിതന്‍ എഴുന്നേറ്റ് നിന്നു പ്രസംഗിക്കാന്‍ തുടങ്ങി: ‘എ പി മര്‍കസ് തുടങ്ങീട്ടുണ്ട്. ഇനി നമ്മുടെ കുട്ടികളെ ചേര്‍ത്ത് പഠിപ്പിക്കണമെങ്കില്‍ അവരുടെ കാലുപിടിക്കാന്‍ പോവേണ്ടി വരും. അതുകൊണ്ട് നമുക്ക് മലപ്പുറത്ത് ഒരു സ്ഥാപനം തുടങ്ങണം.’ ഈ വാക്കുകള്‍ ഒരു സാമാന്യ മനസ്സിന് നല്‍കുന്ന സന്ദേശം എന്തായിരിക്കുമെന്ന് ഞാനിവിടെ പറയുന്നില്ല. അപ്പോള്‍ ഊരകത്തുകാരനായ ഒരു പ്രമാണി എഴുന്നേറ്റു പറഞ്ഞു: ‘നിങ്ങള്‍ മുന്നില്‍ നിന്ന് നയിച്ചാല്‍ നമുക്ക് എ പിയെയും കൂട്ടരെയും പരാജയപ്പെടുത്താന്‍ ഒരു പണിയുമുണ്ടാവില്ല.’ അപ്പോള്‍ ‘നിങ്ങള്‍ ഉണ്ടാകുമെങ്കില്‍ ഞങ്ങള്‍ മുന്നില്‍ നില്‍ക്കാം’ എന്നായിരുന്നു വേദിയില്‍ നിന്നുള്ള പ്രതികരണം. അങ്ങനെ ഒരു സ്ഥാപനത്തിന് നമുക്കിവിടെയും തറക്കല്ലിടാം എന്ന തീരുമാനത്തിലേക്കെത്തി. അങ്ങനെയാണ് വളാഞ്ചേരിക്കടുത്ത് കാര്‍ത്തല മര്‍കസ് തുടക്കം കുറിക്കുന്നത്.
ഈ രൂപത്തിലുള്ള അനുഭവങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. എല്ലാത്തിനും പിന്നില്‍ ചില മുസ്‌ലിംലീഗ് നേതാക്കളാണ്. എന്നാല്‍ ശംസുല്‍ഉലമയുടെ അടുത്ത് അതൊന്നും ഏശിയില്ല. അദ്ദേഹത്തിന്റെ ഭാഷയില്‍ ‘മൊല്ലാക്കമാര്‍’ പരിഗണന പോലും അര്‍ഹിക്കുന്നില്ല. ആദ്ദേഹം ആ കലപിലകളെ ശ്രദ്ധിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാതെ, രാഷ്ട്രീയക്കാര്‍ക്ക് പിടികൊടുക്കാതെ സമസ്തയുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങി. എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. ഇതിനൊരു പരിഹാരം കാണാന്‍ ഞാന്‍ സി എച്ച് ഹൈദ്രോസ് മുസ്‌ലിയാരെ കണ്ടു കാര്യം പറഞ്ഞു. എന്നാല്‍ ‘അത് കോഴിക്കോട്- മലപ്പുറം പ്രശ്‌നമാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല’ എന്ന മട്ടില്‍ അദ്ദേഹം ഒഴിഞ്ഞുമാറി.
‘മലപ്പുറം ലോബി’യുടെ രാഷ്ട്രീയ വിധേയത്വത്തോട് എതിര്‍പ്പുള്ളവരായിരുന്നു മലപ്പുറത്തെ പുതിയ തലമുറയിലെ മഹാഭൂരിപക്ഷവും. മുസ്ത്വഫല്‍ ഫൈസി, റഹ്മാന്‍ ഫൈസി, പി കെ അബ്ദുമുസ്‌ലിയാര്‍ തുടങ്ങിയ യുവാക്കളുടെ ഒരു തലമുറ ഈ രാഷ്ട്രീയാതിപ്രസരത്തെ ശക്തമായി തന്നെ നേരിട്ടു. മുസ്ത്വഫല്‍ ഫൈസി എസ് വൈ എസിന്റെ ജില്ലാ സെക്രട്ടറിയായതിനാല്‍ അദ്ദേഹത്തിന് ഇ കെയുടെയും എ പി ഉസ്താദിന്റെയും ഉദ്ദേശ്യശുദ്ധി അറിയാമായിരുന്നു. ‘അല്‍മുബാറക്’ മുന്നില്‍ വെച്ച് ഈ രാഷ്ട്രീയ ബാന്ധവത്തിനെതിരെ അദ്ദേഹം ശക്തമായ വിമര്‍ശനം തന്നെ എഴുതിവിട്ടു. ജനങ്ങള്‍ അതിന്റെ ലക്കങ്ങള്‍ക്ക് വേണ്ടി അക്ഷമരായി കാത്തിരുന്നു. അതിന്റെ എഡിറ്റോറിയലുകള്‍ ‘മലപ്പുറം ലോബി’ എന്നറിയപ്പെടുന്നവരെ വല്ലാതെ പ്രതിരോധത്തിലാക്കി. ചില ലക്കങ്ങളിലെ തലക്കെട്ടുകള്‍ പോലും വലിയ മൂര്‍ച്ചയുള്ളതായിരുന്നു. ‘ചേറൂര്‍ പട’ ഒരു തലക്കെട്ടാണ്. മറ്റൊരിക്കല്‍ ‘ഉസ്താദുമാര്‍ ശറഹുല്‍അഖാഇദ് ഒരാവര്‍ത്തി കൂടി നോക്കട്ടെ’ എന്നായിരുന്നു ഹെഡ്ഡിംഗ്. ബിദഇകള്‍ക്ക് സലാം പറയാം എന്ന മലപ്പുറം ലോബിയിലെ ചിലരുടെ നിലപാടിനെ കശക്കിയെറിയുകയായിരുന്നു ലക്ഷ്യം.
എല്ലാം അറിയാമെങ്കിലും ഞാന്‍ പ്രത്യക്ഷത്തില്‍ ആരോടും അടുപ്പം കാണിച്ചില്ല. എന്നാല്‍ ഫൈസിമാരുടേതാണ് ശരി എന്നു ബോധ്യമുള്ളത് കൊണ്ടും പ്രായത്തില്‍ നന്നേ ചെറുപ്പമായതിനാലും മാനസികമായി അവരോടാണ് ആഭിമുഖ്യമുണ്ടായിരുന്നത്. മുശാവറക്ക് പോകുമ്പോള്‍ മുസ്ത്വഫല്‍ ഫൈസിയുടെ കാറില്‍ ഒരുമിച്ചാണ് പോകാറുള്ളത്. ഒരു മീറ്റിംഗുള്ള ദിവസം, കോഴിക്കോട്ട് ഫൈസീസ് അസോസിയേഷന്റെ ഒരു യോഗം ഉണ്ടായതിനാല്‍ ഫൈസിമാര്‍ വന്നില്ല. അന്നു ഞാന്‍ തനിച്ചാണ് പോയത്. അപ്പോള്‍ കോട്ടുമല ഉസ്താദ് ചോദിച്ചു: ‘നിങ്ങളുടെ ഫൈസികള്‍ ഒക്കെ എവിടെ?’ ഞാന്‍ ഫൈസീസ് അസോസിയേഷന്റെ മീറ്റിംഗിനെ കുറിച്ച് പറഞ്ഞു. അപ്പോള്‍ അദ്ദേഹം അല്‍പ്പം ക്ഷുഭിതനായി.
എനിക്ക് വിഷമം തോന്നി. പ്രശ്‌നം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യണം എന്നു കരുതി, പിന്നീട് മുസ്ത്വഫല്‍ ഫൈസിയെ കണ്ടു. കാര്യങ്ങളെല്ലാം പറഞ്ഞ ശേഷം ഞാന്‍ ഉണര്‍ത്തി: ‘നമുക്കിതൊന്ന് രമ്യതയിലെത്തിക്കണം’. എന്നാല്‍ മുസ്ത്വഫല്‍ ഫൈസിയുടെ പ്രതികരണത്തില്‍ ഞാന്‍ നിസ്സഹായനായി.
ആയിടക്കാണ് സമസ്തയുടെ അറുപതാം വാര്‍ഷിക സമ്മേളനം തീരുമാനിക്കപ്പെടുന്നത്. രാഷ്ട്രീയക്കാരുടെ ഇംഗിതം വകവെച്ചുകൊടുക്കാതെ കണ്ണിയത്ത് ഉസ്താദ് പ്രസിഡന്റും ശംസുല്‍ഉലമ ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റി ഏറെ മുന്നോട്ടുപോയ ഘട്ടമാണ്. വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമായി താജുല്‍ഉലമയും എ പി ഉസ്താദും. ഇവരും ഇതേനിലപാട് ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്നവര്‍ തന്നെ. എസ് വൈ എസ് ആവട്ടെ, ഇ കെ ഹസന്‍ മുസ്‌ലിയാര്‍ പ്രസിഡന്റും എ പി ഉസ്താദ് ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിക്ക് കീഴിലും. ഈ ഘട്ടത്തില്‍ സമ്മേളനം നടന്നാല്‍ അതോടെ തങ്ങളുടെ എല്ലാ അടിവേരും ഇളകുമെന്ന് ചില ലീഗ് നേതാക്കള്‍ മനസ്സിലാക്കി. അതിനാല്‍ സമ്മേളനം മുടങ്ങുകയോ അവര്‍ പറയുന്ന രൂപത്തില്‍ നടക്കുകയോ ചെയ്യേണ്ടത് അവരുടെ ആവശ്യമായിരുന്നു. അതിന് അവര്‍ തയാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് നല്ലൊരു കളി നടന്നു, മലപ്പുറം ജില്ലാ ജംഇയ്യത്തുല്‍ഉലമയില്‍. സമസ്തയുടെ അറുപതാം വാര്‍ഷിക സമ്മേളനവുമായി ജില്ലാ ജംഇയ്യത്തുല്‍ഉലമ സഹകരിക്കണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്യാന്‍ കോട്ടക്കല്‍ എ എം ഓഡിറ്റോറിയത്തില്‍ മീറ്റിംഗ് വിളിച്ചു. അല്‍മുബാറകിന്റെ ചില ലക്കങ്ങളുമായാണ് കെ കെ ഹസ്രത്തും ബശീര്‍ മുസ്‌ലിയാരും എല്ലാം മീറ്റിംഗിന് വന്നത്. അതിലെ പരാമര്‍ശങ്ങള്‍ വായിച്ച് വികാരാധീനരായാണ് അവര്‍ പ്രസംഗിച്ചത്. അല്‍മുബാറകിന്റെ ആളുകളുമായി സഹകരിക്കുന്നവരാണ് സമസ്തയുടെ സംസ്ഥാന നേതാക്കള്‍. അതിനാല്‍ സമ്മേളനവുമായി സഹകരിക്കാന്‍ പാടില്ല എന്ന രൂപത്തിലാണ് പ്രസംഗങ്ങളെല്ലാം പോയത്. സമ്മേളനം ബഹിഷ്‌കരിക്കാം എന്നായിരുന്നു പൊതുവികാരം. എതിരഭിപ്രായമുള്ള ഞാന്‍ ഒന്നും മിണ്ടിയില്ല. കാരണം രംഗം വഷളാകും. വളരെ ചെറുപ്പമായ ഞാന്‍ ഒറ്റപ്പെട്ടു പോകുകയും ചെയ്യും. എന്നെപ്പോലെ നിലപാടെടുത്ത വേറെയും ചിലര്‍ ആ സദസ്സിലുണ്ടായിരുന്നു. എന്നാല്‍ കോട്ടുമല ഉസ്താദ് പറഞ്ഞു: ‘ഇത് നമുക്കിടയിലെ ചില പ്രശ്‌നങ്ങളല്ലേ? സമ്മേളനം സംസ്ഥാനത്താകെ പ്രചാരണം ചെയ്തുള്ള പ്രധാനപ്പെട്ട ഒരു പരിപാടിയല്ലേ? അതുകൊണ്ട് പങ്കെടുക്കില്ല എന്ന തീരുമാനം എടുക്കാതിരിക്കലാണ് നല്ലത്’. ആ മീറ്റിംഗ് പൂര്‍ണമായ ഒരു തീരുമാനത്തിലെത്തിയില്ല. ഉച്ചതിരിഞ്ഞ് ഇതേവിഷയം ചര്‍ച്ച ചെയ്യാന്‍ എസ് വൈ എസിന്റെ ഒരു മീറ്റിംഗ് വിളിച്ചിരുന്നു. അതുംകൂടി കഴിഞ്ഞ് തീരുമാനത്തിലെത്താം എന്നു പറഞ്ഞ് പിരിഞ്ഞു.
അന്നേദിവസം എസ് വൈ എസ് ജില്ലാ കമ്മിറ്റി ഇതേ ആവശ്യത്തിനു വേണ്ടി കോട്ടക്കലില്‍ തന്നെ ചേര്‍ന്നു. ജംഇയ്യത്തുല്‍ ഉലമയില്‍ നടന്ന അതേരൂപത്തിലുള്ള വികാരപ്രസംഗങ്ങള്‍ നടന്നു. മലപ്പുറം ജില്ല പങ്കെടുക്കുന്നില്ല എന്ന് തീരുമാനിക്കാനുള്ള മുറവിളി ശക്തമായി. മീറ്റിംഗിനെത്തിയ പണ്ഡിതന്‍മാരല്ലാത്ത എസ് വൈ എസുകാരില്‍ പലരും ലീഗിന്റെ സജീവ പ്രവര്‍ത്തകരും നേതാക്കളുമായിരുന്നു. അതിനാല്‍ രാവിലെ നടന്ന മീറ്റിംഗിലേതിലേറെ ലീഗനുകൂലികള്‍ ഈ മീറ്റിംഗില്‍ ഉണ്ടായിരുന്നു. തീരുമാനം അന്തിമമാകും എന്ന ഘട്ടം വന്നപ്പോള്‍ കോട്ടുമല ഉസ്താദ് എഴുന്നേറ്റു. അദ്ദേഹം പറഞ്ഞു: ‘മലപ്പുറം ജില്ല സഹകരിച്ചുകൊള്ളാം എന്ന് കേന്ദ്രമുശാവറയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ പങ്കെടുക്കൂല എന്ന് തീരുമാനിക്കരുത്.’ അപ്പോള്‍ ചുങ്കത്തറക്കാരന്‍ ഒരുനാട്ടു പ്രമാണി, സജീവ ലീഗുകാരനായ അദ്ദേഹം മേശപ്പുറത്ത് ഒന്നു കൊട്ടി പരിഹാസഭാവത്തില്‍ കോട്ടുമല ഉസ്താദിന് നേരെ അംഗവിക്ഷേപം നടത്തി ചോദിച്ചു: ‘പങ്കെടുക്കും എന്ന് ആരോട് ചോദിച്ചാണ് വാക്ക് കൊടുത്തത്?’. ആരും വല്ലാതെ വേദനിച്ചുപോകുന്ന രംഗമായിരുന്നു അത്. കോട്ടുമല ഉസ്താദ് ആരാ? ഈ നാട്ടുപ്രമാണി ആരാ? ഉസ്താദ് വല്ലാതെയായി. അപ്പോള്‍ ചെമ്മാട് ബാപ്പുട്ടി ഹാജി എഴുന്നേറ്റുനിന്ന് പറഞ്ഞു: ‘ഇന്ന് അങ്ങനെ പറയാനും സമ്മതം കൊടുക്കാനും ഉള്ള അധികാരമൊക്കെ കോട്ടുമല ഉസ്താദിന് ഉണ്ട്’. അതുകേട്ടപ്പോള്‍ സദസ്സില്‍ നിന്ന് വലിയ ഉച്ചത്തില്‍ തക്ബീര്‍ മുഴങ്ങി. അങ്ങനെ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന തീരുമാനത്തിലെത്തി. അപ്പോള്‍ അടുത്ത ഘട്ടത്തിലേക്ക് ചര്‍ച്ചപോയി; ‘എങ്കില്‍ ചില ഉപാധികള്‍ വെക്കണം. സമ്മേളനം മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യണം. മുസ്ത്വഫല്‍ ഫൈസി, റഹ്മാന്‍ ഫൈസി അടക്കമുള്ള ആളുകള്‍ സ്റ്റേജില്‍ കയറാനോ ഉത്തരവാദപ്പെട്ട സമിതികളില്‍ ഉണ്ടാകാനോ പാടില്ല. ഇ കെ, എ പി എന്നിവരുടെ പ്രസംഗത്തില്‍ എന്തെങ്കിലും വിമര്‍ശനം ഉണ്ടായാല്‍ അതിന് മറുപടി പറയാന്‍ അവസരം ഉണ്ടാകും വിധം കെ വിയുടെ പ്രസംഗം അവര്‍ക്ക് ശേഷമായിരിക്കണം’ ഇതൊക്കെയായിരുന്നു പ്രധാന ഉപാധികള്‍. അത് പാലിക്കപ്പെട്ടിട്ടില്ലെങ്കില്‍ ജില്ലാ കമ്മിറ്റി പങ്കെടുക്കില്ല എന്ന് രേഖാമൂലം എഴുത്തയച്ചു.
മലപ്പുറം ലോബിയുടെ കത്തുപോയി എന്നല്ലാതെ ഇ കെ അങ്ങനെ ഒരു കത്ത് കിട്ടിയിട്ടുണ്ടെന്ന ഭാവം പോലും നടിച്ചില്ല. അതിലെ ഉപാധികളൊന്നും അംഗീകരിച്ചതുമില്ല. സമ്മേളനത്തില്‍ എ പി ഉസ്താദ് സ്വാഗതം പറഞ്ഞു. കണ്ണിയത്ത് ഉസ്താദ് അധ്യക്ഷത വഹിച്ചു. ശംസുല്‍ഉലമ എല്ലാവര്‍ക്കും കണക്കിന് കൊടുത്തിട്ട് ഉദ്ഘാടനവും ചെയ്തു. തന്റെ ഒരു വിരല്‍ കൊണ്ട് സദസ്സിനെ എഴുന്നേല്‍പ്പിച്ച് ഇരുത്തിയ പ്രസിദ്ധമായ സംഭവത്തിലൂടെ കേരള മുസ്‌ലിംകള്‍ സമസ്തയുടെ പണ്ഡിതന്‍മാരുടെ പൂര്‍ണമായ നേതൃത്വത്തിന് കീഴിലാണെന്ന സന്ദേശവും അദ്ദേഹം നല്‍കി. സമ്മേളനത്തിന്റെ സുവനീറില്‍ മുസ്ത്വഫല്‍ ഫൈസിക്ക് പ്രധാന ഉത്തരവാദിത്വം നല്‍കുക വഴി മലപ്പുറം ലോബിയുടെ പ്രധാന ഉപാധി അദ്ദേഹം അവഗണിച്ചു. നിരാശരായ മലപ്പുറം ലോബി കൂടുതല്‍ പകയുള്ളവരായി മാറുകയും ചെയ്തു.
ഫൈസിമാര്‍ ദൗത്യം തുടര്‍ന്നു. അവരുടെ നീക്കം വല്ലാതെ ജില്ലാ സമസ്തയെ പ്രതിരോധത്തിലാക്കിയപ്പോള്‍ പിന്നെ അവര്‍ക്ക് മുശാവറ കത്തയക്കുന്നത് നിര്‍ത്തി. പ്രത്യക്ഷത്തില്‍ അവര്‍ അകത്തും പുറത്തും അല്ലാതെയായി മാറി. ഈ വടംവലിക്കിടയില്‍ ജില്ലയില്‍ എസ് വൈ എസ് നിശ്ചലമായി. മഹല്ല് ഫെഡറേഷന്‍ സജീവമാകുകയും ചെയ്തു. ഇ കെ , എ പി നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ക്ക് ആവശ്യവും അത് തന്നെയായിരുന്നു. കാരണം എസ് വൈ എസിന്റെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും യഥാക്രമം ഇ കെ ഹസന്‍ മുസ്‌ലിയാരും എ പി ഉസ്താദും ആയിരുന്നു. ജില്ലാ കമ്മിറ്റി ആകുമ്പോള്‍ സംസ്ഥാന കമ്മിറ്റിയെ അംഗീകരിക്കേണ്ടി വരുമല്ലോ? എന്നാല്‍ മുസ്ത്വഫല്‍ ഫൈസി ഉറച്ചുതന്നെയായിരുന്നു. അദ്ദേഹം മുന്‍കൈ എടുത്ത് എസ് വൈ എസ് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തു. ഉമറലി ശിഹാബ് തങ്ങള്‍ക്ക് പകരം വൈലത്തൂര്‍ തങ്ങള്‍ പ്രസിഡന്റും മുസ്ത്വഫല്‍ ഫൈസി തന്നെ ജനറല്‍ സെക്രട്ടറിയുമായി എസ് വൈ എസ് പുനഃസംഘടിപ്പിച്ചു. ഞാന്‍ വൈസ് പ്രസിഡന്റായി ഈ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു.
അതിനു ശേഷം തിരൂരങ്ങാടിയില്‍ ഒരു പണ്ഡിത സമ്മേളനം വിളിച്ചു ചേര്‍ത്തു. ആറായിരത്തിലധികം പേര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരുന്ന ആ സമ്മേളനത്തില്‍ രജിസ്‌ട്രേഷന്‍ നടത്താത്തവരായി ഒട്ടനവധി പേര്‍ വേറെയും ഉണ്ടായിരുന്നു. പണ്ഡിതന്‍മാര്‍ ആര്‍ക്കൊപ്പമാണെന്ന് വെളിപ്പെടുത്തലായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. ആ സമ്മേളനത്തില്‍ റഹ്മാന്‍ ഫൈസി മൈക്ക് ഓണ്‍ ചെയ്തു പ്രഖ്യാപിച്ചു: ‘നിലവിലുള്ള സമസ്തയുടെ ജില്ലാ കമ്മിറ്റി പിരിച്ചുവിടുന്നു. പുതിയ ഭാരവാഹികളും അംഗങ്ങളുമായി താഴെ പറയുന്നവരെ പ്രഖ്യാപിക്കുന്നു’. നെല്ലിക്കുത്ത് ഉസ്താദ് പ്രസിഡന്റും ഞാന്‍ ജനറല്‍ സെക്രട്ടറിയുമായ പാനലാണ് അദ്ദേഹം വായിച്ചത്. സദസ്സ് തക്ബീര്‍ ധ്വനികളോടെ അത് അംഗീകരിച്ചു. ഈ സംഭവത്തോടെയാണ് എനിക്ക് കത്തയക്കാതെ ആയത്. മാനസികമായി എതിര്‍പ്പുണ്ടായിരുന്നെങ്കിലും ആരോടും വാക്കേറ്റവും പരസ്യപ്രസംഗവും ഒന്നും അതുവരെ ഞാന്‍ നടത്തിയിട്ടില്ല. ഈ പണ്ഡിത സമ്മേളനത്തിന് പകരമായാണ് കോഴിക്കോട്ട് സമ്മേളനം നടത്തി അവര്‍ പരിഹാസ്യരായത്. മദ്രസാധ്യാപകരെ നിര്‍ബന്ധിച്ച് സമ്മേളനത്തില്‍ എത്തിച്ചു. എന്നിട്ടും എണ്ണൂറില്‍ താഴെ അംഗങ്ങളാണ് പങ്കെടുത്തത്. ഈ സമ്മേളനത്തിലാണ് ‘ഇത് ഉലമാ സമ്മേളനമാണ്, എല്ലാവരും തലമറക്കണം’ എന്ന് ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് പറയേണ്ടി വന്നത്.
ഇവ്വിധം കാര്യങ്ങള്‍ നീങ്ങുന്നതിനിടക്കാണ് തലശ്ശേരിയില്‍ കേയി സാഹിബിന്റെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയെ തുടര്‍ന്ന് ശംസുല്‍ഉലമ ലീഗിനോട് ആഭിമുഖ്യമുള്ള ആളാകുന്നതും പറഞ്ഞത് പലതും തിരുത്തി പറയുന്നതും. പിന്നീട് ഒരു ഘട്ടത്തില്‍ മുസ്ത്വഫല്‍ ഫൈസിയും റഹ്മാന്‍ ഫൈസിയും നിലപാട് മാറ്റി. അത്രയും കാലം അവര്‍ ആര്‍ക്കെതിരായിരുന്നോ അവര്‍ക്കൊപ്പം ചേര്‍ന്നു. എന്നാല്‍ എന്നെ ആര്‍ക്കും കാര്യങ്ങള്‍ പറഞ്ഞുധരിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഞാന്‍ ഇതെല്ലാം കണ്ടും കേട്ടും കൂടെ നടന്നതിനാല്‍ എനിക്ക് എല്ലാം വ്യക്തമായിരുന്നു. സാധാരണക്കാര്‍ കാര്യങ്ങള്‍ അറിയാതെ പോയിട്ടുണ്ടാകാം. എന്നാല്‍ നേതൃതലത്തില്‍ ഉള്ളവര്‍ക്കെല്ലാം സത്യമറിയാം. പുനഃസംഘാടനത്തിനു ശേഷം ഒരിക്കല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെ കണ്ടപ്പോള്‍ ഞാന്‍ അതുസംബന്ധമായി സംസാരിച്ചു. അന്നദ്ദേഹം ആ വിഭാഗത്തിന്റെ സെക്രട്ടറിയൊന്നുമായിട്ടില്ല. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘എണ്‍പത് ശതമാനം എ പി പറയുന്നതും ഇരുപത് ശതമാനം ഇ കെ പറയുന്നതുമാണ് ശരി. ദീന്‍ നോക്കുമ്പോള്‍ എ പി പറയുന്നിടത്താണ് കാര്യം. എന്നാല്‍ രാഷ്ട്രീയം കുറച്ചൊക്കെ പരിഗണിക്കേണ്ടേ, അപ്പോള്‍ ഇ കെ പറയുന്നതില്‍ ചില ന്യായങ്ങളുണ്ട്’. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘എണ്‍പത് ശതമാനത്തിന്റെ ഒപ്പമല്ലേ നാം നില്‍ക്കേണ്ടത്?’. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘നിങ്ങള്‍ ചെറുപ്പക്കാര്‍ക്ക് അത് പറയാം. നിങ്ങള്‍ അങ്ങനെ പറയുന്നവര്‍ ഒരു ടീമുണ്ട്. നിങ്ങളുടെ കൂടെ വന്നാല്‍ ഞാന്‍ ഒറ്റപ്പെട്ടുപോകും’. അദ്ദേഹത്തിനും കാര്യങ്ങള്‍ അറിയാം എന്നര്‍ഥം. മുസ്ത്വഫല്‍ഫൈസിയുടെ സംസാരങ്ങളില്‍ പലപ്പോഴും അത് അറിയാതെ വന്നുപോവാറുണ്ട്. മുമ്പ് രിസാല പ്രസിദ്ധീകരിച്ച ഒരു ഇന്റര്‍വ്യൂവില്‍ അത് അദ്ദേഹം തുറന്നുപറഞ്ഞിട്ടുമുണ്ട്.
എല്ലാം ബോധ്യപ്പെട്ടാണ് ഞാന്‍ താജുല്‍ഉലമക്കും എ പി ഉസ്താദിനും ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. പിന്നെ ഒരു പ്രധാന നിമിത്തമുണ്ടായത്, ഒരിക്കല്‍ മടവൂര്‍ സി എം വലിയ്യുല്ലാഹിയുടെ അടുത്ത് ചെന്നപ്പോള്‍ ‘ ഉള്ളാളം തങ്ങളും എ പിയും പറയുന്നതാണ് ശരി, അവരുടെ കൂടെ ഉറച്ച് നില്‍ക്കണം’ എന്ന് നേരിട്ട് പറയുകയും കൂടി ചെയ്തതോടെ എന്റെ തീരുമാനം കൂടുതല്‍ ദൃഢമായി.
മുശാവറയിലെ ഇറങ്ങിപ്പോക്കിന് ശേഷമാണ് ഞാന്‍ കേന്ദ്ര മുശാവറയില്‍ വരുന്നത്. മുശാവറ പുനഃസംഘടിപ്പിക്കാനുണ്ടായ സാഹചര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മുശാവറയില്‍ വരുന്ന ഒഴിവുകള്‍ ജനറല്‍ ബോഡി ചേരാതെ നോമിനേഷനിലൂടെ നികത്തി മറ്റു നടപടിക്രമങ്ങളില്ലാതെ മുന്നോട്ട് പോവുകയാണ് ചെയ്തിരുന്നത്. സമസ്തയുടെ ബൈലോ അനുസരിച്ച് നോമിനേറ്റഡ് മെമ്പര്‍മാരുടെ തെരഞ്ഞെടുപ്പ് ശരിയാവില്ല. ജനറല്‍ ബോഡിയിലൂടെയാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ പണ്ഡിതന്‍മാര്‍ ആരുടെ കൂടെയാണെന്ന് ബോധ്യമുള്ളതിനാല്‍ ജനറല്‍ ബോഡി വിളിക്കാന്‍ ധൈര്യവുമില്ല. താജുല്‍ഉലമയെയും എ പി ഉസ്താദിനെയും പുറത്താക്കാന്‍ മുശാവറ കൂടാനിരുന്നപ്പോള്‍ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയത് മെമ്പര്‍മാരെ നിയമപ്രകാരം തെരഞ്ഞെടുത്തതല്ല എന്നു കാണിച്ചാണ്. പിന്നീട് കൃത്രിമമായി ജനറല്‍ ബോഡി കൂടിയതായി രേഖകളുണ്ടാക്കിയാണ് അവര്‍ ആ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചത്. ഇറങ്ങിപ്പോന്ന ശേഷം തുടര്‍നടപടിയെ കുറിച്ച് ആലോചിക്കാന്‍ വക്കീലിനെ സമീപിച്ചപ്പോള്‍ രണ്ട് മാര്‍ഗമാണ് അദ്ദേഹം പറഞ്ഞത്: ഒന്ന് വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കുമെതിരെ കേസ് കൊടുക്കുക എന്നതാണ്. എന്നാല്‍ താജുല്‍ഉലമയും എ പി ഉസ്താദും അതിന് തയ്യാറായില്ല. മറ്റൊന്നും കൊണ്ടല്ല, അവരോടുള്ള ആദരവ് കൊണ്ട് മാത്രം. രണ്ടാമത്തെ മാര്‍ഗം, മുശാവറ കൈയേറുക എന്നതായിരുന്നു. അതിനും അവര്‍ തയ്യാറായില്ല. പിന്നീടാണ് ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്.
ജനറല്‍ ബോഡിക്ക് മുമ്പായി പാനലുണ്ടാക്കാന്‍ എ പി ഉസ്താദും മറ്റും ഒ കെ ഉസ്താദിനെ സമീപിച്ചപ്പോള്‍ ഒ കെ ഉസ്താദാണ് എന്റെ പേര് നിര്‍ദേശിച്ചത്. അന്നെനിക്ക് മുപ്പത്താറ് വയസ്സായിട്ടേ ഉള്ളൂ. ചെറുപ്പമല്ലേ എന്ന് എ പി ഉസ്താദ് ചോദിച്ചെങ്കിലും ഒ കെ ഉസ്താദ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ മുശാവറയിലെത്തി. ജില്ലാ മുശാവറയുടെ രൂപീകരണ ചര്‍ച്ച വന്നപ്പോള്‍ റഹ്മാന്‍ ഫൈസി തിരൂരങ്ങാടിയില്‍ നിന്ന് പ്രഖ്യാപിച്ചത് പോലെ, നെല്ലിക്കുത്ത് ഉസ്താദ് പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായി തന്നെ നിലവില്‍ വന്നു. കുറച്ചുകാലങ്ങള്‍ക്ക് ശേഷം കേന്ദ്ര മുശാവറയുടെ ജോ. സെക്രട്ടറിയുമായി.
സമസ്തയില്‍ വന്നതിന് ശേഷമാണ് ഞാന്‍ എസ് വൈ എസ് സംസ്ഥാനകമ്മിറ്റിയില്‍ വരുന്നത്. ആദ്യം കമ്മിറ്റി മെമ്പറായി പിന്നീട് ജനറല്‍ സെക്രട്ടറിയായി. അപ്പോള്‍ എ പി ഉസ്താദ് ആയിരുന്നു പ്രസിഡന്റ്. പിന്നീട് ഞാന്‍ പ്രസിഡന്റായി. ആദ്യം സി മുഹമ്മദ് ഫൈസിയും പിന്നീട് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയുമായിരുന്നു ജനറല്‍ സെക്രട്ടറിമാര്‍. ഞാന്‍ സെക്രട്ടറി ആവുന്നതിന്റെ മുമ്പ് എ പി ഉസ്താദായിരുന്നു ജനറല്‍ സെക്രട്ടറി. ഉസ്താദിന്റെ കൂടെ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ഇ കെ ഹസന്‍ മുസ്‌ലിയാര്‍, എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസിഡന്റുമാരായിരുന്നിട്ടുണ്ട്. മുപ്പത് വര്‍ഷക്കാലം പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി ഉസ്താദ് എസ് വൈ എസിനെ നയിച്ചിട്ടുണ്ട്. 1974ല്‍ ഉസ്താദ് സെക്രട്ടറിയാകുമ്പോള്‍ നൂറിനടുത്ത് യൂനിറ്റുകള്‍ മാത്രമാണ് എസ് വൈ എസിനുള്ളത്. അത് പിന്നീട് കുതിച്ചു കയറി. 1974ല്‍ മുശാവറയില്‍ എത്തിയ ഉസ്താദിനെ 1978 ആകുമ്പോഴേക്കും ജോ സെക്രട്ടറിയായി ഇ കെ ഉയര്‍ത്തിക്കൊണ്ടുവന്നത് ഉസ്താദിന്റെ സംഘാടക മികവ് കൊണ്ട് കൂടിയാണ്.
ഇ കെ ഹസന്‍ മുസ്‌ലിയാരുടെയും എ പി ഉസ്താദിന്റെയും നേതൃത്വത്തിലുള്ള എസ് വൈ എസ് കാലമാണ് സുന്നികള്‍ക്ക് സ്വത്വബോധം നല്‍കിയത്. അതുവരെ സുന്നികള്‍ മഹാഭൂരിപക്ഷമുള്ള മഹല്ലുകളില്‍ പോലും ബിദഇകള്‍ ഭാരവാഹികളാകുന്ന സ്ഥിതിയായിരുന്നു. എന്റെ നാട്ടില്‍ പൊന്മളയില്‍ പി ടി മൗലവി എന്ന പുത്തനാശയക്കാരന്‍ സുന്നി മഹല്ലിന്റെ സെക്രട്ടറിയായിട്ടുണ്ട്. ബിദഇകള്‍ നേരത്തെ തന്നെ എല്ലാ അവസരവും ചൂഷണം ചെയ്ത് വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കുകയും ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്തു കൊണ്ടിരുന്നു. ലീഗ് രാഷ്ട്രീയത്തിനും ഈ സ്ഥിതി അനിവാര്യമായിരുന്നു. ഹസന്‍ മുസ്‌ലിയാരും എ പി ഉസ്താദും ഈ സ്ഥിതിക്ക് മാറ്റം വരുത്തി. എസ് വൈ എസിന്റെ ഈ മുന്നേറ്റത്തിന് സമസ്തയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശംസുല്‍ഉലമയുടെ മുഴുവന്‍ പിന്തുണയും ഉണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് നിലപാട് മാറ്റമുണ്ടായത്.
സുന്നികളുടെ സ്വത്വത്തിന് വേണ്ടി ഉസ്താദും എസ് വൈ എസും എക്കാലവും നിലനിന്നപ്പോള്‍ ആദ്യം, ഇ കെക്കെതിരെ നില്‍ക്കുകയും പിന്നീട് അദ്ദേഹത്തെ അടര്‍ത്തിയെടുക്കുകയും ചെയ്ത വിഭാഗം അന്നും ഇന്നും എന്നും ബിദഇകളെ പ്രീണിപ്പിക്കാനാണ് താല്‍പര്യം കാട്ടിയത്. സമസ്തയുടെ സ്ഥാപിത ലക്ഷ്യം ആദര്‍ശ സംരക്ഷണവും ബിദഈ പ്രതിരോധവുമാണെങ്കില്‍ കെ എന്‍ എമ്മിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി മരിച്ചപ്പോള്‍ ‘സമസ്ത’ എന്നുപറഞ്ഞുനടക്കുന്നവരുടെ പ്രസിഡന്റ് അയാളുടെ വിയോഗം തീരാനഷ്ടമാണ് എന്ന് അനുശോചിക്കുന്ന സ്ഥിതി വിശേഷം എത്ര അനവധാനപൂര്‍ണമാണ്?. കെ ടി മാനു മുസ്‌ലിയാര്‍ ഇപ്പറഞ്ഞ സമസ്തയുടെ സെക്രട്ടറിയായിരുന്നല്ലോ? അദ്ദേഹത്തിന്റെ ആണ്ടിന് ഇരുവിഭാഗം മുജാഹിദുകളുടെയും പ്രതിനിധികളും ജമാഅത്തെ ഇസ്‌ലാമിയുടെ അമീറും ക്ഷണിക്കപ്പെട്ടിരുന്നു. ഇത്രക്കൊരു ആദര്‍ശപരമായ അര്‍ഥശൂന്യത മറ്റാരും പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകില്ല. താജുല്‍ഉലമ വഫാത്തായപ്പോള്‍ വന്നില്ല, നല്ലതൊന്നും പറഞ്ഞതുമില്ല. ആദര്‍ശവും ജീവിതവും രണ്ട് വഴിക്ക് നീങ്ങുന്നുവെന്നത് മറ്റാരും പറയേണ്ട കാര്യമില്ല. അവര്‍ സ്വജീവിതം കൊണ്ട് ആ വൈരുദ്ധ്യം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.
എസ് വൈ എസിന്റെ ഭാരവാഹിത്വത്തില്‍ വന്നതിന് ശേഷം കാര്യമായി ശ്രദ്ധിച്ചത് സമസ്തയുടെ ലക്ഷ്യമായ ആദര്‍ശ സംരക്ഷണത്തിന് തന്നെയായിരുന്നു. അതിന് വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. നിലവില്‍ കേരളത്തിലെ ബിദഈ സംഘടനകളുടെ സ്ഥിതി എത്രത്തോളം ദയനീയമാണ് എന്നറിയുമ്പോഴാണ് ആ പദ്ധതികളുടെ വിജയം നമുക്ക് ബോധ്യമാകുന്നത്. എ പി ഉസ്താദിന്റെ കാലത്ത് മര്‍കസ് മുഖേന എസ് വൈ എസ് ആരംഭിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനം കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. മതവിദ്യാര്‍ഥികളുടെ അന്തസ് വര്‍ധിച്ചു. ഭൗതിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്താന്‍ അതിലൂടെ സാധിച്ചു.
സാന്ത്വനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വളരെ സന്തോഷം നല്‍കിയ ഒരു മുന്നേറ്റമായി. നാടുനീളെ സാന്ത്വന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ആവശ്യക്കാര്‍ക്ക് വേണ്ടത് നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. വിവിധ ഗവണ്‍മെന്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് സൗജന്യ മരുന്ന് വിതരണവും സൗജന്യ നിരക്കില്‍ ആംബുലന്‍സ് സേവനവും നടപ്പാക്കി. പലയിടങ്ങളിലും രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും ഭക്ഷണം നല്‍കി. സാന്ത്വനം വളണ്ടിയര്‍മാരുടെ രാപ്പകലില്ലാത്ത പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ വിവിധയിടങ്ങളില്‍ ജാതി, മത വിത്യാസമില്ലാതെ എല്ലാവര്‍ക്കും അനുഭവിക്കാനായി. ഇപ്പോള്‍ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി പരിശീലനം നല്‍കി ക്രമപ്പെടുത്തിയ ഇരുപത്തയ്യായിരത്തിലധികം വരുന്ന സ്വഫ്‌വ വളണ്ടിയര്‍മാര്‍ ഈ മേഖലയില്‍ വരും കാലത്ത് കൂടുതല്‍ കാര്യക്ഷമതയോടെ പ്രസ്ഥാനത്തിന് സമര്‍പ്പിക്കാനുള്ള സന്നദ്ധ സേവകരാണ്. സമ്മേളനത്തോടനുബന്ധിച്ച് വിവിധ ഗവണ്‍മെന്റ് ഹോസ്പിറ്റലുകളില്‍ അറുപതോളം വാര്‍ഡുകള്‍ നവീകരിച്ച് സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ പരിസരത്ത് സ്ഥാപിതമാകാന്‍ പോകുന്ന സാന്ത്വന കേന്ദ്രം ഈ മേഖലയില്‍ എടുത്തുപറയാവുന്ന ഒരു നാഴികക്കല്ലാവും.
പ്രവാസ ലോകത്ത് വിവിധ പേരുകളില്‍ ചിതറിക്കിടന്നിരുന്ന പ്രവര്‍ത്തകരെ ഐ സി എഫ് എന്ന പേരില്‍ മുഴുവന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും സംഘടിപ്പിച്ചു. വളരെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പഴയ കാലത്ത് ഗള്‍ഫില്‍ ജോലിക്ക് പോകുന്ന സുന്നികള്‍ ബിദഈ കുപ്രചാരണങ്ങളില്‍ പെട്ട് വഞ്ചിതരായി വഴിതെറ്റിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നെങ്കില്‍ ഇന്നത് മാറി ബിദഈ കുടുംബങ്ങളില്‍ നിന്ന് ഗള്‍ഫിലെത്തുന്നവര്‍ക്ക് നേര്‍വഴി കാണിച്ചു കൊടുക്കാന്‍ കഴിയും വിധം ഐസിഎഫ് കാര്യക്ഷമമായി ഇടപെട്ട്‌കൊണ്ടിരിക്കുന്നു. ‘പ്രവാസി വായന’ എന്ന പേരില്‍ അവര്‍ക്ക് വേണ്ടി ഒരു മാസികയും ഇപ്പോള്‍ തുടങ്ങിക്കഴിഞ്ഞു.
സംഘടനാ രംഗത്ത് നന്നായി പ്രവര്‍ത്തിച്ച് പരിചയമുള്ള ഒരു സംഘം സഹപ്രവര്‍ത്തകന്‍മാര്‍ കൂടെയുണ്ടായി എന്നു തന്നെയാണ് എല്ലാ പ്രവര്‍ത്തനങ്ങളുടെയും സമയത്ത് ധൈര്യം നല്‍കിയ ഘടകം. ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എസ് എസ് എഫിന്റെ സംസ്ഥാന പ്രസിഡന്റായും മറ്റും പ്രവര്‍ത്തിച്ചു തഴക്കമുണ്ട്. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസിയുടെ സാന്നിധ്യം നയരൂപീകരണങ്ങളിലും ഘടനാക്രമീകരണങ്ങളിലും പദ്ധതി രൂപീകരണങ്ങളിലുമെല്ലാം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അതുപോലെ ഓരോ രംഗത്തും പ്രഗത്ഭമതികളായ ആളുകള്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിച്ച് പ്രസ്ഥാനം അറുപതിലെത്തി. അറുപത് പിന്മാറ്റത്തിന്റെയോ അല്ലെങ്കില്‍ ഇടവേളയുടെയോ സന്ദര്‍ഭമല്ല, മുന്നേറ്റത്തിലേക്ക് കൂടുതല്‍ വഴികള്‍ തുറക്കാനുള്ളതാണ്. അതിന്നായി നമുക്ക് ഈ താജുല്‍ഉലമ നഗരിയില്‍ നിന്ന് ഊര്‍ജമെടുക്കാം.

കേട്ടെഴുത്ത്: എം ടി ശിഹാബുദ്ദീന്‍ സഖാഫി

Samastha History, Causes of AP E K Split in Kerala , Samastha kerala Sunni Yuvajana Samgham, SYS History , Original Samastha, Ponmala Abdul Qadir Musliyar, 

2014 ഡിസംബർ 18, വ്യാഴാഴ്‌ച

മര്‍കസ് എക്സ്പോയില്‍ നിന്ന് മര്‍കസിലേക്ക് അധികം ദൂരമില്ല !!



ഒരു സന്തോഷ ത്തിന്റെ നിലാവ് മായാന്‍ അധിക നേരം വേണ്ട.
ചിലത് അങ്ങിനെയാണ് .
എന്തായാലും ഏറെ കൊതിച്ചു പോയി ...
മറുനാടന്‍ മലയാളിയിലെ ആ വാര്‍ത്ത കണ്ടപ്പോള്‍.ഒരു പാട് കൂട്ടുകാര്‍ ആ വാര്‍ത്ത അല്ലാഹുവിനു സ്തുതികള്‍ അര്‍പ്പിച്ചു കൊണ്ട് ഷെയര്‍ ചെയ്തിരിക്കുന്നു . പലരുടെയും വാചകങ്ങളില്‍ അവരുടെ സന്തോഷം കാണാം .
ഒരു പിളര്‍പ്പ് കൊണ്ട് എന്തെല്ലാം ദുരന്തങ്ങള്‍ ഞങ്ങള്‍ ഏറ്റുവാങ്ങി . പ്രിയപ്പെട്ട കുണ്ടൂര്‍ ഉസ്താദിന്റെ മകന്‍ കുഞ്ഞു മുതല്‍ എണ്ണാന്‍ മാത്രം ഞങ്ങളുടെ പ്രവര്‍ത്തകരെ അവര്‍ ക്രൂരമായി കൊല ചെയ്തിട്ടുണ്ട് . കല്ലെറിഞ്ഞും കൂക്ക് വിളിച്ചും ഞങ്ങളെ ഉസ്താദ് മാരെ അവര്‍ ആക്രമിച്ചിട്ടുണ്ട് . ഞങ്ങളുടെ പ്രിയപ്പെട്ട നെല്ലി കുത്ത് ഉസ്താദിനെ കുത്തി മാരകമായി മുറിവേല്‍പ്പിച്ചു ..എ പി സുന്നി ആയതിന്റെ പേരില്‍ നിരവധി ഉസ്താദ് മാരെ പള്ളികളില്‍ നിന്ന് ഇറക്കി വിട്ടു . മദ്രസാ ഉസ്താദ് മാരെ അവിടെ നിന്നും പുറത്താക്കി ...രാഷ്ട്രീയ തിമിരം ബാധിച്ച വരാല്‍ ഈ സമൂഹത്തിനു അനുഭവിക്കേണ്ട വ്യഥകളുടെ കഥകള്‍ പറഞ്ഞു തീര്‍ക്കാന്‍ ഒരു രാവോന്നും പോരാ ...
പക്ഷെ എല്ലാം സഹിക്കാനും മറക്കാനും പൊറുക്കാനും , ഐക്യത്തിന്റെ സൂചനകള്‍ കണ്ടു ഞങ്ങളുടെ മനസ്സ് വെമ്പി . പടച്ച റബ്ബേ ..ഈ ദുരന്തങ്ങളൊക്കെ ഞങ്ങള്‍ പൊറുക്കാം ..എന്നാലും നിന്റെ ദീനിന്റെ പേര് പറഞ്ഞു ആലിമുകളെ യും സയ്യിദന്മാരെയും പരിഹസിക്കുകയും കുറ്റം പറയുകയും ചെയ്യുന്ന പ്രവണത ക്കെങ്കിലും ഒരു മാറ്റം വരുമല്ലോ . അതിന്റെ പേരില്‍ ഇനിയും ഒരു പള്ളി ആക്രമിക്ക പ്പെടുക യില്ലല്ലോ . മുസ്ലിം ഉമ്മത്തിന്റെ എല്ലാമായ വിശുദ്ധ ഖുര്‍ ആനിലെ ഒരു പേജു പോലും വിദ്വാഷത്തിന്റെ പേരില്‍ കത്തിക്കാന്‍ ഇനി അവര്‍ ശ്രമിക്കില്ലല്ലോ . മറ്റു സമുദായ ങ്ങള്‍ക്കിടയില്‍ ഈ ഉമ്മത്തിനെ കുറിച്ച് അവമതിപ്പ്‌ ഉണ്ടാക്കും വിധത്തിലുള്ള പ്രസംഗങ്ങളും , ഫ്ലക്സ് ഷീറ്റ് കളും അങ്ങാടികളില്‍ നിറയില്ലല്ലോ ..? പൂര്‍ വീക മഹത്തുക്കള്‍ അടിത്തറ പാകിയ മഹാല്ലുകളില്‍ സന്തോഷവും സമാധാനവും തിരിച്ചു വരുമല്ലോ . അംഗ ബലാ ബലത്തിന്റെ പേര് പറഞ്ഞു ഒരു ഉസ്താദിനും കണ്ണീരോടെ പള്ളിയില്‍ നിന്ന് ഇറങ്ങേണ്ട ഗതി ഇനി വരില്ലല്ലോ ...ഐക്യ ത്തിന്റെ ഒരു നീരുറവ കാണുമ്പോഴേക്കു എത്രയാണ് സുന്നികളുടെ സന്തോഷം ..എത്ര ആവേശ ത്തോടെ അവരാവാര്‍ത്തകളെ സ്വാഗതം ചെയ്തത് .ചിലര്‍ അവരെയും കുറ്റപ്പെടുത്തി ..ആവേശ കമ്മിറ്റി ..?
ഇങ്ങിനെ ഒരു വാര്‍ത്ത കണ്ടപ്പോള്‍ അതിനെ ആവേശ ത്തോടെ ,,ഷെയര്‍ ചെയ്തവരെ പഴിക്കേണ്ടതുണ്ടോ ..? ഇല്ല എന്നാണു എന്റെ അഭിപ്രായം .അതവരുടെ മനസ്സ് ആണ് ..ദീനിനോടുള്ള സ്നേഹം . ഈ ഉമ്മത്ത്‌ ഭിന്നിക്കരുത് എന്ന അതിയായ ആഗ്രഹം .

സുന്നീ ഐക്യത്തിന് വേണ്ടി ഇറങ്ങി പുറപ്പെട്ടു അവസാനം വെറും കയ്യോടെ തിരിച്ചു മടങ്ങിയ ഒരു പാട് പേര്‍ ഉണ്ട് . അവര്‍ക്കെല്ലാം ഐക്യ വിരോധികള്‍ ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടി എന്ന് മാത്രം . ഇവിടെയും നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാകും. ഒരു വിഭാഗം ഈ ഒരു വാര്‍ത്ത യെ സമീപിച്ച വിധം . മുസ്ലിം ഉമ്മത്ത്‌ ഒന്നാകാന്‍ വഴി തെളിയുന്നു എന്ന് കേട്ടപ്പോള്‍ അവരുടെ മുഖം വിവര്‍ണമായി . അവരുടെ സന്തോഷം ഇല്ലാതായി. ഒരാള്‍ പോലും അതിനു അനുകൂലിച്ചു ഒരു വരി എഴുതിയത് നിങ്ങള്‍ ആരെങ്കിലും കണ്ടോ . അല്ലാഹുവേ നിനക്ക് സ്തുതി എന്ന ഒരു വാചകം ...ചില മുജാഹിദുകള്‍ വരെ അല്‍ഹംദുലില്ലാ എന്ന് എഴുതി .പക്ഷെ ചേളാരി സുന്നികള്‍ എന്ന് പറയുന്നവരുടെ സമീപനം എന്തായിരുന്നു . ? മുസ്ലിം ഉമ്മത്തിന്റെ ഐക്യം കാണുമ്പോള്‍ പിശാചു ദുഖിക്കും എന്ന് എവിടെയോ വായിച്ച തായി ഓര്‍ക്കുന്നു . ഇവിടെയും ചിലര്‍ ദുഃഖം .
ഇനി വാര്‍ത്തയുടെ മറ്റൊരു വശത്തേക്ക് . മുനവ്വര്‍ അലി തങ്ങളുടെ പേജില്‍ ഇങ്ങിനെ ഒരു വിശദീകരണം ഉടനെ തന്നെ വന്നു , Inaugurating agar wood show room in Karanthoor. Srilankan delegates and SKSSF leaders are also seen .
ഇതും കൂടെയുള്ള ഫോട്ടോയും കണ്ടപ്പോള്‍ തന്നെ ,,വശ പിശക് തോന്നി . മര്‍കസിലെ ഒരു കൂട്ടുകാരന് വിളിച്ചു . അവന്‍ പറഞ്ഞു , മര്‍കസ് എക്സ്പോയില്‍ ഊദ് ഷോറൂം ഉദ്ഘാടന ത്തിനു വന്നിരുന്നു എന്ന് .
തങ്ങളുടെ പേജില്‍ ഈ ഒരു വിശദീകരണം വന്നതിനു ശേഷം അതുവരെ മാളത്തില്‍ ഒളിച്ചിരുന്ന മുസ്ലിം ഉമ്മത്തിന്റെ ഐക്യത്തില്‍ ദുഖിക്കുന്ന ഇബ് ലീസിന്റെ , പണിയാളുകള്‍ നിറഞാടാന്‍ തുടങ്ങുന്നതാണ് പിന്നെ കണ്ടത് . നോക്കൂ നിങ്ങള്‍ അവരുടെ ഒരു സന്തോഷം . കാരന്തൂരിലുള്ള അത്തര്‍ കച്ചവടത്തിന്റെ ഉദ്ഘാടനത്തിന്നു ആണ് വന്നത് . കൂടെ എസ് കെ എസ് എഫിന്റെ ലീഡര്‍ മാരും , ശ്രീലങ്കന്‍ പ്രതിനിധികളും ഉണ്ട് എന്ന് തങ്ങള്‍ പറയുമ്പോള്‍ , ഞാനൊറ്റക്ക് അല്ല എന്ന് അനുയായികളെ അറിയിക്കുക യാണ് . ചേളാരി സംഘടനയുടെ നേതാക്കളും എന്നോടൊപ്പം മര്‍കസ് എക്സ്പോയില്‍ ഉണ്ട് എന്ന് .
ചേളാരി സുന്നികളെ സമാധാനിപ്പിക്കാന്‍ തങ്ങള്‍ ഇങ്ങിനെ ഒരു വിശദീകരണം കൊടുത്താലും മര്‍കസ് സമ്മേളന ത്തിനു വന്ന ശ്രീലങ്കന്‍ പ്രതിനിധികളുടെ കൂടെ , മര്‍കസ് സമ്മേളന ത്തിന്റെ ഭാഗമായി നടത്തുന്ന മര്‍കസ് എക്സ്പോ യിലെ ഒരു ഷോറൂം ഉത്ഘാടനം ചെയ്യുക എന്ന് പറഞ്ഞാല്‍ ആ സമ്മേളന ത്തോടും എക്സ്പോയുടെ ഗുണ ഫലം ലഭിക്കുന്ന മര്‍കസ് എന്ന സ്ഥാപനത്തോടും ഉള്ള പോസിറ്റിവ് ആയ സമീപനം തന്നെ ആണത് എന്ന് നേരായി ചിന്തിക്കുന്നവര്‍ക്ക് മനസിലാകും .അത്രയും ദൂരം കുറഞ്ഞല്ലോ അതിനു അല്ലാഹുവിനോട് നന്ദി പറയാം.
അബ്ദുല്‍ ഹഖീം അസ് ഹരി ഉസ്താദ് , തങ്ങളെ കണ്ടപ്പോ അവിടേക്ക് ഓടി വന്നത് ആണ് എന്നാണു മറ്റൊരു കുറ്റപത്രം . അത് ശരിയാകാം , എന്തായാലും വെറുപ്പ്‌ കാട്ടി പുറം തിരിഞ്ഞു പോയിട്ടില്ലല്ലോ . അതാണ്‌ ദീനിന് നിരക്കാത്തത് .
ആരെന്തൊക്കെ പറഞ്ഞാലും, കഴിഞ്ഞ വാരത്തില്‍ പേരോട് ഉസ്താദ് മൊന്നിച്ചു നെല്ലിക്കുന്ന് ഒരു പരിപാടിയില്‍ പങ്കെടുത്തതും ഇപ്പോള്‍ , മര്‍കസ് എക്സ്പോ യില്‍ വന്നതും നല്ല സൂചനകള്‍ തന്നെയാണ് , മര്‍കസ് എക്സ്പോയില്‍ നിന്നും മര്‍കസിലെക്കും മര്‍കസ് സമ്മേളന ത്തിലേക്കും അധികം ദൂരമില്ല ,അത് വഴി സുമനസ്സുള്ള സുന്നികളുടെ യോജിപ്പിനും , അകലങ്ങളില്‍ നിന്നവര്‍ അടുക്കുന്നതിന്റെ സൂചനകള്‍ തന്നെയാണ് നാം കാണുന്നത് .ഏതു എസ് കെ എസ് എഫുകാരന്‍ വഴിയില്‍ തടഞ്ഞാലും ബഹു മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണം വരെ മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് നടന്ന ആ ആഗ്രഹം ആ മകന് നല്ലത് പോലെ അറിയാം .അത് ആദേഹം മാലോകരോട് പറഞ്ഞതുമാണ് . ആയതു കൊണ്ട് തന്നെ അദ്ദേഹ ത്തില്‍ നിന്ന് ഇതിലേറെ , ഈ ഉമ്മത്തിന്റെ യോജിപ്പ് ആഗ്രഹിക്കുന്നവര്‍ പ്രതീക്ഷിക്കുന്നുണ്ട് . ആ പിതാവിന്റെ ആത്മാവ് ആഗ്രഹിക്കുന്നുമുണ്ടാകും. ശുഭ പ്രതീക്ഷ യോടെ നമുക്ക് പ്രാര്‍ഥിക്കാം
പൂച്ച വാല്‍ :
ഇത് സ്കൂള്‍ പരീക്ഷാ കാലം :
മുനവ്വറലി തങ്ങള്‍ക്കു പകരം , ഏതെങ്കിലും ബി ജെപി നേതാവോ , വല്ല സിനിമാ നടന്മാരോ ആണ് ആ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തിരുന്നത് എങ്കില്‍ പിന്നെയുള്ള ചേളാരി സുന്നീ പോസ്റ്റുകള്‍ എങ്ങിനെ എന്ന് വിവരിക്കാം . അടിക്കുറിപ്പുള്ള ഫോട്ടോകള്‍ തയ്യാറാക്കുക .

2014 നവംബർ 12, ബുധനാഴ്‌ച

ഗുജറാത്ത് കലാപവും കാന്തപുരം വിമര്‍ശകരും


     ഗുജറാത്ത് കലാപത്തെ കുറിച്ച് അറിയില്ല എന്ന പേരില്‍ കാന്തപുരം ഉസ്താദിന്റെ പേരില്‍ വന്ന വാര്‍ത്താ തലകെട്ടിനെ കുറിച്ച് ഇവിടെ ഇപ്പോള്‍ ഞാന്‍ ചര്‍ച്ച ചെയ്യുന്നില്ല . വാര്‍ത്തയുടെ ഉള്ളിലേക്ക് കടക്കുമ്പോള്‍ , അത്തരം തലകെട്ടുകള്‍ മെനഞ്ഞര്‍ക്ക് എത്ര ത്തോളം പത്ര ധര്മബോധത്തിന്റെ അന്തസ്സ് ഉണ്ട് എന്ന് തിരിച്ചറിയാന്‍ അത് ഉപകരിക്കും . എഴുതി വിടുന്നവര്‍ വിഡ്ഢി ആണെന്ന് വെച്ച് മാധ്യമവും ദേശാ ഭിമാനിയും വായിക്കുന്നവര്‍ വിഡ്ഢികള്‍ ആയികൊള്ളണം എന്നില്ലല്ലോ .അത് കൊണ്ട് തന്നെ അവരെ വെറുതെ വിടാം .ജമാഅ ത്തെ ഇസ്ലാമി ശൈലിയില്‍ പറഞ്ഞാല്‍ ഏക പിതാവിന് പിറന്നവര്‍ക്കെ അന്തസ്സും ആഭിജാത്യവും ഉണ്ടാവുകയുള്ളൂ . 
ഞാന്‍ പറഞ്ഞു വരുന്നത് മറ്റൊന്നാണ് .
ഇന്ത്യയില്‍ നിന്ന് ഇന്ന് ലോകം ശ്രദ്ധിക്കുന്നത് ഒരേ ഒരു മുസ്ലിം പണ്ഡിതന്റെ വാക്കുകള്‍ ആണ് എന്ന് ഇവിടെ പലരും തിരിച്ചറിഞ്ഞിട്ടുണ്ട് . അക്കൂട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിയും മറ്റു പലരും ഉണ്ട് . ആ പണ്ഡിതന്റെ നാവില്‍ നിന്ന് രണ്ടക്ഷരം വീണു കിട്ടിയാല്‍ അത് ലോകം ശ്രദ്ധിക്കും ..വായിക്കപ്പെടും. പ്രതികരണങ്ങളും ഉണ്ടാകും.
ഇപ്പോള്‍ ഒരു ഇലക്ഷന്‍ ഇന്ത്യ യില്‍ നടക്കുന്നില്ല . എടുത്തു പറയത്തക്ക പ്രശ്നങ്ങളൊന്നും എവിടെയും കേള്‍ക്കുന്നില്ല . പിന്നെ എന്തിനാണ് ഒരു വിദേശ മുസ്ലിം രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന കാന്തപുരം ഉസ്താദിനോട് വര്‍ഷങ്ങള്‍ പിന്നിട്ട ഗുജറാത്ത് കലാപത്തെ കുറിച്ചും , ഇന്ത്യ യിലെ മുസ്ലിം സുരക്ഷയും ഭീകരതയെയും ആവര്‍ത്തിച്ചു ചോദ്യക്കുന്നത് .
ഈ ചോദിക്കുന്നവര്‍ ഇന്ത്യക്കാര്‍ തന്നെ ആണല്ലോ . അതും പത്രക്കാര്‍ , നാട്ടിലെ വിശേഷങ്ങള്‍
ഗുജറാത്ത് കലാപം അറിയില്ല എന്ന വാര്‍ത്താ കട്ടിംഗ് , കാന്തപുരം വിമര്‍ശനം തൊഴിലാക്കിയവര്‍ക്ക്‌ ഉപകരിക്കുമെങ്കിലും , മനാമയിലെ പത്ര സമ്മേളന ത്തില്‍ ഈ ചോദ്യം ഉന്നയിച്ചവന്റെ ലക്‌ഷ്യം സാധ്യമാവാതെ പോകുകയാണ് ഉണ്ടായതു . ഇന്ത്യ യിലെ ഭരണ കൂടം മുസ്ലിം വിരുദ്ധമാണ് എന്നും , ന്യൂന പക്ഷങ്ങള്‍ ഇവിടെ വേട്ട യാടപ്പെടുന്നുവെന്നും , കാന്തപുരം ഉസ്താദിന്റെ നാവിലൂടെ പുറത്തേക്ക് വന്നു , അതാരുടെ ചെവിയിലൊക്കെ എത്തണം എന്നാണോ അവര്‍ ആഗ്രഹിച്ചതു ആ മോഹത്തിന്റെ കൂമ്പിനിട്ടാണ് കാന്തപുരം ഉസ്താദിന്റെ മറുപടിയുടെ പ്രഹരം ഏല്‍ക്കേണ്ടി വന്നത് .
ഇമാം നവവി പുരസ്‌കാരം കാന്തപുരത്തിന് 
കുവൈത്ത് പ്രവിശ്യാ ഗവര്‍ണര്‍
ശൈഖ് ഫൈസല്‍ ബിന്‍ ഹമൂദ് അല്‍ സബാഹ്
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ആദരിക്കുന്നു
കാന്തപുരത്തെക്കാളും അറിയുന്നവര്‍ അവരറിയാതെ ഒരു വാര്‍ത്തയും ഇവിടെ ഇല്ലല്ലോ ..? പിന്നെ എന്തിനു ഇത്തരം ചോദ്യങ്ങള്‍ ..? അവിടെയാണ് ഞാന്‍ മുകളില്‍ പറഞ്ഞ ലോജിക് തിരിച്ചറിഞ്ഞവരുടെ കുബുദ്ധി വര്‍ക്ക് ചെയ്യുന്നത് . പക്ഷെ ആ കുതന്ത്രം കാന്തപുരം എന്ന ജീനിയസിന്റെ മുന്നില്‍ തകര്‍ന്നടിഞ്ഞതാണ് ഇന്ന് കണ്ടത് . പത്രക്കാരന്‍ മരത്തിന്റെ ചുവട്ടില്‍ കണ്ടത് , കാന്തപുരം ഉസ്താദ് എഴാനാകാശത്തിന്റെ അപ്പുറത്ത് തന്നെ കണ്ടു . ചോദിച്ചവന്‍ ഉദ്ദേശിച്ച രൂപത്തില്‍ ഉള്ള ഒരു മറുപടിയും അദ്ദേഹത്തില്‍ നിന്ന് വന്നില്ല . എന്ത് കൊണ്ട് കാന്തപുരം ഉസ്താദും കേരളത്തില്‍ അദ്ദേഹം നേത്രത്വം നല്‍കുന്ന സുന്നീ സംഘടനകളും , ഗുജറാത്ത് ഫോക്കസ് ചെയ്യുന്നു എന്ന് നേരത്തെ തന്നെ പല ആവര്‍ത്തി ചര്‍ച്ച ചെയ്യപ്പെടുകയും , ഉത്തരം പറയുകയും ചെയ്ത വിഷയമാണ് . സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന
ഗുജറാത്ത് കലാപത്തിന്റെ മുറിവുകള്‍ ഈ നാട്ടില്‍ നിന്ന് ഉണങ്ങാതെ നില്‍ക്കുകയും , മുസ്ലിംകള്‍ ഭീതിയിലും അസ്വസ്ഥത കളിലും കാലാ കാലം കഴിഞ്ഞു കൂടണമെന്ന താല്‍പര്യവും ഇവര്‍ക്കെന്തു കൊണ്ട് എന്ന് ചിന്തിക്കുമ്പോള്‍ ചിലരുടെ കപട മുസ്ലിം സ്നേഹവും , ജമാഅത്തെ ഇസ്ലാമിയുടെ തനി നിറവും ബോധ്യമായി തുടങ്ങും . ഇന്ത്യാ രാജ്യത്ത് മുസ്ലിംകള്‍ സുരക്ഷി തരല്ല എന്ന് വരുത്തി തീര്‍ത്തു , പൊതുവേ സമാധാന അന്തരീക്ഷത്തില്‍ കഴിയുന്ന ഈ രാജ്യത്ത് താലിബാനിസ്റ്റ് കളുടെയും അല്‍ഖയ്ദ ക്കാരുടേയും വെടിയൊച്ചകള്‍ കൂടി ഇവര്‍ ആഗ്രഹിക്കുന്നുവോ .
ഇല്ല എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല , അറബ് നാടുകളിലെ അരക്ഷിതാവസ്ഥകള്‍ നിറഞ്ഞ കഴിഞ്ഞ ദിനങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയും അവരുടെ വഴിത്തിരിവ് പത്രവും ഏതൊരു ഭാഗത്ത് നിലയുറപ്പിച്ചിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ , അയല്‍പക്കരാജ്യങ്ങളില്‍ അശാന്തി വിതക്കുന്നവരുടെ തോഴര്‍ ഈ നാട്ടിലും ഉണ്ടെന്നു തിരിച്ചറിയും.
മോഡി ഭരണ ത്തില്‍ ആശങ്കള്‍ ഇല്ല എന്ന് കാന്തപുരം പറഞ്ഞല്ലോ എന്നാണു ചിലരുടെ രോഷം . പത്രങ്ങളില്‍ ഉസ്താദ് പറഞ്ഞതായി കണ്ടത് അങ്ങിനെയല്ല . "മോഡി ഭരണത്തില്‍ ആശങ്കയോ പ്രതീക്ഷ യോയില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. ഭരണം കിട്ടിയവര്‍ ഭരിക്കട്ടെ. ആര്‍ ക്കായാലും ഭരണഘടന അനുസരിച്ചേ ഭരിക്കാനാകൂ. ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഭരണഘടനയാണ് ഇന്ത്യയുടേത്. ഭരണഘടനക്കെതിരെ പ്രവര്‍ത്തക്കുമ്പോള്‍ ശക്തമായി പ്രതികരിക്കും-കാന്തപുരം പറഞ്ഞു. "
വാര്‍ത്തകളിലെ ചില വരികള്‍ മാത്രം തിരഞ്ഞെടുത്തു സോഷ്യല്‍ മീഡിയകളിലെ ആഘോഷിക്കുന്നത് പോലെയല്ല ഒരു സമുദായത്തിന്റെ നേതാവിന് ഇടപെടലുകള്‍ നടത്താന്‍ കഴിയുക . അത് കൊണ്ട് തന്നെയാണ് കാന്തപുരം ഉസ്താദിന്റെ സൂക്ഷ്മത നിറഞ്ഞ വാക്കുകള്‍ . അത് തിരിച്ചറിയണമെങ്കില്‍ ഒരു പാട് ബുദ്ധി യൊന്നും വേണ്ടതില്ല ,

2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

കന്നടയുടെ മണ്ണില്‍ ചരിത്രം കുറിക്കാനൊരു 'കേരള'യാത്ര


Bavas Kuriyodam 

കന്നടയുടെ മണ്ണില്‍ നാളെയുടെ സൂര്യോദയം പുതിയൊരു ചരിത്രത്തിനു അക്ഷരങ്ങള്‍ കുറിക്കുക യാണ് . മാനവ സമൂഹ ത്തെ മാനിക്കുക എന്നുറക്കെ ഉത്ഘോഷിച്ചു കൊണ്ട് , ശൈഖുനാ കാന്തപുരത്തിന്റെ കര്‍ണാടക യാത്ര ക്ക് ഇനി ഏതാനും മണിക്കൂറുകള്‍ കൂടി ബാക്കി .

ഭാരതീയ ജീവിതങ്ങളിലെ ബഹുസ്വരതകളിലും , വിഭിന്നാശയ -സംഹിത വിശ്വാസങ്ങളുടെ ജാതി - മത -രാഷ്ട്രീയ പരിസരങ്ങളിലും നിന്ന് കൊണ്ട് , മാനവ സ്നേഹത്തിന്റെ മന്ത്രങ്ങള്‍ , ..മനുഷ്യാ ,,, നിന്റെ സഹജീവിയെ കൂടി നീ മാനിക്കുക , അവന്റെ അവകാശങ്ങള്‍ നീ ഹനിക്കരുത് എന്നൊരു ഉത്ബോധന ത്തിനു ജനിച്ച നാടിന്റെയും ഭാഷാ ചുറ്റുപാടുകളുടെ യും അതിര്‍ത്തികള്‍ ക്കപ്പുറത്തെക്കൊരു മലയാളി പുത്രന്‍ ഇങ്ങിനെ കടന്നു ചെല്ലുന്നത് ചരിത്ര ത്തില്‍ ഇതാദ്യ മായിട്ടായിരിക്കും . പ്രത്യേകിച്ചും മുസ്ലിം സമുദായ ത്തില്‍ നിന്ന് . അത് കൊണ്ട് തന്നെയാണ് ഈ യാത്ര ഒരു ചരിത്ര മാകുന്നതും . ജമ്മു കാശ്മീര്‍ , ആസ്സാം , ഉത്തര്‍ പ്രദേശ്‌ , ദല്‍ഹി , ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലോക്കെ വ്യത്യസ്ത സംഗമങ്ങളും യാത്രകളും നേരത്തെ തന്നെ കാന്തപുരം ഉസ്താദ് നടത്തിയിട്ടുണ്ട് . ലക്‌ഷ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ , മാനുഷിക സേവനങ്ങള്‍ . വികസനത്തിന്റെ കാലൊച്ചകള്‍ കേള്‍ക്കാതെ , നിരക്ഷരതയുടെ ശാപം പേറി പാര്‍ശ്വവത്കരിക്ക പ്പെട്ട വിഭാഗങ്ങളെ തേടി , വിദ്യാഭ്യാസത്തിലൂടെയും സമാശ്വാസ പ്രവര്‍ത്തന ങ്ങളിലൂടെയും അവര്‍ക്ക് കരുത്തു പകര്‍ന്നു നല്‍കാനുള്ള യാത്രകള്‍ ആയിരുന്നു അവ . അതിനു ഫലവും ഉണ്ടായി നിരവധി വിദ്യാഭ്യാസ -സാംസ്കാരിക സ്ഥാപനങ്ങള്‍ പുതുതായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നു വന്നു . അതോടൊപ്പം വിജ്ഞാന മധു നുകര്‍ന്നു സമൂഹ ത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ പ്രാപ്തരായവരും പിറന്നു .


കലാപങ്ങളുടെ തീച്ചൂളകളില്‍ എരിഞ്ഞു കൊണ്ടിരുന്ന സമൂഹ മായിരുന്നു ആസ്സാമില്‍ ഉണ്ടായിരുന്നതു . കാന്തപുരം ഉസ്താദിന്റെ കണ്ണും കരവും അങ്ങോട്ട്‌ തിരിഞ്ഞപ്പോള്‍ , അവര്‍ക്ക് ലഭിച്ചതു ജീവിത ത്തിലേക്ക് തിരിച്ചു വരാനുള്ളരു പിടിവള്ളി ആയിരുന്നു. വസ്ത്രവും പാര്‍പ്പിടവും , മക്കളുടെ വിദ്യാഭ്യാസ ത്തിനുള്ള വഴികളും പകര്‍ന്നു നല്‍കിയ ശൈഖ് സാബിനെ , ആസ്സാമിന്റെ മക്കള്‍ അത്ര പെട്ടെന്ന് മറക്കില്ല. അതിലേറെ അവര്‍ക്ക് സന്തോഷം ആരും തിരിഞ്ഞു നോക്കാനില്ലാ വേളയില്‍ അവരെ കെയര്‍ ചെയ്യാന്‍ ആളുണ്ടായി എന്നതാണു .
ആസ്സാമിലെ പോലെ തന്നെ , വര്‍ഷങ്ങള്‍ക്കു മുന്നേ കഴിഞ്ഞ കലാപ ദുരന്തങ്ങളുടെ ഓര്‍മകളുടെ നീരാളി പിടുത്തത്തില്‍ നിന്ന് മോചനം കിട്ടാത്തിരുന്ന ഒരു സമൂഹത്തിനു തങ്ങളുടെ പാരമ്പര്യവും ഇസ്സത്തും ബോധ്യ പ്പെടുത്തുക യായിരുന്നു ഗുജറാത്ത് സന്ദര്‍ശനത്തിന്റെ ലക്‌ഷ്യം.

കാന്തപുരം ഉസ്താദിന്റെ ഓരോ യാത്രകളും സാമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രങ്ങള്‍ കൂടിയാണ് . അത് കേരളത്തിന്റെ മണ്ണിനു പുറത്തേക്ക് ആകുമ്പോള്‍ , ആ യാത്രക്ക് തിളക്കം കൂടുന്നു ..തുല്യത വിരളവും .
ഗുല്‍ബര്‍ഗ യില്‍ നിന്ന് തുടങ്ങി മാന്ഗ്ലൂരില്‍ അവസാനിക്കുന്ന കര്‍ണാടക യാത്ര , നേരത്തെ നടന്ന അദ്ദേഹ ത്തിന്റെ ഇതര സംസ്ഥാനങ്ങളിലെക്കുള്ള യാത്രകളില്‍ നിന്ന് വ്യത്യസ്ത മാണ്.തുല്യത യില്ലാത്ത വിധം അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കേരള മണ്ണില്‍ കാഴ്ച വെച്ച കാന്തപുരത്തിന്റെ കേരള യാത്രയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് കര്‍ണാടക യാത്ര സംഘടിപ്പിക്കപെട്ടിരിക്കുന്നത് . മാനുഷിക ബന്ധങ്ങള്‍ക്ക് നിലയും വിലയും ഇല്ലാതാകുന്ന വര്‍ത്തമാന കാലം , കുടുബത്തിന്റെ മുഴുവന്‍ സ്വപ്നങ്ങളും തകര്‍ക്കും വിധം പ്രതി യോഗികളെ കൊന്നു തള്ളുന്ന കൊലപാതക രാഷ്ട്രീയങ്ങള്‍ , വിചാരണ തടവിന്റെയും , അന്വേഷണ പ്രഹസനങ്ങളുടെ പേരില്‍ തടവറ കള്‍ ക്കുള്ളില്‍ ക്കിടന്നു ജീവിതം മുരടിച്ചു പോകുന്നവരുടെ അവകാശങ്ങള്‍ ഭരണ കൂടങ്ങളെ ഓര്മപ്പെടുത്താന്‍ ..അധാര്‍മികതകളും അക്രമങ്ങളും നിറഞ്ഞ . കലുഷിത സാമൂഹ്യ ചുറ്റുപാടില്‍ കാന്തപുരം ഉസ്താദ് ഉയര്‍ത്തി പിടിക്കുന്ന മാനവ സമൂഹത്തെ മാനിക്കുക എന്ന പ്രമേയത്തിനു ഏറെ പ്രസക്തി ഉണ്ട് . നന്മ ആഗ്രഹിക്കുന്ന ഏതൊരാളും നന്മയുടെ ഒരു കൈത്തിരിയെയും കണ്ടില്ലെന്നു നടിക്കരുത് . അത് കെടാതെ സൂക്ഷിക്കാനും അതിനു ഊര്‍ജ്ജം പകരാനും നമ്മളാലാവും വിധം ശ്രമിക്കേണ്ടതുണ്ട്‌ . ഏറ്റവും ചുരുങ്ങിയത് മാനസീക പിന്തുണ എങ്കിലും നല്‍കാന്‍ നമുക്ക് കഴിയണം .

ചരിത്രത്തിന്റെ ഭാഗമാകാനും ചരിത്ര പുരുഷന്മാരോട് ചേര്‍ന്ന് നില്‍ക്കാനും അവര്‍ക്ക് കൈത്താങ്ങായി വര്ത്തിക്കാനും ഭാഗ്യം ലഭിക്കുക എന്നത് , കാലം ചിലര്‍ക്ക് കരുതി വെച്ച സുകൃത മാണ് . നമ്മള്‍ മലയാളീ സമൂഹത്തിനു , ഇതൊരു അഭിമാനത്തിന്റെ മുഹൂര്‍ത്തം കൂടിയാണ് . മണ്ണിന്റെയും ഭാഷയുടെയും അതിര്‍ത്തികള്‍ കടന്നു മലയാളത്തിന്റെ ഈ വിപ്ലവ നായകന്‍ കന്നടയുടെ മക്കളെ അഭിസംബോധനം ചെയ്യുമ്പോള്‍ തീര്‍ച്ച യായും അതൊരു ചരിത്രമാണ് . കാലം കാത്തു വെച്ച അത്തരം അപൂര്‍വ നിമിഷങ്ങളെ സങ്കുചിത ചിന്തകള്‍ കൊണ്ട് വേലി കെട്ടി പുറം തിരിഞ്ഞു നിന്നാല്‍ നന്മകളുടെ എതിര്‍പക്ഷത്തെ ചരിത്രം നമ്മളെ ചേര്‍ത്ത് വായിക്കുകയുള്ളൂ. അത് കൊണ്ട് തന്നെ മാനവ സമൂഹത്തിന്റെ നല്ലൊരു നാളേക്ക് വേണ്ടി നമുക്കും ഉറക്കെ ശബ്ടിക്കാം . കന്നടയുടെ മണ്ണില്‍ മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കാന്‍ കാന്തപുരം ഉസ്താദിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കാം !!



Kanthapuram Karnataka yathra poster                                              Karnataka yathra  More Photos 

2014 സെപ്റ്റംബർ 3, ബുധനാഴ്‌ച

നിങ്ങള്‍ വിധവകളെ കാണുന്നുണ്ടോ ...?


നാട്ടിലെ എസ് വൈ എസിന്റെ , സാന്ത്വനം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ റമളാനില്‍ റിലീഫ്‌ വിതരണത്തിനു ലിസ്റ്റ് തയ്യാറാക്കുന്ന വേളയില്‍, ആരെയെല്ലാം പരിഗണിക്കണം എന്ന ചര്‍ച്ചയിലാണ് നാട്ടിലെ വിധവകളുടെ ഒരു ലിസ്റ്റ് കുറിച്ചതു . റിലീഫ്‌ വിതരണ ത്തിനു അര്‍ഹരായ വിധവകളോടൊപ്പം അല്പം സാമ്പത്തികമായി കഴിവുണ്ടെന്ന് കരുതി മാറ്റി വെച്ച വിധവകളുടെയും കൂടെ കണക്ക് എടുത്താല്‍ , നാട്ടിലെ സ്ത്രീകണക്കില്‍ എണ്ണാന്‍ മാത്രം വിധവകള്‍ ഉണ്ടെന്ന വസ്തുത ഞെട്ടി പ്പിക്കുന്നതായിരുന്നു . ചിലരുടെ ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍ നിന്ന് മരിച്ചത് , യുവത്വത്തില്‍ തന്നെ റോഡപകടങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ നഷ്ടപെട്ടവരാണ് ഏറെയും. അതോടൊപ്പം പല കാരണങ്ങളാല്‍ വിവാഹ മോചനം നടന്നവരും , പിന്നെ ഭര്‍ത്താക്കന്മാര്‍ വരുമോ ഇല്ലയോ എന്നറിയാതെ , മോചനം പോലും ലഭിക്കാത്തവരും . ഇവരില്‍ ഏറെയും ദാമ്പത്യ ജീവിതത്തിന്റെ വഴിയില്‍ ഏറെ ദൂരം സഞ്ചരിക്കാത്തവരും യുവത്വ കാലം വിടാത്തവരുമാണ് . പഠനകാലം പിന്നിടാത്ത മക്കളെയും ചേര്‍ത്ത് ആരോടും പരാതി പറയാതെ തങ്ങള്‍ക്കു വന്ന വിധിയില്‍ ക്ഷമിച്ചു കഴിയുന്ന ഈ സ്ത്രീകള്‍ക്കും ഉണ്ടാവില്ലേ വികാരങ്ങളും വിചാരങ്ങളും ...? ആങ്ങളമാരുടെ ആശ്രയത്തിലോ അല്ലെങ്കില്‍ പിതാവിന്റെ ആശ്രയത്തിലോ അല്ലെങ്കില്‍ നാട്ടുകാരുടെ ആശ്രയത്തിലോ കഴിയെണ്ടാവരാണോ കാലാ കാലം ഇവര്‍ . ഡ്രൈവര്‍ ആയിരുന്ന ഒരു കൂട്ടുകാരന്‍ അപകടത്തില്‍ മരണ പെട്ടിട്ടു പതിമൂന്നു കൊല്ലം എങ്കിലും ആയിക്കാണും , തന്റെ മോന് ഒരു വയസ്സ് ആയപ്പോഴാണ് അവന്‍ അപകട ത്തില്‍ പെട്ട് മരണ പെട്ടത് . ആ വര്ഷം മുതല്‍ ഈ കഴിഞ്ഞ വര്ഷം വരെ നാട്ടിലെ റമളാന്‍ റിലീഫ്‌ കിറ്റില്‍ , അവന്റെ ഭാര്യ വിധവ യായി തന്നെ നില നില്‍ക്കുന്നു .. എന്റെ നാട് വിട്ടു തൊട്ടടുത്ത നാട്ടിലേക്ക് ചിന്തിച്ചപ്പോഴും സ്ഥിതി ഇതൊക്കെ തന്നെ .

പറക്ക മുറ്റാത്ത രണ്ടു കുട്ടികളെയും ഭാര്യയെയും നാട്ടിലാക്കി ഗള്‍ഫിന്റെ മണ്ണില്‍ ജോലിക്ക് പോയ കൂട്ടുകാരന്‍ അവിടെ നടന്ന ഒരു ആക്സിടന്റില്‍ മരണപ്പെട്ടു. . വര്‍ഷങ്ങളായി ഈ സംഭവം കഴിഞ്ഞിട്ട് . കുട്ടികള്‍ക്ക് യതീം കുട്ടികള്‍ എന്ന പരിവേഷം കിട്ടി സഹായ ഹസ്തങ്ങള്‍ അവരിലേക്ക് ഒരു പാട് ചെന്നിട്ടുണ്ട് . ചിരിച്ചിരുന്ന ആ മുഖം മൌനി യായി എന്നതിനപ്പുറം ആ സ്ത്രീ യുടെ മനസ്സ് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് അറിയില്ല .
വര്‍ധിച്ചു വരുന്ന റോഡ് പകടങ്ങളിലും , ചെറുപ്പത്തില്‍ തന്നെ പിടി പെടുന്ന മാരക രോഗങ്ങളിലും പെട്ട് മരണ മടയുന്നവരുടെ എണ്ണം നാട്ടില്‍ വര്‍ധിക്കുമ്പോള്‍ മറുഭാഗത്ത് വിധവകളുടെ എണ്ണവും പെരുകുന്നു . കയ്യിലിരിക്കുന്ന പിഞ്ചു കുഞ്ഞിന്റെ യോ മറ്റു കുട്ടികളുടെയോ കണ്ണിലേക്ക് നോക്കി നെടുവീര്‍പ്പുകളുടെ കാലം തീര്‍ക്കാനാകും പിന്നെ അവരുടെ വിധി .

പെണ്ണ് മരണ പെട്ടാല്‍ , ആണുങ്ങള്‍ ആ ഒരു കൊല്ലത്തിനുള്ളില്‍ തന്നെ പുനര്‍ വിവാഹിതര്‍ ആവുന്നുണ്ട് . കുട്ടികളെ നോക്കാന്‍ ആളില്ല , വീട്ടില്‍ ആളില്ല , എന്നൊക്കെയാണ് കാരണങ്ങളായി കാണുന്നത് . എന്നാല്‍ സ്ത്രീകളുടെ വിഷയത്തില്‍ അവരില്‍ പലരും വിധവകളായി തന്നെ ജീവിതാ അവസാനം വരെ കഴിയേണ്ടി വരുന്നു . ഭാര്യയോ ഭര്‍ത്താവോ മരിച്ചവര്‍ക്ക് ഖുര്‍ആന്‍ (2:234) പുനര്‍വിവാഹത്തിന് അനുമതി നല്‍കുന്നു. തിരുനബി (സ) യുടെ കാലത്ത് വിധവാ വിവാഹത്തിനു വളരെ പ്രാധാന്യം നല്‍കിയിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം . പ്രവാചകര്‍( സ)തങ്ങള്‍ തന്നെ അതിനു മാത്രക യാണ് .ഇരുപത്തി അഞ്ചാം വയസ്സില്‍ വിവാഹിത യായ അവിടുത്തെ ആദ്യ ഭാര്യ തന്നെ നാല്പതു വയസ്സുള്ള വിധവ യായ ഖദീജ ബീവി (റ)ആയിരുന്നു . പ്രവാചകര്‍ ( സ) തങ്ങളുടെ ഭാര്യ മാരില്‍ അധികവും വിധവകളായിരുന്നു എന്ന് നമുക്ക് കാണാം . പ്രവാചകന്റെ അനുചരന്മാരില്‍ നിരവധി പുരുഷന്മാര്‍ യുദ്ധങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി. വലിയതോതിലുള്ള വിധവകളുടെയും അനാഥരുടെയും സംരക്ഷണം എന്ന പ്രശ്‌നം പരിഹരിക്കേണ്ട സാഹചര്യം വന്നു. അനാഥരായ കുട്ടികള്‍ക്ക് മതിയായ സംരക്ഷണം നല്‍കാന്‍ ഈ വിധവകള്‍ക്കായില്ല. ഈ സാഹചര്യത്തിലാണ് ഒന്നിലേറെ വിവാഹം ചെയ്യാനും അത് നാലിലേറെ പാടില്ലെന്നുമുള്ള നിയമമുണ്ടായത് (ഖുര്‍ആന്‍ 4:3).
ഇന്ന് യുദ്ധങ്ങള്‍ ഇല്ല എങ്കിലും അപകടങ്ങളും രോഗങ്ങളും വിധവകളെ സൃഷ്ടിക്കുന്നു . അവരെ സംരക്ഷിക്കുക മത പരമായ ബാധ്യതയും . പലപ്പോഴും നാട്ടിലുള്ള വിധവകളുടെ മനസ്സ് അറിയാന്‍ നമുക്ക് കഴിയാറില്ല .അല്ലെങ്കില്‍ നമ്മള്‍ അത്രത്തോളം ചിന്തിക്കുന്നുമില്ല. നമ്മുടെ സ്ത്രീകള്‍ ഉയര്ത്തി പ്പിടിക്കുന്ന വിശ്വാസവും ധാര്‍മികതയും കുടുംബ സ്നേഹവും കൊണ്ട് അവരാല്‍ പേര് ദോഷമൊന്നും കേള്‍പ്പിക്കപ്പെടുന്നില്ല എങ്കിലും , ആനുകാലിക കേരളീയ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകളിലെ കഴുക കണ്ണുകള്‍ അവര്‍ക്ക് പിന്നിലും ഉണ്ടാകാം . നിങ്ങളുടെ പരിസര ത്തേക്ക് കൂടി ഒന്ന് നോക്കുക .വിധവകളെ നിങ്ങള്‍ കാണുന്നുണ്ടോ എന്ന് ചോദിക്കാനെ എനിക്ക് അറിയൂ ...!കഴിയൂ ...!!








-------------------------------------BAVAS KURIYODAM ---------------
ഈ പോസ്റ്റ്‌ എഴുതിയത് ഒരു കാഴ്ച പ്പാട് മാത്രമായാണ് . സൂചിപ്പിച്ച മത ഉദ്ധരണികള്‍ മറ്റൊരു സൈറ്റില്‍ നിന്നുമാണ് . മത വിഷയങ്ങള്‍ ആധികാരിക മായി പറയേണ്ടത് പണ്ഡിതന്‍മാരാണ് .അതിനാല്‍ തന്നെ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ അപേക്ഷ . Photo : Google

2014 ഓഗസ്റ്റ് 24, ഞായറാഴ്‌ച

ജനാസ നിസ്കാരം : ചില ചിന്തകള്‍

മര്‍ഹും ഉള്ളാള്‍ തങ്ങളുടെ ജനാസ ഒരു നോക്ക്
കാണാനുള്ളവരുടെ ഒഴുക്ക്


പല പ്പോഴും ജനാസ നിസ്കാരങ്ങള്‍ക്ക് പങ്കെടുക്കുമ്പോള്‍ മനസ്സിലേക്ക് ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട് ..പടച്ചോനെ ഇത്ര ആളുകള്‍ എനിക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കാന്‍ ഉണ്ടാകുമോ ...? കൂടുതല്‍ ആളുകള്‍ ജനാസ നിസ്കാരത്തില്‍ പങ്കു കൊണ്ടാല്‍ അതിനു വലിയ ശ്രേഷ്ടത കല്‍പ്പിക്കുകയും , മയ്യിത്തിന്റെ ഗുണമായി അത് എണ്ണുകയും ചെയ്യുന്നു . പണ്ഡിതന്മാര്‍ക്കും വലിയ ഉസ്താദ് മാര്‍ക്കുമൊക്കെ വേണ്ടി മയ്യിത്ത് നിസ്കരിക്കാന്‍ എത്രയാണ് ജനം തടിച്ചു കൂടുന്നത് ,,, കഴിഞ്ഞ ആഴ്ച മരണപ്പെട്ട തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ ജനാസ നിസ്കാരം പല തവണ കളായാണ് ആവര്‍ത്തി ക്കപ്പെട്ടത് , പതിനാലായിരത്തോളം ശിഷ്യന്മാരും അവരുടെ ശിഷ്യന്‍ മാരും ഉള്ള അനുഗ്രഹീതനായ പണ്ഡിതനായിരുന്നു മര്‍ഹും തിരൂരങ്ങാടി ബാപ്പു ഉസ്താദ്‌ .
നമ്മില്‍ നിന്നും ഈ അടുത്ത് വിട പറഞ്ഞ , വന്ദ്യരായ താജുല്‍ ഉലമയുടെ ജനാസ നിസ്കാരത്തില്‍ പങ്കു കൊള്ളാന്‍ പന്ത്രണ്ട് കിലോമീറ്ററിലേറെ ദൂരം ജനങ്ങള്‍ നടന്നു നീങ്ങി ,, അത്രക്കായിരുന്നു ജന ബാഹുല്യം ...ഇല്‍മിന്റെ സേവകനാവുന്നതിലൂടെ പണ്ഡിതന്മാര്‍ക്കു കിട്ടുന്ന മഹത്തായ ഒരു പദവി തന്നെയാണ് ജനാസ നിസ്കാരത്തിലുള്ള ഈ ജനപങ്കാളിത്തം .
പണ്ഡിതനോ , ഏതെന്കിലും ഹൈറായ നിലക്ക് പ്രമുഖനോ അല്ലാതായിപോകുമ്പോള്‍ , നമ്മുടെയൊക്കെ ജനാസ നിസ്കരിക്കനുള്ളവരുടെ എണ്ണം പള്ളിയുടെ അകത്തെ റൂമിലേക്ക്‌ ഒതുങ്ങി പോകുന്നു . പല ജനാസ നിസ്കാര ത്തിലും നാം പങ്കു കൊള്ളുമ്പോള്‍ നാം അറിയാത്തവര്‍ ആയിരിക്കും അവിടെ ഏറെയും ...മരണപെട്ട വ്യക്തിക്ക് ഇവരെയൊക്കെ അറിയുമായിരിക്കുമോ ..?
നമ്മെ പരിചയമുള്ളവര്‍ മാത്രം ജനാസ നിസ്കാരത്തിനു വരുന്നുവെങ്കില്‍ അത് വളരെ എത്ര കുറവ് ആയിരിക്കുമല്ലേ .. എന്റെ മനസ്സില്‍ ഇവിടെയാണ്‌ സംഘടനാ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന താല്‍പര്യങ്ങളില്‍ ഒന്ന് , മരണ പ്പെട്ടു എന്ന വിവരം അറിഞ്ഞാല്‍ , ജനാസ നിസ്കാരത്തിലേക്ക് പങ്കു കൊള്ളിക്കാന്‍ മറ്റുള്ളവരെ തോന്നിപ്പിക്കുന്ന മാനസിക ബന്ധം ഒരു സംഘടനാ പ്രവര്‍ത്തകന്‍ ആവുന്നതിലൂടെ നേടി എടുക്കാന്‍ കഴിയുമെന്ന തോന്നല്‍ ഉള്ളില്‍ ഉണ്ട് . നാം സൌഹ്രദം പങ്കു വെക്കുമ്പോള്‍ പരസ്പരം വസ്സിയത്ത് ചെയ്യേണ്ട കാര്യവും , സ്നേഹ ബന്ധം ഉണ്ടാക്കുമ്പോള്‍ നമ്മുടെ നിയ്യത്തും , നമുക്ക് വേണ്ടി നിസ്കരിക്കാനുള്ള ഒരു കൂട്ട് കാരനെയാണ് ഞാന്‍ കണ്ടെത്തുന്നത് എന്നതാകുന്നതല്ലേ ഗുണം .
ഒരു സ്നേഹിതന്‍ മരണപ്പെട്ടു എന്ന് കേട്ടാല്‍ , അവനോടു നമുക്ക് ചെയ്യാനുള്ള ഏറ്റവും വലിയ ബാധ്യത അവന്റെ ജനാസ നിസ്കാരത്തില്‍ പങ്കെടുക്കുക എന്നതാണു , അതിനു കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് വേണ്ടി നമ്മുടെ പരിസരത്ത് ജനാസ നിസ്കാരം സംഘടിപ്പിക്കുക എന്നതും . ഓരോ ജനാസ നിസ്കാരവും നാട്ടിലോ പരിസരത്തോ നടക്കുമ്പോള്‍ , അതിനെ കണ്ടില്ലെന്നു നാം നടിച്ചാല്‍ , നാളെ നമ്മുടെ മയ്യിത്ത് , പള്ളിയില്‍ നിസ്കാരത്തിനായി വെക്കുമ്പോള്‍ , അകത്തെ പള്ളിയുടെ ഹാള്‍ പോലും നിറയാന്‍ ആളില്ലാതെ പോകും .. കൊടുത്തതല്ലേ തിരിച്ചു കിട്ടൂ ...അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ , നമ്മില്‍ നിന്നും മരണപെട്ടവരുടെ ഖബര്‍ ജീവിതം അവന്‍ സന്തോഷത്തിലാക്കട്ടെ ..ആമീന്‍ .

2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

കാന്തപുരം വിരോധത്തില്‍ പണിത ബ്ലോഗന്‍ പോസ്റ്റും ചില യാഥാര്‍ത്ഥ്യങ്ങളും


------------------------------------------------------------------------
കാന്തപുരം എ പി ഉസ്താദിന്റെ മകന്‍ എ പി അബ്ദുല്‍ ഹഖീം ഉസ്താദ്‌ , ഒരു വ്യാജ ശൈഖിനെ , പ്രമോട്ട് ചെയ്യുന്നു എന്ന് പറഞ്ഞു , സ്വന്തം പേര് മറച്ചു വെക്കുന്ന ഒരു ബ്ലോഗ്ഗന്‍ ബ്ലോഗ്‌ എഴുതുകയും ,മറുനാടന്‍ മലയാളി അതേറ്റു പിടിച്ചു സ്പെഷ്യല്‍ റിപ്പോര്‍ട ആയി അവതരിപ്പിക്കുകയും ചെയ്തിരുന്നു . മലേഷ്യ കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ഡോ. ശൈഖു ഇസ്മായില്‍ ഖാസിമിന്റെയും , എ പി അബ്ദുല്‍ ഹഖീമിന്റെയും മേല്‍ നിരവധി നുണകള്‍ പ്രചരിപ്പിക്കുകയും വായനക്കാരെ , തെറ്റി ദ്ധരിപ്പിക്കുകയുമാണ് ഇവര്‍ രണ്ടു കൂട്ടരും ചെയ്തത് . ബ്ലോഗന്‍ ഇങ്ങിനെ ബ്ലോഗ്‌ എഴുതിയപ്പോള്‍ , ശൈഖു ഇസ്മായില്‍ ഹഖീം ഉസ്താതിന്റെ കോളേജില്‍ വരാന്‍ ഇടയായ സാഹചര്യം വിവരിക്കുകയും , ബ്ലോഗന്‍ പറഞ്ഞ പോലെയുള്ള പ്രശ്നങ്ങള്‍ തങ്ങള്‍ക്കു അറിവുണ്ടായിരുന്നില്ല എന്നും ആദ്യമായാണ് അദ്ദേഹത്തെ കാണുന്നത് എന്നും പറഞ്ഞു , ഹഖീം ഉസ്താദ്‌ അവരുടെ ഫേസ്ബുക്ക് പേജിലൂടെ , ഈ വിഷയത്തിന് മറുപടി നല്‍കുകയാണ് ഉണ്ടായതു . അതോടെ മല പോലെ കൊണ്ട് വന്ന ഒരു വിവാദം അവിടെ അടങ്ങി .
എന്നാല്‍ ബ്ലോഗന്‍ തന്റെ ബ്ലോഗില്‍ ഈ ശൈഖു ഇസ്മായില്‍ ഖാസിംനെതിരെ പറഞ്ഞ പ്രധാന വസ്തുതകളില്‍ ചിലത് ഈയുള്ളവന്‍ ഒന്ന് പരിശോധിച്ചപ്പോള്‍ , . മലപ്പുറം ജില്ലയിലെ തിരൂരില്‍ കുടുബ ബന്ധമുള്ള ഇസ്മായില്‍ ഖാസിം , ഹൈദരാബാദില്‍ ഒരു ഉരൂസിനു വന്നപ്പോള്‍ ആണ് , ഹഖീം ഉസ്താദിന്റെ സ്ഥാപനത്തിലെ ഒരു വ്യക്തി മുഖാന്തിരം , പൂനൂരിലെ മര്‍കസ്‌ ഗാര്‍ഡനില്‍ എത്തിയത് .ഇത് തന്നെയാണ് ഹഖീം ഉസ്താദ്‌ തന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ വിശദകാരണവും . ബ്ലോഗന്‍ തന്റെ ബ്ലോഗില്‍ ആരോപിച്ച പോലെ , ഹഖീം ഉസ്താദിന് ഇദ്ദേഹത്തെ നേരത്തെ അറിയില്ലാത്തത് കൊണ്ട് , അദ്ദേഹ ത്തെ കുറിച്ച് കൂടെയുള്ള ആള്‍ എഴുതി കൊടുത്ത ,വിവരണം നോക്കി വായിച്ചു കൊണ്ട് , സ്ഥാപനത്തില്‍ വന്ന ഒരു ഗസ്റ്റ്‌ എന്ന നിലക്ക് ഒരു ചെറിയ സ്വീകരണം , അവിടത്തെ ലൈബ്രറി ഹാളില്‍ ഒരുക്കുക യായിരുന്നു . പരിപാടി കഴിഞ്ഞു അവര്‍ പോവുകയും ചെയ്തു . ഈ സംഭവം ആ സ്ഥാപനവുമായി ബന്ധപെട്ടവര്‍ അല്ലാതെ ആരും അറിഞ്ഞിരുന്നില്ല . അത്ര മാത്രം പ്രസക്തി ശൈഖിനോ ആ പരിപാടിക്കോ ഇല്ലതിരുന്നത് കൊണ്ട് ,ഫേസ്ബുക്കില്‍ വരെ അതിനെ കുറിച്ചൊന്നും ആരും കണ്ടില്ല . പരിപാടി കഴിഞ്ഞു , രണ്ടു മാസം കഴിഞ്ഞു , അന്ന് ശൈഖിന്റെ കൂടെ വന്ന ഹൈദരാബാദ് കാരനാണ് ശൈഖിനെ ഹഖീം ഉസ്താദ്‌ പരിചയ പ്പെടുത്തുന്നത്തിന്റെയും , ശേഷം നടന്ന ശൈഖിന്റെ ക്ലാസും , അടങ്ങുന്ന വീഡിയോ യൂട്യൂബില്‍ പോസ്റ്റ്‌ ചെയ്തതു .
ബ്ലോഗനും മറുനാടന്‍ മലയാളിയും നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ തങ്ങളെ ബാധിക്കുന്നതിനു മാത്രം വിശദീകരണം നല്‍കുകയാണ് ഹഖീം ഉസ്താദ്‌ ചെയ്തുതു . ഒന്നുകില്‍ ഈ ശൈഖിനെ പറ്റി കൂടുതല്‍ അറിവ് ഇല്ലാത്തതു കൊണ്ടാകാം , അല്ലെങ്കില്‍ എന്നെ പോലുള്ള സാധാരണക്കാര്‍ക്ക് അറിവില്ലാത്ത , ഒരു ശൈഖു എന്ന നിലക്കുള്ള അസ്വീകാര്യത (ത്വരീഖത്ത് ) അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായേക്കാം . ആയതു കൊണ്ട് അതില്‍ നിന്ന് മാറി നിന്നാകാം . എങ്ങിനെ ആയാലും ഹഖീം ഉസ്താദിന്റെ വിശദീകരണ ത്തോടെ , ഒരു വന്‍ വിവാദത്തിനു തിരി കൊളുത്താന്‍ വേണ്ടി ഓടി നടന്നവരുടെ ശ്രമങ്ങള്‍ ,തുടക്കത്തില്‍ തന്നെ ചീറ്റി പോയി .
ഈ ശൈഖിനെ നമുക്ക് അംഗീകരിക്കാന്‍ പറ്റുന്ന ആള്‍ ആണോ എന്ന് എനിക്ക് അറിയില്ല . ഞാനൊട്ടു അതിന്റെ പിറകെ പോകുന്നുമില്ല . മറു നാടനില്‍ ഈ വിഷയം കണ്ടപ്പോള്‍ അവിടെ ഞാനെഴുതിയ കമന്റു , വന്ദ്യരായ താജുല്‍ ഉലമാക്കും കാന്തപുരം ഉസ്താദിനുമപ്പുറം ഒരു ശൈഖിനെയും ഈ കാലഘട്ടത്തിന്റെതായി ഞങ്ങള്‍ക്ക് ആവശ്യമില്ല. സയ്യിദ്‌ അലവി മാലിക്കി അടക്കമുള്ള നിരവധി സുന്നത് ജമാഅത്തിന്റെ സരണിയില്‍ ഉള്ളവരെ അവര്‍ ഞങ്ങള്‍ക്ക് പരിചയ പ്പെടുത്തി തന്നിട്ടുണ്ട് .അതിനപ്പുറമുള്ളതും ഞങ്ങള്‍ക്ക് ആവശ്യമില്ല .
എന്നാല്‍ ഇനി ഞാന്‍ പറയുന്നത് ശ്രദ്ധിക്കണം , മലേഷ്യായില്‍ നിന്നുള്ള ശൈഖു ഇസ്മായില്‍ ഖാസിം , നമുക്ക് അംഗീകരിക്കാന്‍ പറ്റിയ ആളായാലും ഇല്ലാത്ത ആളായാലും , കാന്തപുരം ഉസ്താദിനെ മോശമാക്കി ചിത്രീകരിക്കാന്‍ , എന്റെ നേരെ കാഴ്ച പ്പാടില്‍ , വലിയ പണ്ഡിതനും പ്രവാചക സ്നേഹിയുമായ , ഇസ്ലാമിക പ്രബോധകനുമായ ശൈഖു ഇസ്മായില്‍ ഖാസിമിനെയും വളരെ മോശ മാക്കി ചിത്രീകരിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണു നമ്മുടെ നാട്ടിലെ കാന്തപുരം വിരോധികള്‍ . ഉസ്താദിനോടുള്ള വിരോധം കൊണ്ട് വേറെയും പലരെ ഇവര്‍ മോശക്കാര്‍ ആക്കി ചിത്രീകരിച്ചിട്ടുണ്ട് . അബുദാബി യിലെ ശൈഖു ഖസ്രാജി , ജാലിയാ വാല , ഉക്രയിന്റെ പ്രസിഡന്റ് തുടങ്ങി നിരവധി പേര്‍ ഉണ്ടതില്‍. കാന്തപുരം ഉസ്താദും ഹഖീം ഉസ്താദും ബന്ധപ്പെടുന്നവരെല്ലാം തട്ടിപ്പിന്റെ ആളുകളും , മോശ ക്കാരും ആണ് എന്ന് പ്രചരിപ്പിക്കുന്നതില്‍ വ്യക്തമായ അജണ്ടകള്‍ ഉണ്ട് . അത്തരം ഒന്നാണ് ഇവിടെയും നടന്നത് . പക്ഷെ നാം ആരും ആ വഴിക്ക് പോയിട്ടില്ല .അല്ലെങ്കില്‍ ഹഖീം ഉസ്താദ്‌ വിശദീകരിച്ച , ആ ഒരുകാര്യം മാത്രം അംഗീകരിക്കുകയും , ശൈഖു ഇസ്മായില്‍ ഖാസിമിനെ പറ്റി പറഞ്ഞ ആരോപണങ്ങള്‍ നാം വിശ്വസിക്കുകയോ ആണ് ചെയ്തിരിക്കുന്നത് .
ആ ശൈഖിനെ പറ്റി ബ്ലോഗനും മറുനാടന്‍ മലയാളിയും നല്‍കിയ പ്രധാന പ്പെട്ട ചില ആരോപണങ്ങള്‍ മാത്രം സൂചിപ്പിച്ചു ,അതിനു ഞാന്‍ ഇന്റര്‍ നെറ്റില്‍ നിന്ന് കണ്ടെത്തിയ ചില വസ്തുതകള്‍ മാത്രം പറയുകയാണ്‌ എന്റെ ലക്‌ഷ്യം .
1. ബ്ലോഗന്‍ പറയുന്നു , അബുദാബിയിലെ ഫ്യൂച്ചര്‍ സിറ്റിയുടെ ചെയര്‍മാന് ആണ് ശൈഖു എന്ന് അവര്‍ അവകാശ പ്പെടുന്നു , അങ്ങിനെ ഒരു ഫ്യൂച്ചര്‍ സിറ്റി പോലും ഇല്ല അബൂദാബിയില്‍ .
മറുപടി : ശൈഖു ഇസ്മായില് എവിടെയും ഇങ്ങിനെ ഒരു അവകാശ വാദം പറഞ്ഞിട്ടില്ല . മറിച്ചു അബൂദാബി യിലെ ഫര്‍ണിച്ചര്‍ സിറ്റിയുടെ ചെയര്‍മാന്‍ ( അഡ്വൈസര്‍ ) എന്ന് ഒരു ചില സ്ഥലങ്ങളില്‍ കാണുന്നുണ്ട് . അബൂദാബിയില്‍ ഫര്‍ണിച്ചര്‍ സിറ്റി എന്നൊരു പ്രൊജെക്റ്റ് ഉള്ളതാണ് എന്നും നമുക്ക് കാണാം. പിന്നെ എന്തിനാണ് ഫര്‍ണിച്ചര്‍ സിറ്റി ഫ്യൂച്ചര്‍ സിറ്റി ആക്കിയത് . ബ്ലോഗന് അല്ലാഹുവില്‍ ഭയമില്ലേ ...?
അബൂദാബിയില്‍ ഇല്ലാത്ത ഫ്യൂച്ചര്‍ സിറ്റി അല്ല ഉള്ള ഫര്‍ണിച്ചര്‍ സിറ്റി ആണ് എന്ന് ഇവിടെ കാണാം
http://alfaqirilallahdrismailkassim.blogspot.in/2013/10/the-posts-held-by-sheikh-dr-ismail.html
2 . ഇന്ത്യയില്‍ നിന്ന് നെല്‍സന്‍ മണ്ടേല അവാര്‍ഡ്‌ കിട്ടി എന്നുള്ള കാര്യം വെബ്‌ സൈറ്റില്‍ ഉണ്ട് . എപ്പോള്‍ കിട്ടി ആര് കൊടുത്തു എന്ന് പറയുന്നില്ല എന്നും ഇതൊരു പ്രാഞ്ചി അവാര്‍ഡ്‌ എന്നുമാണ് ബ്ലോഗന്‍ പരിഹസിക്കുന്നത്
മറുപടി : ആമുഖമായി ഒരു കാര്യം , നമ്മുടെ നാട്ടില്‍ ഉള്ള ഒരാള്‍ക്ക്‌ . മലേഷ്യ യിലെ ഏതെന്കിലും ഒരു ചെറിയ സംഘടന ഒരു അവാര്‍ഡ്‌ കൊടുത്താല്‍ നമ്മള്‍ അത് വലിയ കാര്യമായി കാണുമോ ...? ഉത്തരം അതെ എന്നാണു എങ്കില്‍ ഒരു മലേഷ്യാ ക്കാരനും ആവാം . ഇനി നെല്‍സന്‍ മണ്ടേല അവാര്‍ഡ്‌ നല്‍കുന്നത് ,എക്കണോമിക്‌ ഗ്രോത്ത്‌ സൊസൈറ്റി ആണ് . 2014 അവര്‍ ആര്‍ക്കൊക്കെ അവാര്‍ഡ്‌ നല്‍കി , എന്തിനോക്കെ നല്‍കി എന്നുള്ളത് ഒരു വെബ്സൈറ്റില്‍ ഉണ്ട് .അതിന്റെലിങ്ക് ഇവിടെ കൊടുക്കുന്നു . ഇനി പറയുക ബ്ലോഗാ നെല്‍സന്‍ മണ്ടേല അവാര്‍ഡ്‌ കിട്ടി എന്ന് പറഞ്ഞു , ആരെയാണ് ഇസ്മായില്‍ ശൈഖു പറ്റിച്ചതു .
ഈ വെബ്സൈറ്റിലെ നാലാം പാരഗ്രാഫ്‌ മുതല്‍ വായിക്കുക
3 . വലിയൊരു പ്രശനം ആയി അവതരിപ്പിച്ചിരിക്കുന്നത് , ശൈഖു ഇസ്മായില്‍ 130 സ്പിരിച്ചല്‍ പുസ്തകങ്ങളുടെ രച യിതാവ് ആണ് എന്ന് അവരുടെ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട് . അതൊരു മഹാ തട്ടിപ്പ് ആണ് എന്നാണു ബ്ലോഗന്‍ പറയുന്നത് . ഞാനും നെറ്റില്‍ പരതി, അവരുടെ വെബ്‌ സൈറ്റില്‍ കുറെ പുസ്തകങ്ങളുടെ പുറം ചട്ടകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നല്ലാതെ . പുസ്തകങ്ങള്‍ ഒന്നും കണ്ടില്ല . ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്തിട്ട് കിട്ടിയില്ല എങ്കില്‍ അദ്ദേഹം പുസ്തകങ്ങള്‍ എഴിതിയിട്ടില്ല എന്ന് ഉറപ്പിച്ചു വിശ്വസിക്കണോ . പോസിറ്റിവ് ആയി ചിന്തിക്കുന്നവര്‍ക്ക് ആ പുറം ചട്ടകള്‍ക്ക് 90 ശതമാനവും സാധ്യത കല്‍പ്പിച്ചു കൂടെ . ഇതിന്റെ മറ്റൊരു വശം കൂടി പറയട്ടെ , നമ്മുടെ നാട്ടിലെ ഇസ്ലാമിക്ക് പുസ്തക സ്റ്റാളുകളില്‍ ഒരു പാട് കിട്ടുന്ന പുസ്തകങ്ങളാണ് കെ വി എം പാന്താവൂര്‍ എന്നവരുടെ പുസ്തകങ്ങള്‍ , നൂറിലേറെ പുസ്തകങ്ങള്‍ അദ്ദേഹ ത്തിന്റെതായി മാര്‍ക്കെറ്റില്‍ ഉണ്ടാകും . നെറ്റില്‍ ഒന്ന് തിരഞ്ഞു നോക്കൂ .ഒരറ്റ പുസ്തകം പോലും കിട്ടില്ല .എന്ന് വെച്ച് കെ വി പാന്താവൂര്‍ പുസ്തകങ്ങള്‍ എഴിതിയ്ട്ടില്ല എന്ന് പറയാമോ . പുസ്തകങ്ങള്‍ എന്ന് കേള്‍ക്കുമ്പോഴേക്കു മാര്‍ക്കെസിയുടെയും , ഒവി വിജയന്റെയും പുസ്തകങ്ങളുടെ വലിപ്പം കാണുന്നത് പോലെ എല്ലാറ്റിനും കാണേണ്ടല്ലോ . കുറെ ചെറിയ പുസ്തകങ്ങള്‍ ആയിരിക്കാം , സ്പിരി ച്ച ല്‍ ബുക്സ്‌ എന്നാണല്ലോ അവരും പറയുന്നത് , ചെറിയ ലേഖനങ്ങള്‍ ഉള്‍കൊണ്ട പുസ്തകങ്ങള്‍ ആയിരിക്കാം .
ഇനി ഞാന്‍ തരുന്ന ലിങ്കുകള്‍ പോയി ഒന്ന് നോക്കൂ . അവിടെ നിങ്ങള്ക്ക് ബ്ലോഗുകളുടെ ഒരു ലോകം തന്നെ കാണാം , ഒരു പോസ്റ്റ്‌ ഉള്ള ബ്ലോഗും അമ്പതിലേറെ പോസ്റ്റും ഉള്ള ബ്ലോഗ്‌ കള്‍ അതില്‍ കാണാം . ഓരോ ബ്ലോഗും വിശദമായി നോക്കൂ .. നീണ്ട ലേഖങ്ങള്‍ ,വിത്യസ്തവും ഗഹനവുമായ വിഷയങ്ങള്‍ എല്ലാം ഉള്ളത് ശൈഖു ഇസ്മായില്‍ ഖാസിമിന്റെ പേരിലാണ് .
ഇനി പറയൂ ..ഇദ്ദേഹ ത്തിന്റെ ഈ അവകാശ വാദം തെറ്റ് ആയികൊള്ളണം എന്നുണ്ടോ .
ഇനിയും ഏറെ പറയാന്‍ ഉണ്ട് .ബ്ലോഗന്റെ പോസ്റ്റ്‌ കണ്ടപ്പോള്‍ തന്നെ ഇതുമായി പഠിക്കുകയും നിരവധി ഡാറ്റകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു . പക്ഷെ ഇതെഴുതാനോ പോസ്റ്റ്‌ ചെയ്യാനോ എന്റെ ജോലി തിരക്ക് എന്നെ അനുവദിച്ചില്ല . അദ്ദേഹ ത്തെ കുറിച്ച് കൂടുതല്‍ പഠിക്കുന്നവര്‍ക്ക് ബ്ലോഗന്‍ എഴുതിയ മുഴുവന്‍ കാര്യങ്ങളും കളവാണ് എന്ന് ബോധ്യപ്പെടും . മലേഷ്യാ , ഇന്തോനേഷ്യ പോലോത്ത രാജ്യങ്ങളിലെ വിവധ പാനലുകളില്‍ ഉള്ള അയാളുടെ പേര് വിവരങ്ങള്‍ , വിവധ രാജ്യങ്ങളില്‍ നടന്ന പ്രസംഗങ്ങള്‍ ഒക്കെ നമ്മു സേര്‍ച്ച്‌ ചെയ്‌താല്‍ കിട്ടാവുന്നവയാണ് . ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന നിരവധി ഭാഷണങ്ങള്‍ നമുക്കതില്‍ കണ്ടെത്താം . മനോഹരവും വശ്യവും ആണ് അദ്ദേഹത്തിന്റെ ശൈലി , ഗഹനവും വിത്യസ്തവും ആണ് ആ പ്രസംഗങ്ങള്‍ . ശ്രോധാക്കളോട് സംവദിച്ചുള്ള ആ രീതി ഒരു മികച്ച പ്രഭാഷകന്റേതു കൂടിയാണ് എന്ന് മനസ്സിലാക്കുമ്പോള്‍ , ബ്ലോഗന്‍ പറഞ്ഞ മറ്റൊരു നുണ കൂടി പൊളിയും തേരാ പാരാ നടന്നിരുന്ന ഒരാള്‍ രണ്ടു കൊല്ലം കൊണ്ടാണ് ഇങ്ങിനെ ശൈഖു ആയി കുപ്പായം ഇട്ടതു എന്ന പെരും നുണ .
ശൈഖു ഇസ്മായില്‍ ഖാസിമിന്റെ പിറകെ കൂടാന്‍ ഈ പോസ്റ്റ്‌ ഒരു മാര്‍ഗ രേഖ അല്ല എന്നോര്‍മ പ്പെടുത്തി കൊണ്ട് ,ഇത്രയൊക്കെ പറഞ്ഞത് , ശൈഖു ഇസ്മായില്‍ സുന്നികള്‍ക്ക് സ്വീകാര്യനാണ് എന്ന് പറയാന്‍ അല്ല . ആരെയും വെള്ള പൂശേണ്ട ഒരാവശ്യവും ഇല്ല . ശൈഖു ഇസ്മായില്‍ കാസിം ചെയ്യുന്ന എല്ലാ രീതികളും നമ്മള്‍അംഗീകരിക്കുന്നവ ആയി കൊള്ളണം എന്നും ഇല്ല . .എന്നാല്‍ വഴിയിലൂടെ നടന്നു പോകുന്നവനെ പിടിച്ചു വെറുതെ കള്ളനാക്കുന്നതിനും കൂട്ട് നില്‍ക്കരുത് .
ബ്ലോഗന്‍ പറഞ്ഞ ചില കാര്യങ്ങള്‍ മാത്രമേ ഞാന്‍ സൂചിപ്പിച്ചി ട്ടുള്ളൂ . ഇത് കൊണ്ട് തന്നെ ബ്ലോഗന്‍ പോസ്റ്റിന്റെ അസ്ഥിവാരം തകര്‍ന്നടിയും എന്ന് എനിക്ക് ഉറപ്പാണ്‌ .അതോടൊപ്പം ഒരു മനുഷ്യന്റെ മേല്‍ ഉള്ള കളങ്കം മാറ്റാന്‍ എന്നാല്‍ കഴിയുന്നതു ചെയ്തു എന്നുള്ള ആശ്വാസവും എനിക്കുണ്ട് . അതോടൊപ്പം തന്നെ കാന്തപുരം ഉസ്താദിനെയും ഹഖീം ഉസ്താദി നെയും തകര്‍ക്കാന്‍ സദാ ജാഗരൂകരായി ഗൂഡ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവരുടെ രീതികള്‍ പൊതു വായനക്കാരെ അറിയിക്കാനും ഇത് വഴി കഴിയും എന്ന് ഞാന്‍ കരുതുന്നു . ഇതുമായി ബന്ധപെട്ട സംശയങ്ങള്‍ ആര്‍ക്കും ചോദിക്കാം .
.
ഹൈറ് ചിന്തിക്കാനും അത് പ്രചരിപ്പിക്കാനുംഅല്ലാഹു നമുക്ക് തൗഫീഖ്‌ നല്‍കട്ടെ .

2014 മേയ് 26, തിങ്കളാഴ്‌ച

ഇസ്രാ- മിഅറാജ് -Al-Isra and al-Miraj-fasting on miraj

ഇന്ന് ഇസ്രാ- മിഅറാജ് രാവ്‌. നാളെ റജബ് 27 . നോമ്പ് സുന്നത്ത്




ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു കൂടിക്കാഴ്ചയുടെ സ്മരണ പുതുക്കി കൊണ്ട് വീണ്ടും ഒരു മിഅറാജ് ദിനം കൂടി സമാഗതമായി. അതെ, ഇത് പോലൊരു റജബ് 27 ആം രാവിലാണ് പ്രപഞ്ചത്തിന്റെ സൃഷ്ടാവും, അവന്റെ സൃഷ്ടികളില്‍ ഏറ്റവും ഉത്തമനായ മുത്ത്‌ നബി (സ) യും തമ്മില്‍ സംഭാഷണം നടത്തിയത്.
നബി (സ) ക്ക് പ്രവാചകത്വം ലഭിച്ചു 10 വര്‍ഷവും 3 മാസവും കഴിഞ്ഞ ഒരു റജബ് 27 ആം രാത്രിയിലാണ് ആ മഹാ സംഭവം നടന്നത്. മക്കയില്‍ നിന്നും ബൈതുല്‍ മുഖദ്ദസിലേക്കും അവിടെ നിന്നും ആകാശ ലോകങ്ങളിലേക്കും, അതിനുമപ്പുറം അല്ലാഹു സംവിധാനിച്ച പ്രത്യേക ഇടങ്ങളിലേക്കുമുള്ള ഒരു അതുല്യ യാത്ര !അവസാനത്തെ പ്രവാചകര്‍
മുഹമ്മദ്‌ നബി (സ) യും നടത്തിയ ആ കൂടിക്കാഴ്ചക്ക് തുല്യമായ ഒരു കൂടിക്കാഴ്ചയും ലോക ചരിത്രത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. ആ കൂടിക്കാഴ്ചയുടെ സമ്മാനമാണ് 5 വഖ്ത് നിസ്കാരം. ഒരു അടിമക്ക് സൃഷ്ടാവുമായി കാര്യങ്ങള്‍ നേരിട്ട് പറയാനുള്ള സന്ദര്‍ഭം ആണ് നിസ്കാര വേള. ഏതു പ്രതികൂല സാഹചര്യത്തിലും എന്റെ നിസ്കാരം ഖളാ ആക്കുകയില്ലെന്നു പ്രതിജ്ഞ എടുക്കാനുള്ള സന്ദര്‍ഭമായി ഈ ദിനത്തെ ഓരോ വിശ്വാസിയും കരുതുക.
മിഅറാജ് ദിനത്തിലെ നോമ്പ്
-------------------------------------
റസൂല്‍ ( സ) യും സ്വഹാബികളും ഒരിക്കല്‍ ഒരു ഖബറിന്റെ സമീപത്തു കൂടി നടന്നു പോയി . റസൂല്‍ ( സ) പെട്ടെന്ന് പൊട്ടി കരഞ്ഞു. സ്വഹബാക്കള്‍ കാരണം അന്വേഷിച്ചു. അപ്പോള്‍ ഈ ഖബരാളി ശിക്ഷിക്കപ്പെടുകയാനെന്നു റസൂല്‍ ( സ) മറുപടി പറഞ്ഞു. എന്നിട്ട് അവിടുന്ന് അയാള്‍ക്ക് വേണ്ടി ദുആ ചെയ്തു. അപ്പോള്‍ ആ ഖബരാളിക്ക് ശിക്ഷ ഇളവു ചെയ്തു കൊടുത്തതായി റസൂല്‍ ( സ) പറഞ്ഞു. ശേഷം അവിടുന്ന് സ്വഹബക്കളോട് പറഞ്ഞു ഇയാളുടെ ജീവിതത്തില്‍ എത്രയോ റജബ് മാസം കടന്നു പോയി . റജബിനെ ആദരിച് കൊണ്ട് ഒരു നോമ്പോ ഒരു നിസ്കരമോ നിര്‍വഹിച്ചു വെങ്കില്‍ ഇയാള്‍ക്ക് ഇത്രയും ശിക്ഷ ഖബറില്‍ കിട്ടില്ലായിരുന്നു...
റജബ് മാസം ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കല്‍ പുണ്യമുള്ള കാര്യമാണ്. പ്രവാചകര്‍ (സ) വാനാരോഹണം, രാപ്രയാണം എന്നിവ നടത്തിയത് റജബ് 27 ന്റെ രാവിലായിരുന്നു എന്നത് ഇതിന്റെ ഒരു കാരണമാണ്. അജ്ഞതകാരണം ചിലര്‍ മിഅ്റാജ് ദിനത്തില്‍ സുന്നത്തില്ലെന്ന് പറയാറുണ്ട്. അത്തരം കാഴ്ച്ചപ്പാടുള്ളവരെകുറിച്ച് ബോധവാന്‍മാരാകണമെന്ന് ഭുവനപ്രശസ്ത പണ്ഡിതന്‍ ശിഹാബുദ്ദീന്‍ അഹ്മദുബ്നുഹജര്‍ (റ) ഓര്‍മപ്പെടുത്തുന്നുണ്ട്.
സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കി നിറുത്തി അവരുടെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ഇബ്നുഹജര്‍ തന്റെ ഫതാവല്‍ കുബ്റയില്‍ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍പ്രസ്തുത ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കുന്നുണ്ട്. (ഫതാവല്‍ കുബ്റ 2/54)
-islamonsite
ى أبو هريرة أن رسول الله صلى الله عليه و سلم قال من صام يوم سبع وعشرين من رجب كتب الله له صيام ستين شهرا
(അബൂ ഹുറൈറയിൽ നിന്ന് ,റസൂൽ (സ്വ )പറഞ്ഞു :ആരെങ്കിലും റജബ് 27-നു നോമ്പ് അനുഷ്ടിച്ചാൽ 60- മാസം നോമ്പ് അനുഷ്ടിച്ച പ്രതിഫലം അവന്നു ലഭിക്കുന്നതാണ് ) - ഇഹ് യാ ഉലൂമിദ്ദീൻ
റജബ് 27 നു നോമ്പ് പ്രത്യേകം സുന്നത്ത്‌ ഉണ്ട്. മിഅറാജ് രാവ്‌ കൂടുതല്‍ ഇബാദത് പ്രത്യേകിച്ച് സ്വലാതുകള്‍ കൂടുതല്‍ ചൊല്ലണം. താജു സ്വലാത്ത് ചൊല്ലല്‍ നല്ലതാണു. റബ്ബ് തൌഫീക്ക് ചെയ്യുമാറാകട്ടെ. ആമീന്‍


al isra miraj- Al-Isra' and al-Mi^raj  - Al-Isra and al-Miraj,fasting on miraj 

2013 ഡിസംബർ 1, ഞായറാഴ്‌ച

ചേളാരി സമസ്തയുടെ പോക്ക് വരവുകള്‍ പഠിക്കേണ്ടത് ആരാണ് ..?




പലരും ചോദിക്കും ഈ ശഅ റെ മുബാറക്കിന്റെ പേരില്‍ ആണല്ലോ ഈ കടി പിടികള്‍ നടക്കുന്നത് . എ .പി വിഭാഗത്തിനു അതങ്ങോട്ട് മാറ്റി വെച്ചാല്‍ പോരെ എന്ന് ..അവരോടു പറയാന്‍ ഉള്ളത് , തിരുകേശ ചര്‍ച്ചകള്‍ കേരളത്തില്‍ എത്തിയിട്ട് മൂന്നു വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ ..എന്നാല്‍ , ഇപ്പോള്‍ 35 -40 വയസ്സുള്ള , കേരളത്തിലെ മുസ്ലിം ചലനങ്ങള്‍ നിരീക്ഷിക്കുന്ന, അറിയുന്ന ഒരാള്‍ക്ക്‌ , കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്ന പ്രായത്തില്‍ കണ്ടു തുടങ്ങിയതാണ് കാന്തപുരം ഉസ്താദിന് നേരെയുള്ള കുപ്രചാരണങ്ങളും അപവാദങ്ങളും , പറഞ്ഞു വന്നത് ,,ഇതൊരു തിരുകേശ വിഷയം കൊണ്ട് മാത്രം ഉണ്ടായത് അല്ല എന്നാണു . 

എന്നാല്‍ ഇപ്പോള്‍ സംഭവങ്ങളുടെ പോക്ക് അങ്ങിനെ യല്ല ..ഞങ്ങള്‍ എ പി സുന്നികളെ ചേളാരി വിഭാഗക്കാര്‍ തെറി പറയുന്നത് ആദ്യ സംഭവം ഒന്നും അല്ല ...അതവരുടെ തൊഴിലാക്കി മാറ്റിയിട്ടു വര്ഷങ്ങളായി .മുജാഹിദു - ജമാഅ ത്തെ ഇസ്ലാമി - തബ്ലീഗ് , മറ്റു സുന്നീ വിരുദ്ധ ത്വരീഖത്തുകള്‍ എന്നിവയെ എതിര്‍ക്കാന്‍ പോലും സമയം കണ്ടെത്താത്ത ഇവര്‍ കാന്തപുരം വിഭാഗം സുന്നികള്‍ ക്കെതിരെയായി നടത്തിയ സമ്മേളനങ്ങളും , പ്രകടനങ്ങളുടെയും കണക്കോ ..അതിനു വേണ്ടി ചിലവഴിച്ച ധനമോ ഊര്‍ജ്ജമൊ ചെറിയ കണക്കിലോന്നും തീരുകയില്ല എന്ന് ഏതൊരാള്‍ക്കും അറിയാം.. അത് കൊണ്ട് തന്നെ അവരുടെ ഈ പ്രവണ ത ഞങ്ങള്‍ക്ക് ഒരു പ്രശനമേ അല്ല . കാന്തപുരത്തിന്റെ ആയുസ്സ് ഉള്ള കാലത്തോളം അതവര്‍ തുടരുക തന്നെ ചെയ്യും .. ...എന്നാല്‍ ഇപ്പോള്‍ അവര്‍ മറ്റു ചിലരെ കൂടി വ്യാപകമായി എതിര്‍ത്തു വരുന്നു . ഇന്നലത്തെ ചേളാരി പരിപാടി ശ്രദ്ധിച്ചവര്‍ക്ക് അത് മനസ്സിലാകും . ഇക്കാലം വരെ അവര്‍ക്ക് വേണ്ടി പ്രസംഗിച്ച റഹ്മത്തുള്ള ഖാസിമി കോഴിക്കോട് നടത്തിയ പരിഹാസം പ്രബോധനമൊ എന്ന വിഷയത്തില്‍ നടന്ന പ്രസംഗം കേട്ടവര്‍ക്കു അറിയാം ,അതില്‍ ഒരാളെയും അദ്ദേഹം വിമര്‍ശിച്ചിട്ടില്ല . മുസ്ലിം സംഘടനകള്‍ക്കും പണ്ഡിതന്‍ മാര്‍ക്കും നേരെയുള്ള ഇന്നത്തെ രീതിയില്‍ ഉള്ള ഈ അലക്കല്‍ പ്രവണ ത അവസാനിപ്പിക്കണം , അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ആക്ഷേപിക്കുന്നത് നിര്‍ത്തണം എന്നാണ് . ഇസ്ലാമിനെ അറിയുന്ന ബുദ്ധിയുള്ള ഒരാളും ഖാസിമി യുടെ ആ പ്രഭാഷണത്തില്‍ തെറ്റ് കാണുകയില്ല . എന്നാല്‍ അദ്ദേഹത്തെ ഇന്നലെ ചേളാരി വേദിയില്‍ പരിഹസിക്കുന്ന കാഴ്ച യാണ് കാണാന്‍ കഴിഞ്ഞത് . . ഖാസിമിയുടെ കോഴിക്കോട് ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍ തുടര്‍ച്ചയായി കേള്‍ക്കാന്‍ പോയ എത്രയോ എ പി അനുകൂലികള്‍ ഉണ്ടായിരുന്നു . വളരെ മാന്യമായ നിലക്ക് ഖുര്‍ആന്‍ പ്രഭാഷണം എന്ന പേരില്‍ പരിപാടികള്‍ നടത്തിയിരുന്ന ഖാസിമിയെ , കാന്തപുരം വിരുദ്ധ പ്രഭാഷങ്ങളുടെ ആളാ ക്കി മാറ്റിയത് ഈ ചേളാരി കമ്പനി ആയിരുന്നു . ഇപ്പോള്‍ പലതും തിരിച്ചറിഞ്ഞു ദീനീ നിയമങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ , അയാള്‍ പരിഹാസിക്കപ്പെട്ടു . ഇക്കാലം വരെ ഖാസിമിയുടെ പ്രാര്‍ത്ഥനക്ക്‌ ആമീന്‍ പറഞ്ഞവരെ കൊണ്ട് ,അയാള്‍ക്ക്‌ എതിരെ തക്ബീര്‍ വിളിപ്പിച്ചു ഇവര്‍ . ബുദ്ധിയുള്ളവര്‍ ഒന്നേ പറയേണ്ടതുള്ളൂ ..ഖാസിമി ചെയ്ത തെറ്റ് എന്താണ് . കാന്തപുരം വിഭാഗത്തിലേക്ക് പോയോ അദ്ദേഹം ..? അവര്‍ നല്ലവരാണ് എന്ന് പറഞ്ഞോ ..? ചേളാരി സമസ്ത മോശം ആണ് എന്ന് പറഞ്ഞോ ...? ഒന്നുമില്ല ..പിന്നെ എന്തിനായിരുന്നു ..അയാളെ അവര്‍ പരിഹസിച്ചത്‌ ..? 
ഇനി മറ്റൊന്ന് , ചന്ദ്രിക പത്രം , അതിനെതിരെയും കേട്ടു ആ വേദിയില്‍ കൊലവിളികള്‍ . ബഹു : ഹൈദരാലി ശിഹാബു തങ്ങളുടെ കാല്‍ച്ചുവട്ടില്‍ ആണ് ഞങ്ങള്‍ എന്ന് ആവര്ത്തിക്കുന്നവര്‍ . ഇക്കാലംവരെ പാണക്കാട്‌ തങ്ങന്മാര്‍ ജീവസ്സും ഓജസ്സും നല്‍കിയ ചന്ദ്രിക ക്കെതിരെ ഉറഞ്ഞു തുള്ളുന്നത് ആര്‍ക്കു വേണ്ടിയാണ് ..? ജമാഅത്തെ ഇസലാമിക്കാരുടെ ആശീര്‍ വാദത്തോടെ പുറത്തിറക്കാന്‍ ശ്രമം നടത്തുന്ന സുപ്രഭാത ത്തിനെ പൊലിപ്പിക്കാന്‍ വേണ്ടിയാണോ ..ഈ കൊലവിളികള്‍ ..? 

മലയാളത്തില്‍ ഉള്ള സകല തെറികളും പഠിച്ചു വെച്ച ഇവര്‍ ഇന്നലെ യൂത്ത് ലീഗ് കാര്‍ക്ക് നല്‍കിയത് എരപ്പാളികള്‍ എന്ന പേരാണ് . ഈ യൂത്ത് ലീഗിനെയും നയിക്കുന്നത് പാണക്കാട് തങ്ങള്‍ മാര്‍ തന്നെയല്ലേ ...അവരിലെ ഓരോ ചെറിയ തങ്ങള്‍മാരും യൂത്ത് ലീഗുകാരും അല്ലെ ...? ഈ എരപ്പാളി പ്രയോഗം ഇവിടം വരെ ചെന്നെത്തും എന്ന് നിങ്ങള്‍ ആലോചിക്കുക . ഇനിയുള്ള ചോദ്യം ചോദിക്കാന്‍ എന്റെ നാവു അനുവദിക്കില്ല . ഇതൊന്നും സ്റ്റേജു കെട്ടി പറയുന്നത് ആര്യാടാനോ ..പിണറായി സഖാവോ അല്ലല്ലോ , സമസ്തയുടെ ആലിമീങ്ങള്‍ എന്ന് സ്വയം കൊട്ടി ഘോഷിക്കുനവര്‍ അല്ലെ ..? ഇതാണോ ദീന്‍ .?.. പരസ്യമായി സ്റ്റേജു കെട്ടി തലപ്പാവും താടിയും വെച്ച് ഇപ്രകാരം തെറി കള്‍ പറയലാണോ സമസ്ത .? ..അതല്ലേ ഖാസിമി വേണ്ടാ എന്ന് പറഞ്ഞത് . അത് കൊണ്ടല്ലേ അയാളെയും പരിഹസിച്ചത്‌ .

കെട്ടത് എവിടെയും ഉണ്ടാകാം ..അതാരും വെച്ച് പൊറുപ്പിക്കില്ല . അങ്ങിനെ കെട്ട് ചീഞ്ഞു നാറിയ രണ്ടെണ്ണമാണ് ഇസ്മായില്‍ തോട്ടുമുക്കവും , ഹസന്‍ പൂക്കൊട്ടൂരും .അവരാണ് ഇപ്പോള്‍ ഈ ചേളാരി സമസ്തയുടെ മുഖ്യ വക്താക്കള്‍ . അവര്‍ ഈ സമസ്തയെ എവിടെ കൊണ്ടെത്തിക്കും എന്ന് കണ്ടറിയണം. അവരുടെ കൂട്ടത്തി ലേക്കാണ് പുതുതായി 
ഇന്നലെ കയറി വന്ന രാമന്തളിയും ചെന്നെത്തുന്നത് . അയാളെ സുന്നീ സംഘടന പുറത്താക്കിയ താണ് എന്ന് എല്ലാവര്ക്കും അറിയാം. എസ് .എസ് എഫി ന്റെയോ , എസ് വൈ എസിന്റെയോ ഒരു യൂണിറ്റു ഭാരവാഹി ആയി പോലും അയാള്‍ ഉണ്ടായിട്ടില്ല . സംഘടനാ നിര്‍ദ്ദേശം ഇല്ലാതെ , സംഘടന സംവിധാനങ്ങള്‍ ഉപയോഗിച്ച് വ്യാപകമായി സി ഡി ഇറക്കി ബിസിനസ് ആയിരുന്നു അയാളുടെ ലക്‌ഷ്യം . അതിനു നൌഷാദ് അഹ്സനി പ്രസംഗിച്ചു കൊടുക്കും. മുജാഹിദു മായി വെല്ലുവിളി നടത്തും , സംവാദങ്ങള്‍ക്ക് വെല്ലു വിളിക്കും , സുന്നീ പക്ഷത്തെ മോഡറെറ്റര്‍ രാമന്തളി , പരിപാടി കഴിഞ്ഞാല്‍ പിന്നെ സി ഡി വില്പനയുടെ പൊടി പൂരം . വല്ല പ്രശനവും ഉണ്ടായാല്‍ പഴി എസ് .എസ് എഫിനും , എസ് വൈ എസിനും .ജീവസ്സുള്ള ഒരു സംഘടന യും വെച്ച് പൊറുപ്പിക്കില്ല ഈ പ്രവണത . രാമന്തളിയെക്കെതിരെയും നൌഷാദ് അഹ്സ നിക്കെതിരെയും കൂടെയുള്ള ചിലര്‍ക്കു .എതിരെയും സംഘടനാ തലത്തില്‍ ചര്‍ച്ചകള്‍ നടന്നു . കാര്യങ്ങളുടെ പോക്ക് ശരിയാല്ല മനസ്സിലാക്കിയ രാമന്തളി കാന്തപുരം ഉസ്താദിന്റെ യും തിരു കേശ ത്തിന്റെയും സംരക്ഷകനായി സ്വയം കുപ്പായം ഇട്ടു., 
സംഘടനാ തലത്തില്‍, ഇത്തരം പ്രവണതകളെ ശക്തമായി എതിര്‍ക്കുന്ന പൊന്മള ഉസ്താദിന് എതിരെ ചാനലില്‍ പ്രത്യക്ഷപ്പെട്ടു . അതോടെ സംഘടന അയാള്‍ക്ക്‌ ഉണ്ടായിരുന്ന പ്രാഥമിക അംഗത്വം റദ്ദാക്കി . അയാള്‍ സംഘടനക്കു പുറത്ത് ആണ് എന്നറിയിച്ചു . കൂടെ ഉണ്ടായിരുന്ന നൌഷാദ് അഹ്സനി തെറ്റുകള്‍ തിരുത്താം എന്ന വ്യവസ്ഥയില്‍, ഇവിടെ നിന്നു. സംഘടനക്ക് വേണ്ടി ആദര്‍ശം പ്രസംഗിച്ചു നടന്ന ഒരാള്‍ തെറ്റ് തിരുത്താന്‍ തയ്യാറാകുമ്പോള്‍ അത് പരിഗണിക്കുക സ്വാഭാവികം . പക്ഷെ സുന്നീ പ്രവര്ത്തകര്‍ ഒന്ന് കണ്ടറിഞ്ഞു . ഫലമോ ഒരു പരിപാടിയും ഇല്ലാതെ അഹസ്നി വീട്ടില്‍ ഇരിപ്പായി . ഈ അവസരം മുതലെടുത്ത്‌ ചെളാരിക്കാര്‍ നൌഷാദ് അഹ്സനിക്ക് വല വിരിച്ചു . 
രാമന്തളി ആ വലയിലേക്ക് നൌഷാദ് അഹ്സനിയെ വേഗത്തില്‍ എത്തിച്ചു . രാമന്തളിയെ കൊണ്ട് ചേളാരിക്കാര്‍ക്ക് തലവേദന അല്ലാതെ ഉപകാരം കിട്ടും എന്ന് തോന്നുന്നില്ല . എന്നാല്‍ നൌഷാദ് അഹ്സനി അങ്ങിനെ അല്ല . ഇന്നയാള്‍ തിരിഞ്ഞു കുത്തുന്ന ഉസ്താദുമാരുടെ കീഴില്‍ പഠിച്ച ആളാണ്‌ അദേഹം . അതിന്റെ ഗുണം , ഉസ്താദ് മാരുടേയും ഇതുവരെ അന്നം നല്‍കിയ ഉമ്മമാരുടെയും മാനസിക വിഷമം , ഒരു കുരുത്ത ക്കെട് ആയി മാറിയിട്ടില്ല എങ്കില്‍ അയാള്‍ക്ക്‌ ഉണ്ടാകും. മുജാഹിദു വിഭാഗത്തിനു എതിരെ , അവരുടെ ദൌര്‍ബല്യങ്ങള്‍ അറിഞ്ഞു പോരാടുന്ന ഒരാള്‍ ചേളാരി സമസ്തയില്‍ ഇല്ല എന്നുള്ളതിന്റെ കുറവ് നികത്താന്‍ നൌഷാദിന് കഴിയും. ആ നിലക്ക് ചെളാരിക്കാര്‍ ഉപയോഗ പ്പെടുത്തിയാല്‍ അത് ഞങ്ങള്‍ക്ക് ഒരു പാട് സന്തോഷമുണ്ടാക്കും ..ഈ കൂറ് മാറ്റം വെറുതെ ആയില്ലല്ലോ എന്ന് കരുതി ഞങ്ങള്‍ അദ്ദേഹത്തിനു ആശീര്‍ വാദങ്ങള്‍ അര്‍പ്പിക്കും. ...പക്ഷെ അതുണ്ടാകും എന്ന് തോന്നുന്നില്ല , ചേളാരി ആലയത്തില്‍ നിന്ന് പുതിയ തെറി പാഠങ്ങള്‍ പഠിച്ചാല്‍ , മാത്രമേ അയാള്‍ക്ക്‌ അവിടെ നില നില്‍പ്പ് ഉള്ളൂ . അത് കക്കാട് ഫൈസി യിലൂടെ നമ്മള്‍ കണ്ടതാണ് . 

സുന്നികള്‍ക്ക് ഇന്നലത്തെ ഈ കുതിര കച്ചവടം കൊണ്ടൊരു നഷ്ടവും ഇല്ല. ശുദ്ധീകരണ കാലം ആണിത് . നൌഷാദ്‌ അഹ്സനിക്ക് പകരം വെക്കാന്‍ പറ്റിയ അതിലും മുന്തിയതു കാന്തപുരം പക്ഷത്ത് ഉണ്ട് എന്ന് , മുഖ്യ എതിരാളികള്‍ ആയ വഹാബികള്‍ക്ക് വരേ അറിയാം. എന്നാല്‍ ഇവിടന്നു കൂടു വിട്ടു ചേക്കേറിയ ചിലരുടെ ബലത്തില്‍ ചേളാരി സമസ്ത ക്കാരുടെ അഹങ്കാരത്തിനു ബലം വെക്കുമ്പോള്‍ അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരിക , ഇക്കാലം വരെ ചേളാരി സമസ്തക്ക്‌ ചെല്ലും ചെലവും കൊടുത്തു പോറ്റിയവര്‍ ആയിരിക്കും...അതാണ്‌ ഇപ്പോള്‍ അവരുടെ പാടികളില്‍ നിന്നുള്ള സൂചനകളും .

2013 ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

പ്രമാണങ്ങളറിയാത്ത പ്രാമാണികന്മാര്‍

 കടപ്പാട് ; ഓ. എം .തരുവണ  -- സിറാജ് ലൈവ് .കോം

രണ്ട് വര്‍ഷം മുമ്പ് ഇവരുന്നയിച്ച പ്രശ്‌നങ്ങള്‍ അക്കമിട്ടു പറയാം; ഇതല്ലാത്ത പുതിയതെന്തെങ്കിലും ഇപ്പോള്‍ പറയുന്നുണ്ടോ എന്നു വായനക്കാര്‍ പരിശോധിച്ചു നോക്കണം. ഒന്ന്: തിരുശേഷിപ്പുകളെ ആദരിക്കാനും അതുകൊണ്ടു ബറകത്തെടുക്കാനും സനദ്(കൈമാറ്റ പരമ്പര) കണ്ടു ബോധ്യപ്പെടണം. രണ്ട്: മര്‍കസില്‍ സൂക്ഷിച്ചിരിക്കുന്ന തിരുകേശങ്ങള്‍ക്കു സനദില്ല. മൂന്ന്: മര്‍കസിലുള്ള സനദ് ശരിയല്ല; അത് ഏതോ ഒരു സഖാഫി എഴുതിയുണ്ടാക്കിയതാണ്, അല്ല; ഖാദിരിയ്യഃ സില്‍സിലയുടെ പകര്‍പ്പാണ്. നാല്: മര്‍കസിനു തിരുകേശം കൈമാറിയ ശെയ്ഖ് ഖസ്‌റജിയും ജാലിയാവാലയും സ്വീകാര്യരല്ല. അഞ്ച്: തിരുകേശം മുക്കിയ ജലം വിറ്റ് മര്‍കസ് സാമ്പത്തിക നേട്ടമുണ്ടാക്കി. ആറ്: തിരുകേശത്തിന്റെ മറവില്‍ ജനങ്ങളെ കബളിപ്പിച്ചു പണം പിരിച്ചു മസ്ജിദ് നിര്‍മിക്കുന്നു. വരട്ടിയും കറിവെച്ചും പൊരിച്ചും നിറുത്തിപ്പൊരിച്ചും രണ്ട് വര്‍ഷമായി വിളമ്പിക്കൊണ്ടിരിക്കുന്ന വിഭവങ്ങള്‍ ഈ അഞ്ചാറ് ആക്ഷേപങ്ങളാണ്. ഇതിനൊക്കെ മറുപടി പറഞ്ഞു തുലച്ചുവിട്ടതുമാണ്. ആവര്‍ത്തിക്കുന്നവര്‍ക്കു നാണവും മാനവും ഇല്ലെന്നു കരുതി കേള്‍ക്കുന്നവര്‍ക്ക് അതില്ല എന്നു കരുതരുത്. പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്രെ! വെളിപ്പെടുത്തലുകളും വെളിക്കുപോക്കുമൊക്കെ നല്ലതാണ്. വെളിക്കുപോകേണ്ടത് അകത്തുതന്നെ കെട്ടിക്കിടക്കുന്നതുകൊണ്ടാണ് അതിങ്ങനെ വായിലൂടെ പുറത്തുവരുന്നത്.ഇതു സംഭവിക്കാതിരിക്കാനാണു ജനങ്ങള്‍ ദിവസം രണ്ട്‌നേരം വെളിക്കുപോകുന്നത്- കഥയില്ലാത്ത ഖൗമ്!

   ഈ വൈസ് ചാന്‍സ്‌ലര്‍ മുഴുത്ത നാടന്‍ ന്യായങ്ങള്‍ വച്ചാണു മതം പറയുന്നത്, പണ്ഡിതന്മാരാണെങ്കില്‍ കിതാബ് കൊണ്ടു സംസാരിക്കണം. തിരുശേഷിപ്പുകള്‍ കൊണ്ടു ബറകത്തെടുക്കുന്നതിനും അതിനെ ആദരിക്കുന്നതിനും സനദ് കണ്ടു ബോധ്യപ്പെടണമെന്ന് ഇസ്‌ലാമിലെ ഏതു പ്രമാണമാണു നിഷ്‌കര്‍ഷിക്കുന്നത?~’പ്രാമാണികമായി’ തെളിയിക്കപ്പെട്ടതാണ്, ‘പ്രാമാണികമായി’ പറഞ്ഞതാണ് എന്നിങ്ങനെ ‘പ്രമാണം’ ആവര്‍ത്തിക്കുന്നുണ്ടല്ലോ മി. ബഹാഉദ്ദീന്‍. പ്രമാണങ്ങള്‍ നിരത്തിവെച്ചു മറുപടി പറയണം- താങ്കള്‍ പറയുന്നതുപോലുള്ള ഒരു ശാസന ഇസ്‌ലാമിലുണ്ടോ? സനദ് കാണുകയോ ഉറപ്പിക്കുകയോ ചെയ്യാതെ പൂര്‍വസൂരികളായ മഹാന്മാര്‍ തിരുശേഷിപ്പുകള്‍കൊണ്ടു ബറകത്തെടുത്തതിനു ഡസന്‍ കണക്കിനു തെളിവുകള്‍ തരാം; പ്രാമാണികമായിത്തന്നെ, അംഗീകരിക്കുമോ? നിസ്‌കാരത്തില്‍ ഫാതിഹഃ നിര്‍ബന്ധമാണെന്നും ളുഹറ് നിസ്‌കാരം നാല് റക്അത്താണെന്നും ഹദീസുകള്‍ കൊണ്ടു സ്ഥിരപ്പെട്ടതാണ്. നിസ്‌കരിക്കുന്നവരെല്ലാം ഈ ഹദീസുകളും അതിന്റെ സനദും കണ്ടു ബോധ്യപ്പെടണമെന്നു ഇസ്‌ലാമില്‍ ഒരു നിയമവുമില്ല. അതു മുഹദ്ദിസുകളുടെയും(ഹദീസ് ശാസ്ത്രജ്ഞന്മാര്‍) മുജ്തഹിദുകളായ ഇമാമുകളുടെയും കാര്യമാണ്. മൗലിക പ്രധാനമായ ഇത്തരം വിഷയങ്ങളില്‍ പോലും സനദ് പരിശോധിക്കാന്‍ സാധാരണക്കാര്‍ക്കോ പണ്ഡിതന്മാര്‍ക്കു പോലുമോ ബാധ്യതയില്ലെന്നിരിക്കെ ഐച്ഛികമായ ഒരു വിഷയത്തില്‍ സനദ് കണ്ടു ബോധ്യപ്പെടണം എന്ന വാദം അനിസ്‌ലാമികമല്ലേ? ഇവരേതു ഗോശാലയില്‍ പോയിട്ടാണു മതം പഠിച്ചത്? മി. ബഹാഉദ്ദീന്‍, താങ്കള്‍ വൈസ് ചാന്‍സലറായിക്കോളൂ; വെയ്സ്റ്റ് ചാന്‍സലറാകരുത്.
രാജ്യത്തിനകത്തും പുറത്തുമായി ധാരാളം കേന്ദ്രങ്ങളില്‍ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചുവരുന്നുണ്ട്. ഈ സൂക്ഷിപ്പുകാരുടെ കൈവശം കൈമാറ്റരേഖകളുണ്ടെങ്കില്‍ അതുപോലെ, മതിയായ കൈമാറ്റരേഖ മര്‍കസും സൂക്ഷിച്ചിട്ടുണ്ട്. തര്‍ക്കമുള്ളവര്‍ക്കു പരിശോധിക്കാം. ശരിയായ സനദല്ല എന്നു തോന്നുന്നവര്‍ക്ക് അക്കാര്യം ചൂണ്ടിക്കാണിക്കാം; പ്രാമാണികമായിരിക്കണമെന്നു മാത്രം- വായ്ത്താരി പോര. മര്‍കസിലെ രേഖ ഖാദിരിയ്യാ ത്വരീഖത്തിന്റെ സില്‍സിലയാണത്രെ. ശരിയല്ല, അല്ല; ഖാദിരിയ്യാ ത്വരീഖത്തിന്റെ സില്‍സില വഴി തിരുശേഷിപ്പുകള്‍ വരാന്‍ പാടില്ല എന്നു ഏതു പ്രമാണമാണ് ഉത്തരവായിരിക്കുന്നത്? തിരുശേഷിപ്പുകള്‍ മതപരമായ വിഷയമാണ്. ഹദീസുകളിലും വ്യാഖ്യാനങ്ങളിലും പൂര്‍വികരുടെ കിതാബുകളിലും സ്വാഭാവികമായും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നിട്ടുണ്ട്. ഇവ്വിഷയം പഠിക്കാനിറങ്ങിയപ്പോള്‍ വെറും കോളമിസ്റ്റായ ഈ ലേഖകന്‍ മുപ്പതോളം ഗ്രന്ഥങ്ങള്‍ ‘റഫര്‍’ ചെയ്തിട്ടുണ്ട്. ‘പ്രാമാണികം’ എന്നു തലങ്ങും വിലങ്ങും പറയുന്ന വൈസ് ചാന്‍സലറും അയാളുടെ തലവനായ ചാന്‍സ്‌ലറും സകല മുസ്‌ല്യാര്‍മാരും ഒരു സമസ്ത അപ്പാടെയും തലകുത്തി നിന്നിട്ടും രണ്ട് വര്‍ഷമായി അര വരി പ്രാമാണം എവിടെയും ഉദ്ധരിച്ചു കാണുന്നില്ല! പണ്ഡിതസമൂഹത്തിനു ചീത്തപ്പേരു വീഴാതിരിക്കാന്‍ ഇവര്‍ തലപ്പാവഴിച്ചു വെക്കണം, ജീവിക്കാന്‍ മറ്റെന്തൊക്കെ വഴികളുണ്ട്. മര്‍കസിനു തിരുകേശങ്ങള്‍ കൈമാറിയ ശെയ്ഖ് ഖസ്‌റജിയും ജാലിയാവാലയും അയോഗ്യരാണെന്ന് ഇവര്‍ തുടക്കം മുതലേ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. എല്ലാം ‘പ്രാമാണിക’മായി പറയുന്നവരായതുകൊണ്ടു ചോദിക്കുകയാണ്; തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നതിനും കൈമാറുന്നതിനും ഈ വ്യക്തികള്‍ക്കുള്ള മതപരമായ അയോഗ്യത എന്താണ്? മറുപടി പ്രാമാണികവും വസ്തുതാപരവും ആകണേ! ‘തിരുകേശം മുക്കിയ ജലം വിറ്റു കാശു വാങ്ങി’ എന്ന ആക്ഷേപം ശുദ്ധ നുണയാണ്. ഗീബല്‍സിയന്‍ തത്വം രാഷ്ട്രീയക്കാര്‍ക്കു ചേരും, രാഷ്ട്രീയത്തിനു കൂട്ടുകിടക്കുന്നവര്‍ക്കും ചേരും. താടിയും തലപ്പാവും വെച്ച പണ്ഡിതവേഷങ്ങള്‍ ഗീബല്‍സിയന്‍ തത്വം പ്രയോഗിച്ചാല്‍ അതിനു പ്രയോഗിക്കേണ്ട ഭാഷ വേറെയാണ്.
തിരുകേശത്തെചൊല്ലി സമസ്തയിലെ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടത്രെ! ഇതും തുടക്കം മുതല്‍ പറഞ്ഞുകേട്ടതിന്റെ തനിയാവര്‍ത്തനമാണ്. പൊന്മള ഉസ്താദ് മുതല്‍ താജുല്‍ഉലമയുടെ വരെ പേരുകള്‍ ഈ ആക്ഷേപത്തില്‍ പറഞ്ഞുകേട്ടിട്ടുണ്ട്. സമസ്തയിലെ ഉലമാഇനെക്കുറിച്ച് ഇവരെന്താ ധരിച്ചത്, ആള്‍ക്കൂട്ടത്തിലെ കമ്മുകളാണെന്നോ? വിശ്രുതനായ വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ സ്ഥാപിച്ച മഹാപ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരാണിവര്‍. ഏതോ രാഷ്ട്രീയ പാര്‍ട്ടി തങ്ങള്‍ക്കു സിന്ദാബാദ് വിളിക്കാന്‍ തട്ടിക്കൂട്ടിയ കെട്ടുവേഷങ്ങളല്ല. മഹാമനീഷികളായ പാങ്ങും പതിയും അബ്ദുല്‍ബാരി തങ്ങളും കെട്ടിപ്പടുത്ത മഹാപ്രസ്ഥാനത്തെ ഒരു പാര്‍ട്ടിക്കുവേണ്ടി കുത്തിപ്പിളര്‍ത്തിയപ്പോള്‍ കോടികളുടെ ബേങ്ക് ബാലന്‍സിനു പിന്നില്‍ ചുരുണ്ടുകൂടിയവരല്ല സമസ്തയുടെ ഉലമാക്കള്‍, ഖാളീഖുളാത്ത് സ്ഥാനമാനങ്ങളും പാര്‍ട്ടിയാപ്പീസിലെ വിരുന്നും കണ്ടു ആദര്‍ശം ചുരുട്ടിക്കെട്ടി അട്ടത്തിട്ടവരുമല്ല. സകലം ഉപേക്ഷിച്ച് ഒരാദര്‍ശത്തിനുവേണ്ടി വെറും കൈയുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങാന്‍ ചങ്കുറപ്പ് കാണിച്ചവരാണ്. ഈ പണ്ഡിതന്മാരെ വെച്ച് ഊഹക്കഥകള്‍ മെനയുന്നതു മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നമാണ്, വിഷയത്തില്‍ നിലപാടെന്തെന്നു സമസ്ത മുശാവറ ഏകസ്വരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മര്‍കസ് പ്രൊമോട്ട് ചെയ്യുന്ന പരിപാടികള്‍ക്കും പദ്ധതികള്‍ക്കും സമൂഹത്തിന്റെ തുറന്ന പിന്തുണയും കലവറയില്ലാത്ത സഹകരണവുമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടവും ഇതര മതവിഭാഗങ്ങളും ഉദാരമായിട്ടാണ് മര്‍കസിനോട് ഈ വിഷയത്തില്‍ സഹകരിക്കുന്നത്. ഹെറിറ്റേജ് മ്യൂസിയവും മസ്ജിദും ഉള്‍പ്പെടുന്ന മര്‍കസ് നോളജ്‌സിറ്റി പദ്ധതിയുടെ ശിലയിടല്‍ ചടങ്ങുകള്‍ കണ്ണ് തുറന്നു കണ്ടില്ലേ? മുഖ്യമന്ത്രിയും നാലഞ്ച് മന്ത്രിമാരും നിരവധി ജനപ്രതിനിധികളും വിവിധ മത-സാമൂഹിക-രാഷ്ട്രീയ നേതാക്കളും കൂട്ടത്തോടെയാണ് പങ്കെടുത്തത്. ഈ പരിപാടി നല്‍കുന്ന സന്ദേശം വ്യക്തമാണ്; കേരളം ഒറ്റക്കെട്ടായി മര്‍കസിന്റെ പദ്ധതിക്കു പിന്നിലുണ്ട്. പദ്ധതി പ്രദേശത്തേക്കു വിശാലമായ പാതയുള്‍പ്പെടെ പല സഹായങ്ങളും ആ വേദിയില്‍ വെച്ചു സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇത്തരമൊരു പദ്ധതിക്കെതിരെയാണ് അസൂയയും വിദ്വേഷവും കൊണ്ടു പ്രജ്ഞ നശിച്ച ഒരുപിടി അന്തംകമ്മികള്‍ ഇറങ്ങിയിരിക്കുന്നത്. ഇവരെ വഷളാക്കാന്‍ പടച്ചതമ്പുരാന്‍ തീരുമാനിച്ചതാണ്. ആരും വിചാരിച്ചിട്ടു കാര്യമില്ല; രക്ഷപ്പെടില്ല.
പണ്ഡിതന്മാരെക്കുറിച്ചു കേശാലു, കേശകൂടാരം എന്നിങ്ങനെയാണ് ഒരു വൈസ് ചാന്‍സലറുടെ ഭാഷ, ഇതേതാ സംസ്‌കാരം; ഇയാളുടെ സമനില പോയോ? സംസ്ഥാനത്തിന്റെ അതിര്‍ത്തി കടന്നാല്‍ നാവു കുഴയുകയും ബോധം മറയുകയും ചെയ്യുന്നയാളാണെന്ന് അനുഭവസ്ഥര്‍ രേഖപ്പെടുത്തിവെച്ചത് വായിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്തിനകത്തായാലും അതുതന്നെയാണോ അവസ്ഥ? ഇടക്കിടെ ‘മാഹി’ യെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതു കേട്ടപ്പോള്‍ തോന്നിയതാണേ- ഇല്ലെങ്കില്‍ വിട്ടു. പിന്നെ; കോടതി, കേസ് എന്നൊക്കെ പറഞ്ഞു വിരട്ടാനുള്ള ശ്രമമുണ്ടല്ലോ; സമസ്തയോടു വേണ്ട, കോടതിയും കേസും ചേളാരിയിലെ തട്ടിന്‍പുറത്തു നടക്കുന്ന ഉപജാപക ഏര്‍പ്പാടൊന്നുമല്ല. കണ്ണുരുട്ടി പേടിപ്പിക്കാന്‍ ഇത് വെള്ള കാണുമ്പോള്‍ ഉടുമുണ്ട് നനയുന്ന ലീഗുമല്ല.
കാന്തപുരത്തിന്റെ രക്തത്തിനു വേണ്ടിയാണ് ഈ ദാഹമെങ്കില്‍ പാഴ്ജന്മം എന്നേ പറയാനുള്ളൂ. 20 വര്‍ഷം മുമ്പ് ഒരു തുള്ളിക്കുവേണ്ടി ദാഹിച്ചു മോഹിച്ചു തൊണ്ടപൊട്ടി മരിച്ചു ഖബറടങ്ങിയവരുണ്ട് ആ കൂട്ടത്തില്‍, ആ മീസാന്‍ കല്ലുകള്‍ ഒന്നിളക്കി നോക്ക്; തോല്‍വിയുടെ കഥ പറഞ്ഞുതരും. കേരളത്തിനകത്തെ ഇത്തിരി വട്ടത്തില്‍ കഴിഞ്ഞിരുന്ന കാന്തപുരത്തെ നേരിടാന്‍ അന്നിറങ്ങിയത് വമ്പന്മാരും കൊമ്പന്മാരുമായിരുന്നു; ഇന്നത്തെ പരല്‍മീനുകളല്ല. ആ മഹാസമുദ്രങ്ങള്‍ നീന്തിക്കയറിവന്ന കാന്തപുരം ഇന്ന് രാജ്യത്തിനകത്തും പുറത്തും പണ്ഡിത ലോകത്തും നിറഞ്ഞുനില്‍ക്കുന്ന ആഗോള വ്യക്തിത്വമാണ്. ഈ കാന്തപുരത്തെ നേരിടാന്‍, പയ്യന്മാര്‍ക്ക് 5-ാം ക്ലാസില്‍ പ്രവേശനം കൊടുക്കുന്ന ഒരു വിശ്വോത്തര യൂനിവേഴ്‌സിറ്റിയുടെ വെയ്സ്റ്റ് ചാന്‍സലറും കമ്പനിയും- വെളിവില്ലാതെ പോയാലെന്തു ചെയ്യും! ‘ആഗോള പണ്ഡിത സഭാംഗം’ എന്ന അടിക്കുറിപ്പ് ലേഖനത്തിനൊടുവിലെല്ലാം ആവര്‍ത്തിക്കുന്നതിനു പകരം ബോര്‍ഡെഴുതി കഴുത്തില്‍ കെട്ടിത്തൂക്കി നടക്കുന്നതു കൊള്ളാം. ബോര്‍ഡെഴുതുമ്പോള്‍ ഈ ആഗോളന്‍ യൂസുഫുല്‍ ഖര്‍ളാവി നേതൃത്വം വഹിക്കുന്നതാണെന്ന കാര്യം കൂടി എഴുതാന്‍ മറക്കരുത്, വര്‍ഗം തിരിച്ചറിയാന്‍ ഉപകരിക്കും. (ഈ ലേഖകന്‍ ആഗോള പണ്ഡിതസഭാംഗമല്ല).

2013 ഒക്‌ടോബർ 2, ബുധനാഴ്‌ച

തിരുകേശവിവാദം നിറുത്താന്‍ സമയമായ് പോലും…

ഒ എം തരുവണ

 | സിറാജ് ലൈവ് .കോം



 തിരുകേശ വിവാദം നിറുത്താന്‍ സമയമായിരിക്കുന്നുവെന്നാണ് ബഹാഉദ്ദീന്‍ കൂരിയാട് പറയുന്നത്. തുടങ്ങിയ ആളിനു തന്നെ നിറുത്താന്‍ സമയമായിരിക്കുന്നുവെന്നു തോന്നുന്നുവെങ്കില്‍ നല്ല കാര്യമാണ്. നാട്ടുകാരെ മുഴുവന്‍ വിളിച്ചുകൂട്ടി സമ്മതം ചോദിച്ചിട്ടൊന്നുമല്ലല്ലോ തുടങ്ങിയത്, അതുകൊണ്ട് അവസാനിപ്പിക്കാനും ഒരു പൊതുസമ്മതത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. രണ്ട് വര്‍ഷം മുമ്പാണ് ബഹാഉദ്ദീനും അയാളുടെ സമസ്തയും ഈ പാഴ്‌വിവാദം കെട്ടിപ്പേറിക്കൊണ്ടുവന്നത്. അന്ന് ഇവരുന്നയിച്ച മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും സുന്നീ പ്രസ്ഥാനം അക്കമിട്ടു മറുപടി പറഞ്ഞതാണ്; ഒന്നര വര്‍ഷം മുമ്പ് കഥകഴിച്ചു പെരുവഴിയിലുപേക്ഷിച്ചതുമാണ്. ഇപ്പോള്‍ നിറുത്താന്‍ സമയമായിരിക്കുന്നുവെന്നു തോന്നുന്നുവത്രെ. നല്ല കാര്യം വൈകിത്തോന്നിയെന്നു വെച്ചു കുറ്റപ്പെടുത്താനാകുമോ? നിറുത്താന്‍ സമയമായി എന്നു തോന്നിത്തുടങ്ങിയ സ്ഥിതിക്ക് അതെത്രയും നേരത്തെയാകുന്നതാണ് തുടങ്ങിയവര്‍ക്കും സമുദായത്തിനും നല്ലത്. ചില കാര്യങ്ങള്‍ക്കൊരു കുഴപ്പമുണ്ട്; നിറുത്താന്‍ എപ്പോള്‍ തോന്നിയോ അപ്പോള്‍ നിറുത്തിക്കൊള്ളണം, അമാന്തം കാണിച്ചാല്‍ പിന്നെ നിറുത്താന്‍ കഴിഞ്ഞെന്നു വരില്ല. ജീവിതം തന്നെ അതങ്ങെടുത്തുകോണ്ടുപോയെന്നു വരും!
പ്രഖ്യാപിച്ചിരിക്കുന്ന അറുപതാം വാര്‍ഷികം കൂടി തിരുകേശ വിവാദത്തിന്റെ ചെലവില്‍ വിജയിപ്പിച്ചെടുക്കാനാണ് വിചാരമെങ്കില്‍ അഞ്ചാറ് മാസം കൂടി സമുദായം സഹിക്കേണ്ടതായിവരും. തിരുകേശ വിവാദം കത്തിച്ചുകിട്ടിയ വെളിച്ചത്തിലാണ് ബഹാഉദ്ദീന്റെ സ്ഥാപന സമ്മേളനത്തില്‍ ചരിത്രത്തിലാദ്യമായി നാലാളുകൂടിയത്. കൂരിയാട് മേള കൊഴുപ്പിച്ചതും ഈ വിവാദപ്പുകമറയത്താണ്. മറ്റൊരജന്‍ഡയും പരിപാടിയും ജനങ്ങള്‍ക്കു മുമ്പില്‍ വെക്കാനില്ലാത്തതുകൊണ്ട് നാല്‍പ്പതില്ലാത്ത ഈ അറുപത് കൂടി ഒന്നു വേവിച്ചെടുത്തോട്ടെ എന്നാണ് പറയുന്നതെങ്കില്‍; സമുദായം പലതും സഹിക്കുന്നുണ്ട്, അക്കൂട്ടത്തില്‍ ഇതും, അല്ലാതെന്തു പറയാന്‍? രാഷ്ട്രീയത്തിലെ കൂട്ടുകിടപ്പുകൊണ്ടു കിട്ടിയതാകണം ഇത്തരം നാലാം കിട നമ്പറുകള്‍. രണ്ട് എം പിമാര്‍ മാത്രമുണ്ടായിരുന്ന ബി ജെ പി രാജ്യം ഭരിക്കുന്നിടത്തേക്കു വളര്‍ന്നത് അയോധ്യാ പ്രശ്‌നം ദേശീയ വിവാദമാക്കി മുന്നില്‍ നിറുത്തിക്കൊണ്ടാണ്. ബാബരി മസ്ജിദ് തകര്‍ത്തതാണ് ചരിത്രത്തില്‍ ആ പാര്‍ട്ടി ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്നു കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്. മസ്ജിദ് മുന്നില്‍ വെച്ച് അയോധ്യാ പ്രശ്‌നം ലൈവായി നിലനിറുത്തിയിരുന്നുവെങ്കില്‍ ബി ജെ പിക്കിപ്പോള്‍ പ്രതിപക്ഷത്തിരിക്കേണ്ടിവരില്ലായിരുന്നത്രെ. തിരുകേശ വിവാദം ഇങ്ങനെ പൊന്‍മുട്ടയിടുന്ന താറാവാക്കിക്കൊണ്ടു നടക്കാനാണു പരിപാടിയെങ്കില്‍ സഹതപിക്കുക; അട്ടക്കു പൊട്ടക്കുളം.
ബഹാഉദ്ദീനും അയാളുടെ സമസ്തയും അയാളുടെ തന്നെ സ്വകാര്യ താത്പര്യമായ ജമാഅത്തെ ഇസ്‌ലാമിയും വഹാബി ഗ്രൂപ്പുകളും ചേര്‍ന്നാണ് ഈ അസംബന്ധ നാടകം കെട്ടിയെഴുന്നള്ളിച്ചത്. പിന്നീട് ഈ കൂട്ടായ്മയിലേക്കു വന്നുചേര്‍ന്ന കക്ഷികളുടെ പെരുപ്പവും വലിപ്പവും കോലവും കണ്ട് ശരിക്കും അമ്പരന്നുപോയി. ഖാദിയാനികള്‍, ചേകന്നൂരികള്‍, വ്യാജ ത്വരീഖത്തുകാര്‍, യുക്തിവാദികള്‍… എന്തൊരു ചേര്‍ച്ച! ചേളാരി സമസ്ത അതിന്റെ നിയോഗം അനുസരിച്ച് എത്തിച്ചേരേണ്ടിടത്തു തന്നെയാണ് എത്തിയതെന്ന് അന്നാണ് ബോധ്യപ്പെട്ടത്. അടിസ്ഥാനപരമായി തിരുകേശം ഇസ്‌ലാമിലെ ആത്മീയ വിഷയമാണ്. ഇസ്‌ലാമിലെ ആത്മീയതയേയും തിരുശേഷിപ്പുകളെയും നിരാകരിക്കുന്ന ബിദ്അത്തുകാരും എല്ലാത്തരം ആത്മീയതകളെയും എതിര്‍ക്കുന്ന ഭൗതികവാദികളും ചേളാരി സമസ്തയുടെ ബാനറില്‍ അണിനിരന്നു. കമ്യൂണിസത്തിന്റെ മതവിരോധം വരെ ഉപയോഗപ്പെടുത്താന്‍ ശ്രമമുണ്ടായിട്ടുണ്ട്; ക്ലിക്കായില്ലെന്നു മാത്രം.
കണ്ടുകൂടാത്തവരും തൊട്ടുകൂടാത്തവരും വേദികള്‍ പങ്കിട്ടു, പേജുകള്‍ പങ്കിട്ടു, സംയുക്ത ഗ്രന്ഥരചനയും നടത്തി, ബിദ്അത്തും സുന്നത്തും പരസ്പരം വിരുന്നൊരുക്കി പച്ചപ്പരവതാനി വിരിച്ചു സ്വീകരിച്ചു. ഖുറൈശികളുടെ നേതൃത്വത്തില്‍ മദീനയെ വിഴുങ്ങാന്‍ വന്ന സഖ്യശക്തികളെ ഓര്‍മിപ്പിക്കുന്നതായിരുന്നു തിരുശേഷിപ്പുകളെ എതിര്‍ക്കാന്‍ ചേളാരി സമസ്ത തട്ടിക്കൂട്ടിയ ഹറാംപിറന്ന മുന്നണി. ഖന്‍ദഖില്‍ എന്തു സംഭവിച്ചോ അതുതന്നെ ഈ അവിശുദ്ധ മുന്നണിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നു.
ചേളാരി സമസ്തയുടെ ഞെളിയന്‍പറമ്പ് മുന്നണിക്കെതിരെ സുന്നിപ്രസ്ഥാനവും കാന്തപുരവും ഒറ്റക്കായിരുന്നു. പൊതുസമൂഹം തെറ്റിദ്ധരിക്കാതിരിക്കാന്‍ അന്ന് ഇവരുന്നയിച്ച മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പ്രാഥമികമായി മറുപടി പറഞ്ഞതാണ്. അതിനപ്പുറം ഈ ചുളയില്ലാ വിവാദത്തിനു പിന്നാലെ കൂടേണ്ട എന്നായിരുന്നു സുന്നി നേതൃത്വത്തിന്റെ നിലപാട്. ആ സമസ്തക്കാര്‍ കൊണ്ടുവരുന്ന വിവാദങ്ങളുടെ വാലാകേണ്ട എന്നത് നേരത്തെയുള്ള നയമപരമായ നിലപാടായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി ആ സംഘടനയുടെ മുഖ്യ ഏര്‍പ്പാട് വിവാദങ്ങള്‍ സൃഷ്ടിക്കുക മാത്രമാണ്. നാടിനോ സമുദായത്തിനോ വേണ്ടി ഒന്നും ചെയ്യാനില്ലാതെ, വ്യാവസായികാടിസ്ഥാനത്തില്‍ വിവാദങ്ങള്‍ ഉത്പാദിപ്പിക്കുന്ന നിത്യശല്യങ്ങള്‍. ഇവര്‍ അര്‍ഹിക്കുന്നത് അവഗണന എന്ന മുന്തിയ പരിഗണന മാത്രമാണ്. അതു ലോഭമില്ലാതെ നല്‍കിപ്പോന്നിട്ടുമുണ്ട്.
തിരുകേശ വിവാദത്തില്‍ സുന്നി പ്രസ്ഥാനം പ്രതിസ്ഥാനത്തായിരുന്നു. എന്നിട്ടും പരിധിക്കപ്പുറം വിവാദം പേറേണ്ട എന്നു തീരുമാനിച്ചതിനു കാരണങ്ങളുണ്ട്. തിരുകേശവും മറ്റു തിരുശേഷിപ്പുകളും തീര്‍ത്തും മതകീയവും ആത്മീയവും സമുദായത്തിനകത്തു മാത്രം ചര്‍ച്ച ചെയ്യേണ്ടതുമായ വിഷയമാണ്. പൊതുസമൂഹത്തിന് ഒട്ടും താത്പര്യമില്ലാത്ത ഇത്തരം വിഷയങ്ങള്‍ സമൂഹമധ്യത്തിലേക്കു വലിച്ചിഴക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. ഒരു ബഹുസ്വര- ബഹുമത സമൂഹത്തില്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചക്കിടുന്നത് ഇസ്‌ലാമിലെ ആത്മീയ ദര്‍ശനങ്ങള്‍ തെറ്റിദ്ധരിക്കാനും അവമതിക്കപ്പെടാനും കാരണമാകും. മതവും ആത്മീയതയുമൊക്കെ വ്യക്തികേന്ദ്രീകൃതമായിരിക്കണം എന്നു കരുതുന്ന ഒരു സാമൂഹിക സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. പെണ്‍കുട്ടികള്‍ക്കു വ്യഭിചരിക്കാന്‍ പതിനാറ് വയസ്സ് മതിയെന്നും വിവാഹിതരാകാന്‍ പതിനെട്ട് വയസ്സ് വേണമെന്നും കരുതുന്ന നാടാണിത്, മദ്യവും പലിശയും ചൂതാട്ടവും തുടങ്ങി സകല തിന്മകളും ഇവിടെ പൊതുധാരയുടെ ഭാഗമാണ്. ഇത്തരമൊരു സാമൂഹികാവസ്ഥയില്‍ തിരുശേഷിപ്പുകളെ സംബന്ധിച്ച പൊതു ചര്‍ച്ച സമുദായത്തിനു ചീത്തപ്പേര് മാത്രമാകും നേടിത്തരിക.
ഇസ്‌ലാമില്‍ തന്നെ തിരുശേഷിപ്പുകളുടെ വിഷയം മതത്തിന്റെ മൗലികമായ ഒരാശയമല്ല; തീര്‍ത്തും ഐച്ഛികമാണ്, നിസ്‌കാരമോ നോമ്പോ സകാത്തോ പോലെ ‘മുഹ്കമാതി’ല്‍(വിധിവിലക്കുകളില്‍) ഉള്‍പ്പെടുന്നതല്ല. ഇത് ‘തഅഌമിന്റെയും തബര്‍റുകി’ന്റെയും(ആദരവിന്റെയും പുണ്യം തേടലിന്റെയും) വിഷയമാണ്. ഇവ്വിഷയത്തില്‍ മതം ആരെയും നിര്‍ബന്ധിക്കുന്നില്ല. മതത്തിനകത്തുതന്നെ നിര്‍ബന്ധശാസനയില്ലാത്ത ഒരു കാര്യത്തില്‍ എന്തിനു പൊതുസമൂഹത്തിനു മുമ്പില്‍ ചെന്നു പോരടിക്കണം? പല തരം വെല്ലുവിളികള്‍ക്കും അവശതകള്‍ക്കും നടുവിലാണ് മുസ്‌ലിം സമുദായം, ഭീഷണമായ ഇത്തരമൊരു ചുറ്റുപാടില്‍ തമ്മില്‍ തല്ലാനും വഴക്കിടാനുമുള്ള അവസരങ്ങളല്ല; ഒന്നിച്ചു നില്‍ക്കാനുള്ള സാധ്യതകളാണ് അന്വേഷിക്കേണ്ടത്. ഇത്തരം വൃഥാവിവാദങ്ങള്‍ നിലവിലുള്ള മുറിവിന്റെ ആഴവും പരപ്പും കൂട്ടാനേ സഹായിക്കൂ.
മേല്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ടാണ് ചേളാരി സമസ്തയിലെ വികാരജീവികള്‍ കൂകിയാര്‍ത്തു വന്നപ്പോള്‍ അതവഗണിക്കാന്‍ തീരുമാനിച്ചത്. പക്ഷേ, സമ്മതിച്ചില്ല; അസത്യങ്ങളും അര്‍ധസത്യങ്ങളും നാടാകെ പറഞ്ഞുപരത്താന്‍ തുടങ്ങി, കുപ്രചാരണങ്ങള്‍ കെട്ടഴിച്ചുവിട്ടു, അപവാദപ്രചാരണത്തിനു സ്ഥിരം വേദികളുയര്‍ന്നു, ഇതിനുവേണ്ടി അവിശുദ്ധ കൂട്ടുകെട്ടുകള്‍ രൂപപ്പെട്ടു, മതപ്രമാണങ്ങള്‍ ദൂര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും മഹത്തുക്കള്‍ അവമതിക്കപ്പെടുകയും പൊതു സമൂഹം തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്തു. പേ പിടിച്ചിറങ്ങിയതു പോലെ ഒരു തരം വേട്ടയായിരുന്നു. സഹികെട്ടപ്പോള്‍ പ്രതികരിച്ചു. 2011ലെ റമസാന്‍ വരെയുള്ള അഞ്ചാറ് മാസക്കാലം ശരിക്കും അലക്കി. പ്രസംഗത്തിനു പ്രസംഗം, ലേഖനത്തിനു ലേഖനം, ചുവരിനു ചുവര്, ഖണ്ഡനത്തിനു ഖണ്ഡനം, സംവാദം, ചോദ്യങ്ങള്‍ക്കെല്ലാം മറുപടി, സംശയങ്ങള്‍ക്കെല്ലാം നിവാരണം-ഉരുളക്കുപ്പേരി പോലെ.
പൈശാചിക പിന്തുണ പോയതുകൊണ്ടാകണം; റമസാനോടെ അലമ്പൊടുങ്ങി. റമസാന്‍ കഴിയുകയും പിശാചുക്കളെ കെട്ടഴിച്ചു വിടുകയും ചെയ്തതോടെ ഒരു സമ്മേളനം വിജയിപ്പിക്കാനുള്ള ഗര്‍ഭവും പേറി വീണ്ടുമതാ ചേളാരി സമസ്ത ഇഴഞ്ഞുവരുന്നു! അന്നു വിട്ടതാണ് സുന്നി പ്രസ്ഥാനം ഈ കേസ്. ഒന്നര വര്‍ഷമായി ഒരക്ഷരം മിണ്ടിയിട്ടില്ല. ഒരു വരിയും എഴുതിയിട്ടുമില്ല. എന്നിട്ടിപ്പോള്‍ നിറുത്താന്‍ സമയമായിപോലും! എങ്കില്‍ നിറുത്തിപ്പോ മാഷേ! അല്ലെങ്കില്‍ നിങ്ങള്‍ നിറുത്തിയാലെന്ത്, തുടര്‍ന്നാലെന്ത്? കലക്കാന്‍ ഒരു ചളിക്കുളമില്ലെങ്കില്‍ നിലനില്‍പ്പില്ലാത്ത പാര്‍ട്ടിയാണ് നിങ്ങളുടെത്, ഇതല്ലെങ്കില്‍ മറ്റൊരു മുസീബത്തുമായി നിങ്ങള്‍ വരും- ഓരോ നിയോഗം!
നിറുത്താന്‍ വന്നയാളുടെ ലേഖനം വായിച്ചുനോക്കുമ്പോഴാണതിശയം. ചിതലും പൊടിയും തട്ടി വീണ്ടും തുടങ്ങാനുള്ള പുറപ്പാടാണ്. എന്തോ പുതിയ കണ്ടെത്തലുകള്‍ ഉണ്ടായിരിക്കുന്നുവെന്നു കേട്ടപ്പോള്‍ വായിച്ചുനോക്കി- വീഞ്ഞ് പഴയതു തന്നെ. ദോഷം പറയരുതല്ലോ; കുപ്പി പുതിയതാണ്. ആദ്യത്തെ ആറ് മാസം പറഞ്ഞുനടന്നതുതന്നെയാണു പിന്നീടുള്ള ഒന്നര വര്‍ഷം ഓക്കാനം കൂടാതെ ആവര്‍ത്തിച്ചത്. അതേ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ഉരുക്കഴിക്കുന്നത്, മിമിക്രി താരങ്ങളെപ്പോലെ സ്വരവും ഭാവവും മാറിയിട്ടുണ്ടെന്നു മാത്രം. ‘പ്രാമാണികം’ എന്ന പദം നിരന്തരമായി ഉപയോഗിച്ചതു കണ്ടു. ലേഖനത്തിലാണെങ്കില്‍ ഒരു പ്രമാണവും അരവരിയും കാണുന്നുമില്ല. ആകെയൊന്നു വായിച്ചപ്പോഴാണു ‘പ്രാമാണികം’ പിടികിട്ടിയത്- ‘വലാ തജസ്സസൂ’ എന്നു വിശുദ്ധ ഖുര്‍ആന്‍ നിരോധിച്ച കാര്യമാണു പ്രമാണമായി കൊണ്ടുവന്നിരിക്കുന്നത്! കട്ടുകേള്‍ക്കല്‍, കട്ടുനോട്ടം, വ്യക്തിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിക്കല്‍ ഇതൊക്കെയാണ് ഖുര്‍ആന്‍ നിരോധിച്ച തജസ്സുസ്. ഇതാണു തിരുകേശ വിവാദത്തിലെ പുതിയ തെളിവുകള്‍! അല്ലാഹുവിലഭയം. ഇതേതാ ജാതി?


കടപ്പാട്  : സിറാജ് ലൈവ് .കോം

ഹസനിയ്യയിലെ അതിഥികള്‍